ഒരു വീട്ടിലെ മൂന്നു പേര്‍ തീവെട്ടി ബോര്‍ഡിന്റെ തലപ്പത്ത്

ഇതിനെയാണ് ഭാഗ്യമെന്നു വിളിക്കുന്നത്. ദൈവങ്ങളെ വിറ്റ് കാശാക്കുന്ന ബോര്‍ഡില്‍ അനിയന്‍ സെക്രട്ടറി.
മറ്റൊരു അനിയന്‍ എന്‍ഞ്ചിനീയര്‍, ഇനി വകുപ്പിന്റെ ജനപ്രതിനിധിയായ തലവനോ? മൂത്തചേട്ടന്‍. ഇങ്ങനെയൊരു ഭാഗ്യം തിരുവനന്തപുരത്തെ ഒരു കുടുംബത്തിനു വന്നു ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഗിന്നസില്‍ ഇടം തേടേണ്ടതാണ്.
ദേവസ്വം ബോര്‍ഡ് സെക്രട്ടറിയാവാന്‍ യോഗ്യതയുള്ളവര്‍ നിരവധിയുണ്ട്. ശബരിമലയിലെ പ്രവര്‍ത്തന പരിചയമാണ് പുതിയ സെക്രട്ടറിക്ക് സഹായകരമായത്. സെക്രട്ടറി അത്രയും മോശക്കാരനല്ല. ശബരിമലയില്‍ കഴിഞ്ഞ മണ്ഡല കാലത്ത് കാണിക്ക എണ്ണിയതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായ വ്യക്തിക്കാണ് അന്ന് ശബരിമലയില്‍ ചുമതലയുണ്ടായിരുന്നത്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തലപ്പത്ത് പിടിയുള്ളതിനാല്‍ ഒന്നും സംഭവിച്ചില്ല.
ഒരു കുടംബത്തിലെ മൂന്നു പേര്‍ ഒരു ബോര്‍ഡിന്റെ തലപ്പെത്തെത്തുന്നത് ശരിയല്ലെന്ന അഭിപ്രായം കേരളത്തില്‍ ആര്‍ക്കുമില്ല. അല്പ സ്വല്പം അഴിമതിയും മദ്യപാനവും പെണ്ണു പിടിയുമൊന്നുമില്ലെങ്കില്‍ കേരളത്തില്‍ ജീവിക്കാന്‍ അനുയോജ്യനല്ലെന്നാണ് വര്‍ത്തമാനകാലം ഓരോരുത്തരെയും ഉപദേശിക്കുന്നത്. ഏതായാലും കിട്ടേണ്ടതെല്ലാം ഒരേ വീട്ടില്‍ ചെല്ലുന്നതാണ് ഉത്തമം
പണ്ട് ശ്രീമതി ടീച്ചര്‍ അവരുടെ മരുമകളെ മന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് മരുമകളെ പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ ശ്രീമതി ചിന്തിക്കുന്നുണ്ടാവാം എന്തിനായിരുന്നു പുകിലുകള്‍
ഒരു മന്ത്രി ഒരു വകുപ്പിന്റെ അധ്യക്ഷനാവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കളെ തനിക്ക് കീഴിലുള്ള വകുപ്പുകളില്‍ നിയമിക്കാതിരിക്കണം. അങ്ങനെ ചെയ്താല്‍ മന്ത്രി അഴിമതിക്കാരനല്ലെങ്കിലും അഴിമതി ആരോപണം വരും. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha