ശാസ്ത്രീയമായ ഒരു പറ്റിക്കല്‍ ; ഡമ്മി കൊടുത്ത് പറ്റിച്ചേ..

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജൂലൈ 23 മുതല്‍ നടത്താനിരുന്ന പൊതു പണിമുടക്ക് പൊളിയുമെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. സംഘടന സമരം ചെയ്യുകയാണെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഭൂരിഭാഗം ഉദ്യോഗസ്ഥരും നേതൃത്വത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കുട്ടകണക്കിന് വാരി നല്‍കിയ സഹായം വേണ്ടെന്നു വയ്ക്കാനാവില്ലെന്നും ഇപ്പോഴത്തെ സമരം അനാവശ്യമാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിനിധികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെ അറിയിച്ചു. തുടര്‍ന്ന് സിപിഎം സിപിഐ സംഘടനാ നേതാക്കളെ കോടിയേരി എകെ ജി സെന്ററില്‍ വിളിച്ചു വരുത്തി അഭിപ്രായം ആരാഞ്ഞു. സമരം വന്‍ വിജയമാകുമെന്നും ജീവനകാരെല്ലാം സമരത്തിന്റെ മൂഡിലാണെന്നും നേതാക്കള്‍ അറിയിച്ചെങ്കിലും വാസ്തവം മനസിലാക്കിയ സംസ്ഥാന സെക്രട്ടറി സമരത്തില്‍ നിന്നും പിന്‍മാറാന്‍ നേതാക്കളെ ഉപദേശിക്കുകയായിരുന്നു. കാനം രാജേന്ദ്രനുമായും കോടിയേരി സംസാരിച്ചു.
ഇത്രയുമൊക്കെ കൊടുത്തിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിനിറങ്ങിയാല്‍ അത് ജനങ്ങളെ കൂട്ടത്തോടെ എതിരാക്കുമെന്ന കോടിയേരിയുടെ ചിന്താഗതി ശരിയാണെന്ന് പിണറായിയും സമ്മതിച്ചു. അതിനിടെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ജോലി ചെയ്യാറില്ലെന്ന രാമചന്ദ്രന്‍ നായരുടെ പരസ്യ പ്രസ്താവന പുറത്തു വന്നു. പുനര്‍വിന്യാസം നടപ്പിലാക്കിയില്ലെങ്കില്‍ ശമ്പളം കൂട്ടിയതു കൊണ്ട് കാര്യമില്ലെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
അതിനിടെ സമരം പൊളിക്കാന്‍ രാമചന്ദ്രന്‍ നായരും സര്‍ക്കാരും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ടെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു. റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം നവംബര്‍ 30 ന് കൈമാറുമെന്നാണ് ജസ്റ്റിസ് നായര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ശുപാര്‍ശകള്‍ക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടോ എന്ന് നവംബര്‍ 30 ന് അറിയാം. ഇക്കാര്യം സിപിഎം നേതാക്കള്‍ക്കുമറിയാം.
ഇനിയൊരു സമരത്തിനു ബാല്യമില്ലെന്ന മട്ടാണ് സിപിഎമ്മിനുള്ളത്. ജൂലൈ 23 ന് പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിക്കാന്‍ വേണ്ടിയുള്ള തന്ത്രമായിരുന്നു ഒന്നാംഘട്ട റിപ്പോര്‍ട്ട് സമര്‍പ്പണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha