വാര്‍ത്ത ചോര്‍ത്താന്‍ മിടുക്കന്മാര്‍ വിജിലന്‍സില്‍, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കുന്നത് ടീം ലഫ്റ്റ്, വിജിലന്‍സിലുള്ളത് ഇടതു പക്ഷ അനുഭാവികള്‍

വാര്‍ത്ത ചോര്‍ത്താന്‍ മിടുക്കന്മാര്‍ വിജിലന്‍സില്‍ ഉണ്ടെന്ന് സൂചന. സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയുമുള്ള വാര്‍ത്തകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് ഇടതു പക്ഷ അനുഭാവികളായ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന ടീ ലഫ്റ്റാണ്. ബാര്‍ക്കോഴ ഉള്‍പ്പെടെ വിജിലന്‍സ് നടത്തി വരുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ വിജിലന്‍സ് ആസ്ഥാനത്തും വിജിലന്‍സിന്റെ മറ്റ് ഓഫീസുകളിലും ഇടതു പക്ഷ അനുഭാവികളായ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ വാര്‍ത്ത നല്‍കുക മാത്രമല്ല വാര്‍ത്തകളെ വഴിതെറ്റിക്കാറുമുണ്ട്.
മാണിയുടെ ഭാര്യയെയും മകന്റെയും മൊഴിയെടുക്കില്ല എന്ന വാര്‍ത്ത തിങ്കളാഴ്ചത്തെ ദിനപത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ടീം ലഫ്റ്റാണ്. ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്പങ്കുണ്ടെന്ന് ആരോപിച്ച് ചിലരുടെ മാത്രം മൊഴിയെടുക്കാതിരുന്നാല്‍ അതിന്റെ പേരില്‍ ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിക്കാം. ഒടുവില്‍ കോടതിയുടെ നിര്‍ദ്ദേശാനുസരണം മൊഴിയെടുക്കേണ്ടിയും വരും. വെടക്കാക്കി തനിക്കാക്കുക എന്ന ലൈനാണ് ഇതിനു പിന്നില്‍. കോവളം ഗസ്റ്റ് ഹൗസില്‍ മാണി നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന വാര്‍ത്ത പുറത്തു വിട്ടതും ഇടതുപക്ഷക്കാരാണ്. ഇതും മാണിയെ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരുന്നു. കെ ബാബുവിനെതിരായ വാര്‍ത്തകളും ഇത്തരത്തില്‍ ചോരുന്നുണ്ട്.
കെ എം മാണിക്കെതിരായ കേസ് അന്വേഷിക്കുന്ന ടീമില്‍ തന്നെ ഇടതു അനുഭാവികളായ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവര്‍ക്ക് ഐ ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടെന്നതാണ് രസകരമായ വസ്തുത. മാണിയുടെ വീടിന്റെ പോര്‍ച്ചിലുള്ള രജിസ്റ്ററില്‍ നിന്നും ബിജു രമേശിന്റെ കാറിന്റെ നമ്പര്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തു വിട്ടത് വിജിലന്‍സിലെ ഒരാളാണ്. മാണിയുടെ വീട്ടില്‍ ഇത്തരത്തിലൊരു കാര്‍ പോര്‍ച്ചില്ല. അതിനിടെ മാണിയുമായി ഉമ്മന്‍ചാണ്ടി വയനാട്ടില്‍ നടത്തിയ ചര്‍ച്ച ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെടുന്നു എന്ന ആരോപണം ഐ ഗ്രൂപ്പിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha