മാണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മമ്മൂട്ടി

പാലാ പട്ടണം ഇനി മാണിക്ക് മാത്രമല്ല മമ്മൂട്ടിക്കും സ്വന്തം. അമ്പതു കൊല്ലം പാലായെ നിയമസഭയില്‍ പ്രതിനിധീകരിച്ച കെ എം മാണിയുടെ റെക്കോര്‍ഡ് തകര്‍ക്കാനാണ് മമ്മൂട്ടിയുടെ ലക്ഷ്യം. മാണി നിയസഭയില്‍ 50 കൊല്ലം ഓടി തകര്‍ത്തെങ്കില്‍ മമ്മൂട്ടി തിയേറ്ററില്‍ ഓടി തകര്‍ക്കും. പാലാ കേന്ദ്രീകരിച്ച് ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമായ നാടന്‍ അച്ചായന്റെ ചിത്രീകരണം വൈകാതെ പാലായില്‍ ആരംഭിക്കും.
സാധാരണ ഷര്‍ട്ടും മുണ്ടും ധരിച്ച് കോട്ടയം കുഞ്ഞച്ചന്‍ മട്ടിലാണ് മമ്മൂട്ടി ജോണിയുടെ ചിത്രത്തിലെത്തുന്നത്. ഇതിനുമുമ്പ് മമ്മൂട്ടി അഭിനയിച്ച ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ഒടുവില്‍ മമ്മൂട്ടി ക്രിസ്ത്യാനിയായത് സക്കറിയുടെ കഥയില്‍ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത പ്രൈസ് ദ ലോര്‍ഡ് എന്ന ചിത്രത്തിലാണ്.
പാലാക്കാര്‍ പൊതുവെ അധ്വാനശീലരും തന്റേടികളുമാണ്. ആര്‍ക്കു മുമ്പിലും വഴങ്ങി കൊടുക്കില്ല. സ്‌നേഹിച്ചാല്‍ സ്‌നേഹിക്കും. ശത്രുതയായാല്‍ നിത്യ ശത്രു. സാധാരണ പാലാക്കാരെ ആരും പിണക്കാറില്ല. അവരുടെ സ്വഭാവം അറിഞ്ഞതു കൊണ്ടു തന്നെയാണിത്. ജോണി ആന്റണിയുടെ നാടന്‍ അച്ചായനിലെ കേന്ദ്ര കഥാപാത്രവും ഇങ്ങനെയൊക്കെ തന്നെ. നാടന്‍ അച്ചായന് എന്താണു ജോലിയെന്നു ചോദിക്കരുത്. അക്കാര്യം ഇതേവരെ പുറത്തു വിട്ടിട്ടില്ല. കര്‍ഷകനാകാനാണ് സാധ്യത. പേരിന് ഒരല്പം രാഷ്ട്രീയമുണ്ട്. പാലാ ആയതിനാല്‍ കേരള കോണ്‍ഗ്രസാവാനാണ് സാധ്യത.
ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവിലെ മമ്മൂട്ടി നാടന്‍ അച്ചായനെയാണ് അവതരിപ്പിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. സ്‌നേഹിച്ചാല്‍കരളു പറിച്ചു നല്‍കുന്ന കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിക്കുമ്പോള്‍ അതിനു പ്രത്യേക ചാരുത കാണും. മധ്യ വയസ്‌കനായ അച്ചായനെയായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക.
വ്യത്യസ്തമായ കഥാപാത്രങ്ങളെ മമ്മൂട്ടി അന്വേഷിക്കുകയാണ്. വേഷമേതായാലും തകര്‍ത്തഭിനയിക്കാന്‍ അറിയാവുന്ന നടനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള വേഷങ്ങളാണ് വേണ്ടത്. പുത്തന്‍ കഥാപാത്രങ്ങളെ കണ്ടെത്താന്‍ ശരിയായ ഹോംവര്‍ക്ക് മമ്മൂട്ടി നടത്തുന്നുണ്ട്. നിരവധി ചെറുപ്പക്കാരായ എഴുത്തുകാരുമായി മമ്മൂട്ടി നിരന്തരം സംസാരിക്കുന്നു. നാടന്‍ അച്ചായന്റെ തിരക്കഥയും ചെറുപ്പക്കാരന്റേതാണ്. നിഷാദ് കോയയാണ് തിരക്കഥാകൃത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha