ജോലിയില്ലെങ്കിലെന്ത്? മുനീര്‍ കുടിച്ചു 13 ലക്ഷത്തിന്റെ കാപ്പി

പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍ 4 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവില്‍ 13,44,689 രൂപയ്ക്ക് കാപ്പിയും പലഹാരങ്ങളും കഴിച്ചു. ജോലിയില്ലെങ്കിലെന്ത് ചായയെങ്കിലും കുടിക്കാമല്ലോ. പാഠപുസ്തകം അച്ചടിച്ചില്ലെങ്കിലും 7,96,011 ലക്ഷത്തിന് മന്ത്രി അബ്ദുറബും കാപ്പി കുടിച്ചു. പേരിനു പോലും ഒരു തൊഴിലില്ലാത്ത മന്ത്രി പി.കെ ജയലക്ഷ്മി 7,12,696 ലക്ഷത്തിനും ചായ കുടിച്ചു. ജയലക്ഷ്മിയുടെ സഹജീവികള്‍ അട്ടപ്പാടിയിലും വയനാട്ടും പട്ടിണികിടക്കുമ്പോഴാണ് ലക്ഷങ്ങളുടെ കാപ്പി കുടിയെന്ന് മനസിലാക്കണം.
വിഎസ് ശിവകുമാറിന്റെ ആരോഗ്യ രഹസ്യം കാപ്പിയാണ്. 11,44,613 ലക്ഷമാണ് സത്കാര ചെലവ്. ഷിബു ബേബി ജോണും കുടിച്ചു 8,812,45 ലക്ഷത്തിന്റെ കാപ്പി. നേതാവ് ഉമ്മന്‍ചാണ്ടിയും മോശക്കാരനല്ല 14,60,507 രൂപയാണ് സല്‍കാര ചെലവ്. ആഭ്യന്തരമാണെങ്കിലും രമേശ് ചായകുടിക്ക് പിന്നിലാണ്. 4,80,442 ലക്ഷമാണ് സത്കാര ചെലവ്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജോലിയുണ്ടെങ്കിലും സത്കാര ചെലവ് കുറവാണ് 6,78,483 ലക്ഷം. കൃഷിമന്ത്രി കെ പി മോഹനന്‍ 9,18,453 രൂപയ്ക്ക് കാപ്പി കുടിച്ചു.
യഥാര്‍ത്ഥത്തില്‍ മന്ത്രിയുടെ ഓഫീസില്‍ കാപ്പി കുടിക്കുന്നത് മന്ത്രിയല്ല. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരാണ് കാപ്പി കുടിച്ച് മുടിക്കുന്നത്. ചിക്കന്‍ ബിരിയാണിയും മട്ടന്‍ചാപ്പസുമൊക്കെ കഴിച്ച് തടിച്ചു വീര്‍ക്കുന്നത് അവര്‍ തന്നെ. സെക്രട്ടറിയേറ്റിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാണ് മന്ത്രിയുടെ ഓഫീസിലേക്ക് ഭക്ഷണ സാമഗ്രികള്‍ എത്തുന്നത്. മന്ത്രിയുടെ ഓഫീസായതിനാല്‍ ഭക്ഷണത്തിന് യാതൊരു നിയന്ത്രണവും പാലിക്കാറില്ല. ഭക്ഷണകാര്യങ്ങള്‍ മേല്‍തട്ടില്‍ പരിശോധിക്കാറുമില്ല.
മന്ത്രിയുടെ ഓഫീസിന്റെ ചുമതല പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കാണ്. എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിലും കഴിക്കുന്നതിലും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. കാരണം പ്രൈവറ്റ് സെക്രട്ടറിമാര്‍ പലപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഡപ്യൂട്ടേഷനില്‍ വരുന്നവരാണ്.മന്ത്രിയുടെ അടുപ്പക്കാരെ നിയന്ത്രിക്കാന്‍ തീരുമാനിച്ച് വീരചരമമടയാന്‍ അവരില്‍ പലരും തയ്യാറല്ല.
അതേസമയം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ട്. സര്‍ക്കാരിന്റെ പരിഗണനയിലാണ് വിഷയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha