കതിരൂരില്‍ തീരില്ല കുരുതി; ടിപി കേസും സിബിഐയ്ക്ക്, അന്വേഷണം പാര്‍ട്ടിയുടെ പൊക കണ്ടേ അടങ്ങൂ എന്ന ഭീതിയില്‍ നേതാക്കള്‍

ടി.പി ചന്ദ്രശേഖരന്‍ കേസ് സിബിഐ അന്വേഷിക്കാന്‍ വീണ്ടും കളമൊരുങ്ങി. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും ടിപി കേസിലെ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടു വന്നിരുന്നെങ്കില്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും കെ പി സിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞതോടെയാണ് വീണ്ടും ടിപി കേസിന് ജീവന്‍ വച്ചത്. ടിപി കൊലപാതകത്തിനു പിന്നാലെ ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം കണ്ടെത്തണമെന്നാണ് കെപിസിസിയുടെ ആവശ്യം.
സുധീരന്‍ വെറുതെ പറഞ്ഞ ഒരു അഭിപ്രായം മാത്രമാണ് ഇതെന്ന് കരുതാനാവില്ല. ടിപി കേസിലെ ഗൂഢാ
ലോചന പുറത്തു കൊണ്ടു വരണം എന്ന് സുധീരന്‍ ഉദ്ദേശിക്കുന്നത് സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളെയാണ്. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞു കൊണ്ടാണ് ടിപി വധം നടന്നതെന്ന വിവരം നാട്ടില്‍ പാട്ടാണ്. സംഭവം നടന്നയുടന്‍ ഒരു സിപിഎം നേതാവ് മറ്റൊരു സംസ്ഥാന നേതാവിനെ ഫോണില്‍ വിളിച്ച് കൃത്യം നടത്തി എന്ന് പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഫോണ്‍ തെളിവ് സംസ്ഥാന ഇന്റലിജന്‍സിന്റെ കൈയിലുണ്ടെന്നും കേള്‍ക്കുന്നു.
കതിരൂര്‍ വധക്കേസ് സിബിഐ അന്വേഷണത്തിലാണ്. പി.ജയരാജനെ കേസില്‍ അറസ്റ്റ് ചെയ്യാനുമിടയുണ്ട്. കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ ടിപി കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി.പി കേസ് സിബിഐ ഏറ്റെടുത്താല്‍ പ്രമുഖ സിപിഎം നേതാക്കള്‍ അകത്താവും.
അതേസമയം സുധീരന്റെ പ്രസ്താവന രമേശ് ചെന്നിത്തലയുടെ പ്രതിഷേധത്തിന് കാരണമായി. എന്നാല്‍ വ്യാഴാഴ്ച തന്നെ സുധീരനും ചെന്നിത്തലയും ഫോണില്‍ സംസാരിച്ചു. ടിപി കേസന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള പാര്‍ട്ടി തീരുമാനം ഇരുവരും തമ്മില്‍ പങ്കു വെച്ചന്നാണ് വിവരം. കെ കെ രമയെ സുധീരന്‍ അനുകൂലിച്ചതോടെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ചില ബന്ധങ്ങള്‍ സംഭവിക്കുമെന്ന് ഉറപ്പായി. വിഎസ് അച്യുതാനന്ദനും ഇക്കാര്യത്തില്‍ സുധീരനോട് അനുകൂലിക്കേണ്ടിവരും. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ ടിപി കേസ് വീണ്ടും ചൂടുപിടിക്കുമെന്ന് ഉറപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha