പ്രേമം വ്യാജം: അന്‍വര്‍ റഷീദിന്റെ ബന്ധു ഉള്‍പ്പെടെ മൂന്നു പേര്‍ കുടുങ്ങും

പുതിയ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി തയ്യാറാക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പാഠം. പ്രേമം ചിത്രത്തിന്റെ വ്യാജന്‍ പുറത്തിറങ്ങിയ സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികൂട്ടിലാവുകയാണ്. നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെ ബന്ധുവിലേയ്ക്കാണ് പോലീസിന്റെ സംശയമുന നീങ്ങുന്നത്.
ആദ്യ സെന്‍സറിനുശേഷം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച് ചിത്രം വീണ്ടും എഡിറ്റ് ചെയ്തിരുന്നു. വിസ്മയ സ്റ്റുഡിയോയിലാണ് സെന്‍സറിന് ജോലികള്‍ നടന്നത്. ഇതിനുശേഷം വീണ്ടും സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കോപ്പിയാണ് ചോര്‍ന്നത്. സിനിമ സെന്‍സര്‍ ബോര്‍ഡിലേയ്ക്ക് കൊണ്ടു പോയ അണിയറ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അന്‍വറിന്റെ ബന്ധു ഉള്‍പ്പെടെയുള്ളവരാണ് ഡിവിഡിയുമായി സ്റ്റുഡിയോയില്‍ നിന്നും സെന്‍സര്‍ ബോര്‍ഡിലേയ്ക്കു പോയത്. എന്നാല്‍ ഡിവിഡി ഇപ്പോള്‍ നിലവിലില്ല. പ്രിന്റ് വ്യക്തമല്ലാത്തതിനാല്‍ നശിപ്പിച്ചു എന്നാണ് പറയുന്നത്.
ചിത്രം എഡിറ്റിംഗിനു ശേഷം പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് പോലീസിന്റെ കൈവശാണ് ഇതിന്റെ ഫലം പുറത്തു വന്നാല്‍ മാത്രമേ എവിടെ നിന്നാണ് സിനിമ ചോര്‍ന്നതെന്ന് വ്യക്തമാകൂ. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പെന്‍ഡ്രൈവിലും മറ്റും പുതിയ ചിത്രങ്ങള്‍ ചോരാറുണ്ടെന്ന് സൈബര്‍സെല്‍ സംശയിക്കുന്നുണ്ടെങ്കിലും ഇതെത്രമാത്രം ശരിയാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും പോലീസിന്റെ കൈവശമില്ല. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്
സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരെയാണ് പോലീസ് സംശയിക്കുന്നത്. ഇവര്‍ ചിത്രം പകര്‍ത്തിയെടുത്ത് വില്‍ക്കാറുണ്ടെന്നാണ് സംശയം. എന്നാല്‍ ഇതിനു തെളിവു കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രേമത്തിന്റെ ഡിവിഡി കോപ്പിയുമായി സെന്‍സര്‍ ബോര്‍ഡില്‍ പോയവരെ കുരുക്കാനാണ് പോലീസിന്റെ നീക്കമെന്നു കേള്‍ക്കുന്നു. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ചിത്രം ചോര്‍ന്നെന്ന് വെറുതെ പറയാന്‍ പോലീസിന് കഴിയില്ല. അപ്പോള്‍ ചിത്രത്തിന്റെ കോപ്പിയുമായി സെന്‍സര്‍ ബോര്‍ഡിലെത്തിയവരുടെ തലയില്‍ കേസ് ചാരാനാണ് സാധ്യത. ചുരുക്കത്തില്‍ സിനിമയുടെ അവസാന ഘട്ടപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെ നിരീക്ഷിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha