ജോസിന്റെ ജോലി പോകുമെന്ന് ഉറപ്പായി, ജോസിന് സസ്‌പെന്‍ഷന്‍ പോരെന്നും സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ചെന്നിത്തല

തുണ്ടുവീരന്‍ ജോസിന്റെ പണിതെറിക്കുമെന്ന് ഉറപ്പായി. സസ്‌പെന്‍ഷന്‍ പോരെന്നും സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നുമാണ് റ്റിജെ ജോസിനെ കുറിച്ച് രമേശ് ചെന്നിത്തലയുടെ നിലപാട്. മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് റ്റി ജെ ജോസ്. നേരത്തെ ക്രൈം റെക്കോര്‍ഡ് ബ്യൂറോ തലവനായിരിക്കെ സരിതയുടെ കോള്‍ലിസ്റ്റ് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് കൈമാറിയെന്ന ആരോപണം ജോസ് കേട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായും ജോസിന് അടുത്ത ബന്ധമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രമുഖരെ സരിതകേസില്‍ നിന്നും ഒഴിവാക്കാന്‍ ജോസ് ചരട് വലിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
ജോസിന്റെ സഹോദരന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇടുക്കി ജില്ലാ കളക്ടറായിരിക്കെ അദ്ദേഹമാണ് കെഎം മാണിയെ വെള്ളത്തിലാക്കിയത്. മതികെട്ടാന്‍ ഭൂമി സ്വന്തക്കാര്‍ക്ക് പതിച്ചു കൊടുക്കാന്‍ കളക്ടര്‍ ശ്രമിച്ചു. ഇക്കാര്യം റവന്യൂമന്ത്രിയായിരുന്ന കെ എം മാണി അറിഞ്ഞില്ല. അങ്ങനെയാണ് അദ്ദേഹം മതികെട്ടാന്‍ വിവാദത്തില്‍ അകപ്പെട്ടത്. റ്റി ജെ ജോസിന് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ പ്രധാനപ്പെട്ട ചുമതലകളൊന്നും നല്‍കിയിരുന്നില്ല. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് മോശമായതാണ് കാരണം. ജോസ് ഐപിഎസ് എഴുതി നേടിയതല്ല.
സര്‍ക്കാര്‍ ഇഷ്ടദാനം നല്‍കിയതാണ്. പാലാ മേലുകാവ് സ്വദേശിയാണ് ജോസ്. ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ജോസിന് ഐപിഎസ് എളുപ്പം കിട്ടി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ജോസിനെ നിയമിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രത്യേകം ശുപാര്‍ശ നടത്തിയാണ് ജില്ലാ മോധാവിയായി നിയമിച്ചത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ ജോസിനെ പൊക്കി.
എങ്കിലും തുണ്ടുപിടിച്ചാല്‍ ഓടിത്തള്ളുന്ന വൈഭവം ജോസിനുള്ളത് കൊണ്ട് രമേശിന്റെ കാലില്‍പിടിച്ച് വീണ്ടും ഗുഡ്ബുക്കില്‍ കയറി. റ്റി ജെ ജോസ് പോലീസ് സര്‍വീസില്‍ തുടരാന്‍ അര്‍ഹനല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. ജോസിന് പണിവരുന്നതും ഇങ്ങനെ തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടെ ആളായതിനില്‍ ജോസിന് പണി കൊടുക്കുമെന്ന് തന്നെ കരുതാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha