ശമ്പളം പരിഷ്‌ക്കരിക്കണമോയെന്ന് വിഎം സുധീരന്‍ പരിശോധിക്കും; റിപ്പോര്‍ട്ടില്‍ മനം നൊന്ത് പൊതു ജനം...

പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സ്വപ്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനെതിരെ പൊതുജന വികാരം ശക്തമായി. പത്തു കാശിന് ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്രയധികം ശമ്പളം നല്‍കുന്നത് എന്തിനു വേണ്ടിയാണെന്ന മിനിമം ചോദ്യമാണ് പൊതു ജനങ്ങള്‍ ചോദിക്കുന്നത്. കേരളത്തിലെ രീതി അനുസരിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും കൈക്കൂലി കൊടുക്കണം. സര്‍ക്കാര്‍ ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കില്ല. ഫോണെടുത്താല്‍ മോശമായി സംസാരിക്കും. സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചാല്‍ ഒരാള്‍ വിചാരിക്കുന്നത് അയാള്‍ തിരുവിതാംകൂര്‍ മഹാരാജാവായെന്നാണ്.മഹാരാജാവിന് എന്തും ചെയ്യാമല്ലോ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഖദാവില്‍ കാണുന്നത് പോലും പാവം പൊതു ജനത്തിന് ഭയമാണ്. രാവിലെ 11 നാണ് സാധാരണ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥന്‍ വരുന്നത്. 12 ന് ചായ. 1 ന് ഊണ്. 2.30 വരെ വിശ്രമം, ഉറക്കം. 3.30 ന് ചായ, 4.15 ന് വീട്ടിലേക്കുള്ള യാത്ര. പഞ്ചിംഗ് മെഷീന്‍ സ്ഥാപിച്ചാല്‍ പോലും ആരും സര്‍ക്കാര്‍ ഓഫീസില്‍ കൃത്യമായി വരാറില്ല. പഞ്ചിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റില്‍ രാവിലെ 10.15 ന് എത്തുന്ന ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് മടങ്ങും. വൈകിട്ടത്തെ ഒപ്പിന് വൈകിട്ട് വന്നാല്‍ മതിയല്ലോ.
അതേസമയം കമ്മീഷന്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്കാതിരിക്കാം എന്ന് തല പുകഞ്ഞാലോചിക്കുകയാണ് സര്‍ക്കാര്‍. അതിനിടെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനു മുമ്പ് കെ പി സിസിയുമായി ആലോചിക്കണമെന്ന് വിഎം സുധീരന്‍ സര്‍ക്കാരിനെ അറിയിച്ചു. കെ പിസിസി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ അക്കാര്യം പാര്‍ട്ടി ഉപസമിതി പരിശോധിക്കും. പരിശോധനകള്‍ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ സര്‍ക്കാരിനു ശുപാര്‍ശകള്‍ നല്‍കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നത് പൊതു ജനങ്ങളെ എതിരാക്കുമെന്ന ചിന്തയാണ് കെപിസിസി നേതൃത്വത്തിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
അതേസമയം താഴെ തട്ടിലുള്ള ജീവനക്കാരുടെ ശമ്പളം പുതുക്കുന്നതിനോട് ആര്‍ക്കും വിയോജിപ്പില്ല. ഇപ്പോള്‍ തന്നെ വന്‍ ശമ്പളം വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഭീമമായ വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നതിനോടാണ് എതിര്‍പ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha