തുണ്ടുവച്ചാലെന്ത് രക്ഷപ്പെടാന്‍ ഐജിക്ക് പഴുതുകളേറെ....തെളിവില്ലാത്തത് കേസിന് തിരിച്ചടിയാകും

തുണ്ടു വച്ച് പിടിച്ച ഐ ജി കേസില്‍ നിന്നും ഊരുമെന്ന് വ്യക്തമായി. ഐജി തുണ്ടു വച്ചതിന് സര്‍വകലാശാലയ്ക്ക് തെളിവു കിട്ടിയില്ല. തെളിവില്ലാത്ത കേസില്‍ ഐജിയെ ശിക്ഷിച്ചാല്‍ ശിക്ഷിക്കപ്പെടുന്നവര്‍ മറുപടി പറയേണ്ടി വരും.
കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന പരീക്ഷയ്ക്കിടയിലാണ് ഐ ജി തുണ്ടു വച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ഏഴംഗ ഉപസമിതിയെ നിയോഗിച്ചുമെങ്കിലും പരീക്ഷ കഴിഞ്ഞതിനാല്‍ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഐ ജിയെ പിടിച്ചത് ഇന്‍വിജിലേറ്ററല്ല പരീക്ഷാ സൂപ്രണ്ടാണ്. ഐജി കോപ്പിയടിച്ചതായി ഇന്‍വിജിലേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇന്‍വിജിലേറ്ററാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. പരീക്ഷ നടത്തുന്ന ഹാളിന്റെ ചുമതല ഇന്‍വിജിലേറ്ററിനാണ്. പരീക്ഷാ സെന്ററിന്റെ ചുമതലയുള്ള സൂപ്രണ്ടിന് തുണ്ടു പിടിക്കാന്‍ അധികാരമില്ല. അധികാരമുണ്ടെങ്കില്‍ തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.
കോപ്പിയടി കേസില്‍ നിലവിലുള്ള വ്യവസ്ഥകള്‍ ആണ് സര്‍വകലാശാലയ്ക്ക് ബാധകം. കോപ്പിയടി നടന്നു എന്നു പറഞ്ഞാല്‍ പോരാ. തെളിവും കണ്ടെത്തണം. ഐജിയാകട്ടെ തുണ്ടുമായി ഇറങ്ങിയോടുകയായിരുന്നു. ഇപ്പോള്‍ സര്‍വകലാശാലയുടെ കൈയിലുള്ളത് ഐജിയുടെ ചോദ്യ കടലാസും ഉത്തപേപ്പറുമാണ്. താന്‍ തുണ്ടു വച്ചിട്ടില്ലെന്ന് ഐ ജി പറഞ്ഞാല്‍ സര്‍വകലാശാലയ്ക്ക് അത് കേള്‍ക്കേണ്ടി വരും. സര്‍വകലാശാലയ്ക്ക് ഹാജരാക്കാന്‍ തെളിവുമില്ല. ഇതാണ് പുതിയ പ്രതിസന്ധി.
സര്‍വകലാശാല കടുപ്പിക്കുകയാണെങ്കില്‍ ഐജി കോടതിയില്‍ പോകും. കോടതിക്ക് മുമ്പില്‍ വേണ്ടത് തെളിവ് മാത്രമാണ്. ഐ ജി കോപ്പിയടിച്ചെന്നാണ് സര്‍വകലാശാല വാദിക്കുന്നതെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത അവര്‍ക്കാകും. ഇല്ലെങ്കില്‍ ഐ ജി കേസില്‍ ജയിക്കും. ഫലത്തില്‍ ഐജി സര്‍വകലാശാലയ്ക്ക് എതിരെ കേസ് കൊടുത്താല്‍ ഇന്‍വിജിലേറ്ററും സൂപ്രണ്ടും മറുപടി പറയേണ്ടിവരും. ഇക്കാര്യം അറിയാവുന്നതു കൊണ്ടാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാതിരുന്നത്. തെളിവ് ഇല്ലാതാക്കാനാണ് തുണ്ടുമായി ഐജി ഇറങ്ങിയോടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















