നിശബ്ദമായി കോടികള്‍ പിരിക്കുന്നതെങ്ങനെ? ലീഗിന്റെ പാത മറ്റുള്ളവര്‍ കാണുക

മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ കണ്ട് കേരളത്തിലെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ പഠിക്കണം. വിവാദങ്ങളില്‍ നിന്നൊക്കെ മാറി നിന്ന് പത്തു കാശ് സമ്പാദിക്കേണ്ട വഴി എങ്ങനെയാണെന്ന് അവര്‍ക്ക് നന്നായറിയാം. 308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാണ് അവര്‍ രായ്ക്കുരാമാനം കോടികള്‍ പിരിച്ചെടുത്തത്.
അംഗീകാരം നല്‍കിയ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അധികവും നടത്തുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. സാധാരണ യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം ഇത്തരം സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതേസമയം ഇടതുപക്ഷം അധികാരത്തിലേറിയാല്‍ ഏതു വിധേനയും ഇത്തരം സ്‌കൂളുകള്‍ പൂട്ടാന്‍ അവര്‍ വഴി തേടും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസവകുപ്പ് മുസ്ലീം ലീഗ് ഏറ്റെടുത്താല്‍ അച്ചന്‍മാരും കന്യാസ്ത്രീമാരും മൊല്ലാക്കമാരും നായന്‍മാരും ഈഴവന്‍മാരും വകുപ്പു മന്ത്രിയുടെ ഓഫീസില്‍ കാവല്‍ നില്‍ക്കും
308 അണ്‍എയ്ഡഡ് സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ പ്രാദേശിക തലത്തില്‍ നിന്നും പിരിച്ചത് ലക്ഷങ്ങളാണ്. ലീഗിന്റെ പ്രാദേശിക നേതാക്കളായിരുന്നു പിരിവിന് നേതൃത്വം നല്‍കിയത്. അവര്‍ പണക്കെട്ടുമായി ലീഗ് മന്ത്രിമാരുടെ വീട്ടു പടിക്കലെത്തിയതോടെ അംഗീകാരം ഉറപ്പായി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടു പിടിച്ചാണ് അംഗീകാരദാനം നടന്നത്. ഇപ്പോള്‍ അംഗീകാരം കിട്ടിയ സ്‌കൂളുകള്‍ യാതൊരു അംഗീകാരവുമില്ലാതെ വര്‍ഷങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വന്നവയായിരുന്നു. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. മന്ത്രിമാര്‍ ഉടക്കി. ഒടുവില്‍ കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയപ്പോള്‍ ചാണ്ടിച്ചായന്‍ പത്തി മടക്കി. വീരന്‍ ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ കുഞ്ഞിക്കയെ പിണക്കിയാല്‍ വിവരമറിയുമെന്ന് ചാണ്ടി സാറിന് നന്നായറിയാം.
നേരത്തെ അറുന്നൂറോളം സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് കേരള സര്‍ക്കാര് അംഗീകാരം നല്‍കിയിരുന്നു. സിബിഎസ് ഇ വിദ്യാലയങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്നും അഫിലിയേഷന്‍ കിട്ടണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കനിയണം.
പണത്തിനു മുകളില്‍ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്. ഭരിക്കുന്നവര്‍ ദയവായി ലീഗിനെ മാതൃകയാക്കുക. പോക്കറ്റ് കാലിയാവുകയുമില്ല തട്ടി പോവുകയുമില്ല..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha