പഴവങ്ങാടി ഓപ്പറേഷന് പൂച്ചയെ ഇറക്കി ചാണ്ടി

അച്യുതാനന്ദന്റെ മൂന്നു പൂച്ചകളെ ഓര്‍മ്മയില്ലേ? ഋഷിരാജ്‌സിംഗ്, രാജു നാരായണസ്വാമി, കെ സുരേഷ്‌കുമാര്‍. മൂന്നു പൂച്ചകളിലൊരാള്‍ ഒടുവില്‍ സര്‍ക്കാരിനോട് പകരം വീട്ടാനൊരുങ്ങുന്നു. എത്രകിട്ടിയാലും മനസിലാവാത്ത ഉമ്മന്‍ചാണ്ടി സുരേഷ്‌കുമാറിനെ കയറൂരി വിടുന്നു. കുറച്ചു കഴിയുമ്പോഴറിയാം ഉമ്മന്‍ചാണ്ടിയുടെ തലയും കൊണ്ട് സുരേഷ്‌കുമാര്‍ മടങ്ങുന്ന കാഴ്ച നമുക്ക് കണ്ടു രസിക്കാം.
അച്യുതാനന്ദന്റെ മാനസ പുത്രനാണ് കെ സുരേഷ്‌കുമാര്‍ ഐഎഎസ്. സത്യസന്ധനാണ് സുരേഷ്‌കുമാര്‍. ആന്റണി ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളില്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായിരുന്നു. വക്കം പുരുഷോത്തമനായിരുന്നു ധനമന്ത്രി. സാന്റിയോഗോ മാര്‍ട്ടിന്‍ തുടങ്ങിയ വമ്പന്‍മാര്‍ കേരളത്തിലേക്ക് വന്നു തുടങ്ങിയത് നാളുകളായിരുന്നു അത്. വക്കത്തിന്റെ മുമ്പില്‍ എന്തു സുരേഷ്‌കുമാര്‍. വക്കവും കോണ്‍ഗ്രസുകാരും ചേര്‍ന്ന് അഴിമതി നിര്‍ബാധം തുടര്‍ന്നു. സുരേഷ്‌കുമാര്‍ വിവരങ്ങള്‍ കൃത്യമായി വിഎസിന് കൈമാറി. അങ്ങനെ വിഎസിന്റെ വിശ്വസ്തനായി. അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ സെക്രട്ടറിയുമായി.
മുന്‍ ഐജി ലക്ഷ്മണയുടെ മകളായിരുന്നു സുരേഷിന്റെ ഭാര്യ. എന്നാല്‍ ബന്ധം വഴി പിരിഞ്ഞു.
വിഎസ് അച്യുതാനന്ദന്‍ സുരേഷിനെ ആദ്യം ഏല്‍പ്പിച്ചത് മൂന്നാര്‍ ദൗത്യമാണ്. അച്യുതാനന്ദനാണ് സുരേഷിന്റെ ദൗര്‍ബല്യം. അദ്ദേഹം പറയുന്നതെല്ലാം ചെയ്യും. പിണറായിയുടെ കാണപ്പെട്ട ശത്രു എന്ന സല്‍പ്പേരും സുരേഷിനുണ്ട്.
അച്യുതാനന്ദന്‍ മാറി ഉമ്മന്‍ചാണ്ടി വന്നതോടെ സുരേഷിന്റെ ശനി ദശ തുടങ്ങി. ആദ്യം പിടിച്ചത് ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു ഇതെന്ന് കേള്‍ക്കുന്നു. സര്‍വീസ് ബുക്കില്‍ തുടങ്ങിയ വിവാദം കുറെ ക്കാലം നിലനിന്നു. ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായതോടെ സുരേഷിന് ശുക്രദശ തുടങ്ങി.
ഭാഗ്യത്തിന് ഒരൊറ്റ കോണ്‍ഗ്രസുകാരനും സുരേഷിനെ കണ്ണെടുത്താല്‍ കണ്ടു കൂടാ. ഏതായാലും ജിജി തോംസണും സുരേഷിനെ ഏല്‍പ്പിച്ചിരിക്കുന്നത് ഒരു ഒഴിപ്പിക്കല്‍ തന്നെയാണ്.. പഴവങ്ങാടി ഒഴിപ്പിക്കല്‍. പഴവങ്ങാടിയില്‍ ധാരാളം കോണ്‍ഗ്രസുകാരുണ്ട്. കോണ്‍ഗ്രസുകാരെ കണ്ണെടുത്താല്‍ കണ്ടു കൂടാത്ത സുരേഷ് കുമാര്‍ എല്ലാവരെയും ഒരു പാഠം പഠിപ്പിക്കും.
ജിജി തോംസണ്‍ ഒരു പാവമാണ്. ചൊറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിഞ്ഞു കൊള്ളുമെന്ന് പഴയൊരു ചൊല്ലില്ലേ. അതാണ് ഉമ്മന്‍ചാണ്ടിയെയും ജിജിതോംസനെയും കാത്തിരിക്കുന്നത്. പഴവങ്ങാടി ഒഴിപ്പിക്കലില്‍ മേയര്‍ ചന്ദ്രികക്കുളള താത്പര്യത്തിന്റെ ഗുട്ടന്‍സും മനസിലായില്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha