ഇന്ത്യയെ ചൊറിയാൻ ചൈനയുടെ അടുത്ത നീക്കം... അടി മേടിച്ചേ അടങ്ങു... രാജ്യസുരക്ഷ്യക്ക് അത് ഭീഷണി!

ഏത് തരത്തിൽ ഇന്ത്യയെ ചൊറിയാം എന്നുള്ള പദ്ധതികൾ മെനക്കെട്ട് കണ്ടെത്തി അതിനെ ആവിഷ്കരിക്കുകയാണ് ചൈനയുടെ ജോലി. ഇതിനായി എന്തു വിലകൊടുത്തും ഇത്തരത്തിൽ പലവിധ പ്ലാനുകൾ കണ്ടെത്തി അവർ എത്തും.
ഇതോടൊപ്പം കൂട്ടിച്ചേർക്കാവുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയോട് ചേർന്നുള്ള ഹിമാലയൻ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ചൈന നടത്തുന്നുവെന്ന വാർത്തകൾ നാം ദിവസവും കേൾക്കുന്നതാണ്. ചൈനയെ പ്രതിരോധിക്കുന്നതിൽ ഏറിയ പങ്ക് വഹിക്കുന്നത് ഇന്ത്യയുടെ ഈ മേഖലയാണ്.
എന്നാൽ ഇന്ത്യയ്‌ക്ക് കൂടുതൽ പ്രകോപനം സൃഷ്‌ടിക്കുന്ന തരത്തിലുള്ള മറ്റൊരു പ്രവർത്തിയാണ് ചൈന ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തിയിലൂടെ ബുളളറ്റ് ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ചൈന. വിദൂര ഹിമാലയന്‍ പ്രദേശമായ ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ചൈനയിപ്പോൾ.
‘ഫക്‌സിങ്’ ബുള്ളറ്റ് ട്രെയിനുകള്‍ ടിബറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ടിബറ്റിലെ പ്രവിശ്യാ തലസ്ഥാനമായ ലാസയിൽ നിന്ന് നിംഗ്ചി വരെയാണ് പുതിയ ഇലക്‌ട്രിക് ബുളളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാൻ പോകുന്നത്. അരുണാചൽ പ്രദേശിൽ നിന്നും വളരെയടുത്താണ് ടിബറ്റൻ ടൗണായ നിംഗ്‌ചി എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം.
ചൈനയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരണത്തിന്റെ നൂറാം വാർഷിക ദിനമായ ജൂലായ് ഒന്നിന്റെ ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഏകദേശം 435 കിലോമീറ്റർ നീളുന്ന സിചുവാൻ - ടിബറ്റ് റെയിൽവെ സർവീസ് ഇന്ന് പുലർച്ചെയാണ് ആരംഭിച്ചത്.
ക്വിങ്ഹായ്-ടിബറ്റ് റെയിൽവേയ്‌ക്ക് ശേഷം ടിബറ്റിലേക്കുളള രണ്ടാമത് റെയിൽവേ സർവീസാകും സിചുവാൻ-ടിബറ്റ് റെയിൽവെ സർവീസ്. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായി സജീവമായ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ്- ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കായാണ് ഈ പാത പോകുന്നത്.
അതിർത്തിയിലെ സുരക്ഷ ത്വരിതപ്പെടുത്തുന്നതിന് പുതിയ റെയിൽവെ ലൈൻ വേണമെന്നും അതിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും നവംബർ മാസത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് നിർദ്ദേശം നൽകിയിരുന്നു.
അതിര്‍ത്തി സ്ഥിരത സംരക്ഷിക്കുന്നതില്‍ പുതിയ പാത പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. തുടർന്ന് യുദ്ധകാലാ അടിസ്ഥാനത്തിൽ എട്ട് മാസത്തിനകം ആണ് ഈ പദ്ധതി പൂർത്തിയായത്.
ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ ലാസയെയും അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാന ടിബറ്റന്‍ അതിര്‍ത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വിസ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്.
സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്‌ഡുവിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇവിടെ നിന്നും ലാസയിലേക്കുളള യാത്രാ സമയം 48 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായാണ് ചുരുങ്ങിയത്. ഇന്ത്യയിലെ അരുണാചൽ അതിർത്തിയിലെ മെഡോഗിന് സമാന്തരമായി ചൈനയിലെ നഗരമാണ് നിംഗ്ചി.
ദക്ഷിണ തിബറ്റിലെ തങ്ങളുടെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നാണ് ചൈനയുടെ പ്രധാന അവകാശ വാദം. 3,488 കിലോമീറ്റർ നീളുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്ക പ്രദേശങ്ങൾക്ക് സമീപമാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നതും. ഇന്ത്യ-ചൈന അതിർത്തിയിൽ ഇനിയൊരു സംഘർഷമുണ്ടായാൽ അവശ്യ സാധനങ്ങൾ അതിർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചാണ് ഇവിടെ ബുളളറ്റ് ട്രെയിൻ ചൈന ഇപ്പോൾ സജ്ജമാക്കിയിട്ടിട്ടുള്ളത്.
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെഡോഗിലെ നഗരമാണ് നിയിങ്ചി. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന അവകാശപ്പെടുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖ അതായത് എല്‍എസിയുമായി ബന്ധപ്പെട്ട് 3,488 കിലോമീറ്റര്‍ സംബന്ധിച്ച
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
”ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ പ്രതിസന്ധിയുടെ സാഹചര്യം സംഭവിക്കുകയാണെങ്കില്‍, തന്ത്രപരമായ വസ്തുക്കള്‍ എത്തിക്കുന്നതില്‍ റെയില്‍വേ ചൈനയ്ക്ക് വലിയ സൗകര്യങ്ങള്‍ നല്‍കും,” എന്നാണ് സിങ്ഹുവ സര്‍വകലാശാലയിലെ നാഷണല്‍ സ്ട്രാറ്റജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം ഡയറക്ടര്‍ ക്വിയാന്‍ ഫെങ് നേരത്തെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബല്‍ ടൈംസിനോട് വെളിപ്പെടുത്തിയത്.
ഇന്ത്യയെ ഏത് വിധേനയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരം നീക്കങ്ങൾ നടത്തുന്നതും. ഇത് കൂടാതെ നേരത്തേ മറ്റരു സംഭവവും പുറത്ത് വന്നിരുന്നു. അതെന്തെന്നാൽ, സൈനിക ശക്തിയിൽ ഇന്ത്യയോട് മുട്ടി നിൽക്കാൻ പാകിസ്താൻ ചൈനയെ കൂട്ടു പിടിച്ചതാണ്.
ഇന്ത്യൻ സൈന്യത്തിനെതിരായ പടയൊരുക്കത്തിനായി ചൈന പാകിസ്താൻ സൈനികർക്ക് പരിശീലനം നൽകിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഡാക്ക് അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർണമായതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.
ചിനാർ ബാഗ് മേഖലയിലെ ഉയർന്ന സമതലങ്ങളിൽവെച്ചാണ് പാക് സൈനികർക്ക് ചൈനീസ് ലിബറേഷൻ ആർമി സൈനിക പരിശീലനം നൽകിയത്. പരിശീലനം 45 ദിവസങ്ങൾ നീണ്ടു. മെയ് ഒന്നിനായിരുന്നു പരിശീലനം ആരംഭിച്ചത്.
അഞ്ച് സൈനിക ഉദ്യോഗസ്ഥരായിരുന്നു പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. സൈനിക തന്ത്രങ്ങൾക്ക് പുറമേ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനവും പാക് സൈനികർക്ക് നൽകിയിട്ടുണ്ട്.
ചൈനയിൽ നിന്നും പരിശീലനം ലഭിച്ച സൈനികരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സൈനിക യൂണിറ്റ് പാകിസ്താൻ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയോട് അടുത്തുകിടക്കുന്ന ഗിൽജിത്- ബാൾട്ടിസ്താനിലാണ് ഈ യൂണിറ്റിനെ നിയോഗിച്ചിരിക്കുന്നത്.
ഉയർന്ന സമതലങ്ങളിൽ പോരാടുന്നതിനുള്ള പരിശീലനക്കുറവാണ് 1999 ലെ കാർഗിൽ യുദ്ധത്തിലെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് പാകിസ്താൻ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നും ലഭിച്ച തന്ത്രങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha