ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുകുത്തി, പാക്കിസ്ഥാന്റെ നടുവൊടിഞ്ഞ 1971... കാർഗിൽ വിജയ് ദിവസിന്റെ കഥ.... ഐതിഹാസിക വിജയത്തിന്റെ അരനൂറ്റാണ്ട്...

ഭാരതസൈന്യത്തിന്റെ പോരാട്ട വീര്യത്തിനുമുന്നിൽ പാകിസ്താൻ പട്ടാളം തലകുമ്പിട്ട ദിനം…. പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്ത്യയുടെ ചുണക്കുട്ടികൾ രചിച്ച വിജയഗാഥ ഇന്നും ആവേശവും ആത്മാഭിമാനം നൽകുന്നതാണ്. അതുകൊണ്ടു തന്നെയാണ് ഡിസംബർ 16 വിജയദിനമായി ആഘോഷിക്കുന്നത്.
വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കൻ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിച്ച് ഇന്ത്യ വെന്നിക്കൊടി പാറിച്ച് മുന്നേറിയത്, പാക്കിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവിയായി തന്നെ കണക്കാക്കുന്ന ഒന്നാണ്. 93,000 സൈനികരാണ് ഇന്ത്യയ്ക്ക് മുന്നിൽ തല കുമ്പിട്ട ആ വിപ്ലവകഥ.
ഡിസംബർ 16 കാർഗിൽ വിജയ് ദിവസ് ആയും അതുപോലെ ബംഗ്ലാദേശിന്റെ ദേശീയ ദിനവുമായിട്ടാണ് ആഘോഷിക്കാറുള്ളത്. ബംഗ്ളാദേശിനെ മോചിപ്പിച്ച 1971 ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവിജയത്തിന് ഇന്ന് അരനൂറ്റാണ്ട് പിന്നിട്ട വേളയാണ് ഇത്. പാക്സ്താനുമേൽ 1971 ഡിസംബർ 16 ന് നേടിയ ഐതിഹാസിക വിജയം എന്നും ആഘോഷിക്കപ്പെടേണ്ടതാണ്.
ഭാരതസൈന്യത്തിന്റെ ജനറൽ, ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കിഴക്കൻ പാകിസ്ഥാൻ സൈനിക തലവൻ അമിർ അബ്ദുള്ള ഖാൻ നിയാസിയും 93,000 സൈനികരും നിരുപാധികം കീഴടങ്ങിയ ചരിത്ര ദിനമാണ് 1971 ഡിസംബർ 16. 1971 ലെ ഇന്ത്യാ – പാക് യുദ്ധത്തിന്റെ അവസാനം കുറിച്ച ദിനവും കൂടിയാണ് ഡിസംബർ 16 . ഇരു രാജ്യങ്ങളുടെയും ചരിത്രത്തിൽ നിർണ്ണായകമായിരുന്നു ഈ യുദ്ധം.
1970 ൽ പാകിസ്ഥാനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് 1971 ലെ ഇന്തോ പാക് യുദ്ധത്തിന് വഴിതെളിച്ചത്. ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാതെ പാക് പട്ടാള നേതൃത്വം കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ട ബംഗ്ളാദേശിൽ നടപ്പാക്കിയ കൊടും ക്രൂരതകളാണ് പിന്നീട് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധമായി മാറിയത്. ഷെയ്ഖ് മുജീബുര്‍ റഹ്മാനെ പാക് പട്ടാളം തടവിലാക്കി. കിഴക്കാൻ പാക്കിസ്ഥാൻ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് നടന്നത് പട്ടാളത്തിന്‍റെ കൂട്ടക്കുരുതി.
പതിനായിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു. ജീവന് വേണ്ടി ഇന്ത്യയിലേക്ക് അന്ന് പലായനം ചെയ്തത് ലക്ഷക്കണക്കിന് പേരായിരുന്നു. അഭയാര്‍ത്ഥി പ്രവാഹം താങ്ങാവുന്നതിലും അപ്പുറമായി. ഇന്ത്യയുടെ തിരിച്ചടി മുന്നിൽ കണ്ട പാക്കിസ്ഥാൻ 1971 ഡിസംബര്‍ മൂന്നിന് ശ്രീനഗര്‍, പത്താൻകോട്ട്, ആഗ്ര ഉൾപ്പടെയുള്ള ഇന്ത്യയുടെ 11 വ്യോമതാവളങ്ങളിൽ ബോംബിട്ടു. രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ദി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യ- ബംഗ്ലാദേശ് സഖ്യ സൈന്യത്തിന്റെ ആക്രമണത്തിൽ, പാക് സൈന്യം നിലം പരിശായി. ധാക്ക സ്വതന്ത്രമാക്കപ്പെട്ടു. 1971 ഡിസംബർ 16 ന് ,13 ദിവസം മാത്രം നീണ്ടു നിന്ന ഈ യുദ്ധം അവസാനിച്ചു. 1971 ഡിസംബർ 3 മുതൽ 16 ന് ധാക്ക കീഴടങ്ങുന്നത് വരെയാണ് യുദ്ധം നീണ്ട് നിന്നത്. ഇന്ത്യയിലേയും പാകിസ്താനിലേയും 3,800 സൈനികർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടമായി.
യുദ്ധം നമ്മൾ വിജയിച്ചു എന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിച്ചത് 1971 ഡിസംബർ 16 ന്. രാജ്യം ഐക്യത്തിന്‍റെ, ആവേശത്തിന്‍റെ നെറുകയിലായിരുന്നു. സൈനിക മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ഇന്ത്യ നേടിയ അതുല്യനേട്ടമായിരുന്നു ആ വിജയം. വെടിയൊച്ചകൾ മുഴങ്ങിയ 13 ദിവസം ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയം സമ്മതിച്ച ജര്‍മ്മനിയെ പോലെ ഇന്ത്യക്ക് മുന്നിൽ പാക് പട്ടാളത്തിന് സറണ്ടര്‍ പരേഡ് നടത്തേണ്ടിവന്നതും ചരിത്രമായി രേഖപ്പെടുത്തി.
യുദ്ധത്തിൽ അമേരിക്കയും ചൈനയും പാകിസ്ഥാനെ പിന്തുണച്ചപ്പോൾ. സോവിയറ്റ് യൂണിയൻ ഭാരതത്തിനൊപ്പം നിന്നു. ജോർദാൻ, സൗദി അറേബ്യ , ഇറാൻ തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാന് യുദ്ധവിമാനങ്ങളും മറ്റായുധങ്ങളും നൽകി സഹായിച്ചു. എന്നാൽ ഇതൊക്കെ ലഭിച്ചിട്ടും ഭാരതത്തിന്റെ സൈനിക ശേഷിയെ മറികടക്കാൻ പാകിസ്ഥാനു കഴിഞ്ഞില്ല.
ജനറല്‍ അറോറയ്ക്കുമുന്നില്‍ 93,000 പാക് പട്ടാളക്കാര്‍ ആയുധംവെച്ചു കീഴടങ്ങി. പാകിസ്താനെ സംബന്ധിച്ചിടത്തോളം യുദ്ധം നാണംകെട്ട പരാജയമായിത്തീര്‍ന്നു. സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അവരുടെ നട്ടെല്ലൊടിഞ്ഞു. പരമ്പരാഗതയുദ്ധത്തില്‍ ഇന്ത്യയെ വെല്ലാന്‍ അവര്‍ക്കൊരിക്കലുമാവില്ലെന്ന് തെളിഞ്ഞു. നമ്മുടെ ചരിത്രവിജയം ആഘോഷിക്കുന്ന ഈവേളയില്‍ രാജ്യത്തിനായി ജീവന്‍ കൊടുത്തവര്‍ക്കായി നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.
https://www.facebook.com/Malayalivartha