മിഠായിത്തെരുവ് കത്തിയതെങ്ങനെ? പിന്നിലാര്?

കോഴിക്കോട് മിഠായി തെരുവില്‍ എന്താണ് സംഭവിച്ചത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇവിടെയുണ്ടായ രണ്ടാമത്തെ വലിയ തീപിടുത്തമാണ് കഴിഞ്ഞദിവസം നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ ഇന്നേവരെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മിഠായി തെരുവിലെ തിരക്കില്‍ തീവ്രവാദം ബലപ്പെടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇതിനിടയില്‍ ശക്തിപ്പെടുകയാണ്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിനു വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.
മലബാര്‍ ഏറെ നാളായി അശാന്തമാണ്. തീവണ്ടികള്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നിരവധി നടന്നു. പാളത്തില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തീവണ്ടി മറിച്ചിടാനും ചിലര്‍ ശ്രമിച്ചു. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ പുറം ലോകം കണ്ടില്ല.
മലബാറിലെ ചിലയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നത്. നേരത്തെ വന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നഗരങ്ങളിലേയ്ക്ക് മാറിയിരിക്കുന്നു. ആരും അറിയില്ലെന്ന മറവാണ് കാരണം.
തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. ആന്ധ്രയില്‍ നിന്നും മാവോയിസ്റ്റ് നേതാവിനെ പിടികൂടിയപ്പോള്‍ ഊറ്റം കൊണ്ടവരാണ് കേരളത്തിലെ നേതാക്കള്‍ ആഭ്യന്തരവകുപ്പ് അതിന്റെ നേട്ടം എത്തിപിടിക്കാനും മറന്നില്ല.
നഗര മധ്യത്തിലെ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകള്‍ ആയുധശേഖരണം നടത്തുന്ന കാര്യം പണ്ടേ പോലീസിനറിയാം എന്നാല്‍ തീവ്രവാദികളും പോലീസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ മറവില്‍ ഇത്തരം സംഭവങ്ങള്‍ വിസ്മരിക്കപ്പെടാറാണ് പതിവ്. തീവ്രവാദികളുടെ വോട്ട് ലഭിക്കുന്ന പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ കേരളത്തിലുണ്ട്.
മിഠായി തെരുവില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെന്ന സംശയം നേരത്തെയും അന്വേഷണ ഏജന്‍സികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബ്ധിച്ച് അന്വേഷണങ്ങളൊന്നും പുരോഗമിച്ചിട്ടില്ലെന്നു മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















