പാലക്കാട് ഡിസിസി ചാക്കിനുള്ളില്‍; പണവും പ്രലോഭനവും യഥേഷ്ടം

പാലക്കാട് ഡിസിസി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം രാധാകൃഷ്ണന്റെ പോക്കറ്റിലെന്ന് സൂചനകള്‍. കെ.പി.സിസി പ്രസിഡന്റ് വിഎം സുധീരന്റെ കേരള യാത്രയെ പൊളിക്കാന്‍ പോലും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നതായി രഹസ്യ റിപ്പോര്‍ട്ട്. ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാറിനെ പാലക്കാട് തോല്‍പ്പിക്കാന്‍ ചുക്കാന്‍ പിടിച്ചതും ഡിസിസി സെക്രട്ടറി പി. ബാലഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളാണ്.
ചാക്ക് രാധാകൃഷ്ണന്റെ പ്രഖ്യാപിത ശത്രുക്കളാണ് വിഎം സുധീരനും എം പി വീരേന്ദ്രകുമാറും. മലബാര്‍ സിമന്റ്‌സ് അഴിമതിക്കെതിരെ ഇരുവരും സ്വീകരിച്ച നിലപാടുകളാണ് ചാക്ക് രാധാകൃഷ്ണനെ പ്രകോപിപ്പിച്ചത്. മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ മാതൃഭൂമി വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്നു. മാതൃഭൂമിയുടെ സാരഥിയായ വീരേന്ദ്രകുമാറിനെ പാലക്കാട് സീറ്റ് നല്‍കി തോല്‍പ്പിക്കണമെന്ന ആഗ്രഹമാണ് ചാക്ക് രാധാകൃഷ്‌നുണ്ടായിരുന്നത്. വീരന്‍ തോല്‍ക്കുന്ന സീറ്റ് നല്‍കാന്‍ ചുക്കാന്‍ പിടിച്ചതും ചാക്കാണ്. ചാക്കിന് ലീഗുമായുള്ള അടുത്ത ബന്ധം പരസ്യമായ രഹസ്യമാണ്.
പാലക്കാട്ടെ കോണ്‍ഗ്രസ് പ്രമുഖ നേതാവ് ബാലഗോപാല്‍ ചാക്കിനൊപ്പം യാത്ര പോയിരുന്നു ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് വിവാദം കൊഴുത്തത്. എന്നാല്‍ ബാലഗോപാലിനു മാത്രമല്ല പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചാക്കുമായി ഉറ്റ ബന്ധമുണ്ട്. പല കോണ്‍ഗ്രസ് നേതാക്കളും ചാക്കില്‍ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റുന്നുമുണ്ട്.
അതേസമയം സിപിഎം നേതാക്കളുമായും ചാക്ക് രാധാകൃഷ്ണന് അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്ണന്‍ ഒന്നാം പേജില്‍ പരസ്യം നല്‍കിയിരുന്നു. കളര്‍ പരസ്യം വന്‍ വാര്‍ത്തയായി മാറിയിരുന്നു. അച്യുതാനന്ദനാണ് ചാക്കിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ പിണറായിയുമായി അടുപ്പം പുലര്‍ത്തുന്ന ചാക്ക് രാധാകൃഷ്ണന് ഒന്നും സംഭവിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha