വ്യാജ പ്രേമത്തിന് പിന്നില്‍ പുത്രനും അന്‍വറും തമ്മിലുള്ള മോഹഭംഗം

പ്രേമത്തിന്റെ വ്യാജ പതിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും തമ്മിലുള്ള സംഘര്‍ഷമെന്ന് സൂചന. എന്നാല്‍ ഇതെല്ലാം വെറും കിംവദന്തികളാണെന്ന് പറഞ്ഞ് അന്‍വര്‍ റഷീദ് രംഗത്തെത്തി. സംവിധായകനാണ് അന്‍വര്‍ റഷീദ്. അല്‍ഫോണ്‍സ് പുത്രനെ പോലൊരു നവാഗതന് അവസരം നല്‍കിയതിലൂടെ താന്‍ തന്റെ ദയാപരതയാണ് പ്രകടിപ്പിച്ചതെന്ന് അന്‍വര്‍ റഷീദ് പറയുന്നു. എന്നാല്‍ നിര്‍മ്മാതാവ് സംവിധായകനായപ്പോള്‍ ഉണ്ടായ പുലിവാലുകളാണ് പ്രേമത്തില്‍ സംഭവിച്ചതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
വ്യാജപ്രേമത്തിനെതിരെ പരാതിയുമായി ആദ്യം രംഗത്തെത്തിയത് നിര്‍മ്മാതാവാണ്. അപ്പോള്‍ സംവിധായകന്‍ നിശബ്ദത പുലര്‍ത്തുകയായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് വഴിതെളിച്ചത്. ഇതിനിടെ വ്യാജപതിപ്പ് ഇറങ്ങിയത് അല്‍ഫോണ്‍സ് പുത്രന്റെ അറിവോടെയാണെന്ന പ്രചരണവും ശക്തമായി.
അല്‍ഫോണ്‍സ് പുത്രനെ പോലീസ് ചോദ്യം ചെയ്തതോടെ സംശയം ബലപ്പെട്ടു. ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചപ്പോള്‍ പുത്രന്‍ വരാതിരുന്നത് സംശയങ്ങള്‍ ഇരട്ടിച്ചു. ഏതായാലും പുത്രന്‍ അത്തരക്കാരനല്ലെന്ന് അന്‍വര്‍ റഷീദ് പറയുന്നു. വ്യാജ പതിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച 19 വയസ്സുകാരനെ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ അറിയാമെന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്. തങ്ങളുടെ ഗ്രൂപ്പിന് ഊര്‍ജ്ജം കൂടുതലാണെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞു.
അതിനിടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് നിര്‍മ്മാതാവ് എന്ന നിലയില്‍ അന്‍വര്‍ റഷീദ് നീതി പുലര്‍ത്തിയില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവം ഇതാണെന്നും പറയപ്പെടുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായിട്ടും മാന്യമായ പ്രതിഫലം സംവിധായകന് നല്‍കിയില്ലെന്ന് ചില സിനിമാ കോണുകളില്‍ വാര്‍ത്തയുണ്ട്.
അന്വേഷണം ക്രിയാത്മകമാകണമെന്നാണ് അന്‍വര്‍ റഷീദിന്റെ ആവശ്യം. അതേസമയം അന്വേഷണം ക്രിയാത്മകമായാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തന്നെ വിവാദത്തിലാകുമെന്നും സിനിമാ രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു. അതിനിടെ പ്രേമത്തിന്റെ പബ്‌ളിസിറ്റി സ്റ്റണ്ടാണ് വിവാദങ്ങളെന്നും ഒരു വിഭാഗം പരാതിപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha