സിബിഐയും കേന്ദ്രവും തലയ്ക്കു മീതെ... പി.ജയരാജനെ അറസ്റ്റ് ചെയ്‌തേക്കും; ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് ജയരാജന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കാണ് ചികിത്സ തേടിയിരിക്കുന്നത്. ജയരാജന്‍ ഹൃദ്രോഗബാധിതനാണ്.
അതിനിടെ ജയരാജനെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പകരം ചുമതല എം വി ജയരാജന് കൈമാറി. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ജയരാജനെ അകത്താക്കാന്‍ ചരടു വലിച്ചത്. തിങ്കളാഴ്ച കണ്ണൂരില്‍ നടന്ന യോഗത്തിലാണ് പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം ശക്തമായത്. ജില്ലാ സെക്രട്ടറി അറസ്റ്റിലാകുന്നതിന് മുമ്പ് നീക്കണമെന്നാണ് സഖാക്കള്‍ ആവശ്യപ്പെട്ടത്.
ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ ജയരാജന്‍ അവധിയിലാണെന്നാണ് സിപിഎം നേതൃത്വം നല്‍കുന്ന വിശദീകരണം. ജയരാജനെ നീക്കം ചെയ്യണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ ശക്തമാണ്. ഒന്നിലധികം കേസുകളില്‍ പി ജയരാജന്‍ പ്രതിയാണ്. ഇത് പാര്‍ട്ടിയുടെ അടിത്തറയ്ക്ക് വിള്ളലുണ്ടാക്കിയെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം നല്‍കുന്ന സൂചന. ആര്‍എസ്എസ് നേതാവ് പി മോഹനനെയും എംഎസ്എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് പി. ജയരാജന്‍.
സിപിഎം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ മന്ത്രിയാവാന്‍ സാധ്യതയുള്ള നേതാവായിരുന്നു പി.ജയരാജന്‍. പിണറായിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വിശ്വസ്തന്‍. പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ്. കതിരൂര്‍ മനോജ് വധക്കേസ് ബിജെപി രാഷ്ട്രീയ ആയുധമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.
അതേസമയം കണ്ണൂര്‍ സിപിഎമ്മില്‍ പൊതു സമ്മതനായ നേതാവാണ് പി ജയരാജന്‍. പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയാവാന്‍ വരെ തയ്യാറുള്ള നേതാവ് അണികള്‍ക്കും പ്രിയപ്പെട്ടവനാണ്. പാര്‍ട്ടിക്ക് വേണ്ടി ഏതു ചുമതലയും ഏറ്റെടുക്കാന്‍ അദ്ദേഹം എന്നും തയ്യാറായിരുന്നു. ഇതാണ് അദ്ദേഹത്തിന് വിനയായി മാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha