ആണുങ്ങളായാല്‍ ഇങ്ങനെ വേണം; ബിജുപ്രഭാകറെ പോലെ...

ആണുങ്ങളായാല്‍ ഇങ്ങനെ വേണം. കുഴപ്പമാണെന്നു കണ്ടാല്‍ അതുവഴി പോകരുത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. മിടുക്കനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ബിജു പ്രഭാകറിനെ തിരുവനന്തപുരം ജില്ലാകളക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ സാഹചര്യം തിരുവനന്തപുരത്തുകാര്‍ക്ക് ഓര്‍മ്മ കാണും. മദ്യ വ്യാപാരി ബിജു രമേശിന്റെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ലാകളക്ടര്‍ നടപടിയെടുത്ത ഉടനെയാണ് ബിജു തെറിച്ചത്. മദ്യവ്യാപാരിയുമായുള്ള പ്രശ്‌നത്തിനു മറ്റൊരു ചാര്‍ത്തു കൂടി ബിജുവിന് നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചില്ല. സ്വര്‍ണ കച്ചവടക്കാരനായ ഒരു സര്‍വകലാശാല സിന്റിക്കേറ്റ് അംഗത്തോട് ബിജു പ്രഭാകര്‍ മോശമായി പെരുമാറിയത്രേ. ഏതായാലും ബിജു പ്രഭാകറിനെ അറിയുന്നവന്‍ അക്കാര്യം വിശ്വസിക്കുകയില്ല. തച്ചടി പ്രഭാകരന്റെ മകന്‍ പിന്നീട് വളരെ കഷ്ടപ്പെട്ടാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി മടങ്ങിയെത്തിയത്.
മടങ്ങിയെത്തിയ ബിജു പ്രഭാകരന്‍ ആരോടും വഴക്കിനു പോകേണ്ടെന്നു തീരുമാനിച്ചു. വ്യാഴം മാറുന്ന സമയമാണ്. ശരിയാണെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും തെറ്റായി ഭവിക്കും. തെക്കനക്കര കനാല്‍ ഒഴിപ്പിക്കുന്ന പരിപാടിയില്‍ നിന്നും ബിജു പ്രഭാകര്‍ പിന്‍മാറി. ചുമതല എഡിഎമ്മിനാണ് കൈമാറിയിരിക്കുന്നത്. ഓപ്പറേഷന്‍ അനന്ത മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ ബിജു രമേശിന്റെ കെട്ടിടം പൊളിക്കണം. ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ബിജുവിന്റെ കെട്ടിടക്കാര്യം ചര്‍ച്ചയ്ക്ക് വന്നിരുന്നു. എന്നാല്‍ എഡിഎമ്മിന്റെ ചുമതലയെന്ന് കളക്ടര്‍ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ പിന്‍മാറുന്നു എന്നാണ് ബിജുപ്രഭാകര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ തന്റെ പദവിയോടും ചുമതലകളോടും പൂര്‍ണ്ണമായും നീതി പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉന്നതാധികാര സമിതിയില്‍ താന്‍ അംഗമായതിനാല്‍ പിന്‍മാറുന്നു എന്നാണ് കളക്‌ളറുടെ മറ്റൊരു വിശദീകരണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ എഡിഎമ്മാണ്. ദുരന്ത നിവാരണ നിയമത്തിന്റെ 25(4) അനുസരിച്ചാണ് എഡിഎമ്മിന് ഒഴിപ്പിക്കല്‍ ചുമതല കൈമാറിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha