ഇന്ത്യ നടത്തിയ നീക്കം ഇതായിരുന്നു... മിണ്ടാത്ത കുട്ടി ദുർഗയായി മാറി... ആകാശവാണിയിലൂടെ യുദ്ധ പ്രഖ്യാപനവും... 45 മിനിട്ട്, ആറ് വിമാനങ്ങൾ പാഞ്ഞു...

വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ആര്‍പ്പു വിളിച്ചത് ഒരാള്‍ക്കുവേണ്ടി-ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ നെടും തൂണായിരുന്ന ഇന്ദിരാഗാന്ധിക്കു വേണ്ടി. രാജ്യം പാകിസ്ഥാനെതിരെയുള്ള വിജയം ആഘോഷിക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധൈര്യം ലോകം തിരിച്ചറിഞ്ഞ ദിനം കൂടിയായി വേണം ചേർത്തു വായിക്കാൻ.
1967-ല്‍ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകം കണ്ടത് ഇന്ത്യയുടെ ദുര്‍ഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂര്‍മബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയ വഴിയൊരുക്കുകയായിരുന്നു.
ഇന്ത്യക്കെതിരേ പാകിസ്താന്‍- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരു മാസത്തിനുള്ളില്‍ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചായിരുന്നു മുന്നോട്ട് നീങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ യു.എസ്. തങ്ങളുടെ കപ്പല്‍പ്പടയെ വിന്യസിച്ചപ്പോള്‍ വ്‌ലാഡിവൊസ്‌തോക്കില്‍ (Vladivostok) നിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധ ശേഷിയുള്ള കപ്പല്‍വ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനിക നീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റു യൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.
ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാകിസ്താനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവര്‍ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.
1971 ഡിസംബർ മാസത്തിൽ ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ഒരു ഓപ്പറേഷനാണ് യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുവാൻ കാരണമായി തീർന്നത്. ധാക്കയിൽ കിഴക്കൻ പാകിസ്ഥാൻ ഗവർണറുടെ ഔദ്യോഗിക ബംഗ്ലാവിൽ നടത്തിയ വ്യോമാക്രമണമായിരുന്നു അത്.ഇന്ത്യ - പാക് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കിട്ടിയ രഹസ്യവിവരമാണ് ധാക്കയിലെ ഗവൺമെന്റ് ഹൗസ് ആക്രമിക്കുന്നതിലേക്ക് നയിച്ചത്.
കിഴക്കൻ പാകിസ്ഥാനിലെ ഗവർണർ ഡോ എ എം മാലിക് ഡിസംബർ 14ന് 12മണിക്ക് ഒരു രഹസ്യ മീറ്റിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തും എന്നായിരുന്നു വ്യോമസേനയ്‌ക്ക് ലഭിച്ച രഹസ്യ സന്ദേശം. മറ്റൊരു ആക്രമണ പദ്ധതി ചാർട്ട് ചെയ്‌ത് വിമാനങ്ങൾ സജ്ജമാക്കുന്ന തിരക്കിനിടെയാണ് ഈ നിർണായക വിവരം വ്യോമസേന അധികൃതർക്ക് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിക്കുന്നത്.
മീറ്റിംഗിന് അവശേഷിക്കുന്നത് കേവലം 45 മിനിട്ടുകൾ മാത്രം, ഗവർണർ കൂടിക്കാഴ്ച നടത്തുന്ന കെട്ടിടത്തിന്റെ രൂപരേഖ പോലും കൈയിൽ ഇല്ലാത്ത അവസ്ഥ. ഒടുവിൽ ഒരു ടൂറിസ്റ്റ് മാപ്പ് നൽകി ആറ് മിഗ് 21 വിമാനങ്ങളെ തയ്യാറാക്കി ഞൊടിയിടകൊണ്ട് ആക്രമണം പ്ലാൻ ചെയ്‌തു. വിംഗ് കമാന്റർ ബിഷ്‌ണോയിയുടെ നേതൃത്വത്തിലാണ് ലക്ഷ്യം നടപ്പിലാക്കുവാൻ ഇന്ത്യൻ വ്യോമ സംഘം പുറപ്പെട്ടത്.
ഇന്ത്യൻ വ്യോമസേനയുടെ ഈ മിന്നാലാക്രമണം കിഴക്കൻ പാകിസ്ഥാനിലെ ഭരണാധികാരികളെ വല്ലാതെ ഭയപ്പെടുത്തി. പാകിസ്ഥാന്റെ തോൽവി മനസിലാക്കി രാജിവച്ച് ഒഴിയാൻ ഡോ മാലിക്കും മുഴുവൻ മന്ത്രിസഭയും തീരുമാനിച്ചത് തലയ്‌ക്ക് മുകളിൽ പതിച്ച ഇന്ത്യൻ റോക്കറ്റിന്റെ ശക്തി മനസിലാക്കിയാണ്.ഈ ആക്രമണത്തിന്റെ പിറ്റേ ദിവസം ഇന്ത്യ ധാക്ക നഗരത്തിൽ നിരവധി പ്രധാന കെട്ടിടങ്ങളിൽ ബോംബാക്രമണം നടത്തി. ഗവർണറുടെ വസതിയിൽ 40 ഓളം ആക്രമണങ്ങളാണ് നടത്തിയത്. ഇത് പാകിസ്ഥാനികളെ പൂർണ്ണമായും നിർവീര്യമാക്കി.
കരസേനയ്‌ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തില്‍ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നല്‍കി. ഒടുവില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാകിസ്താനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുര്‍ഗ'യെന്ന് പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ വിളിക്കുമ്പോള്‍ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.
1971 ഡിസംബർ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാൻ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നേക്കുമായി ഒഴിവാക്കാൻ ഇന്ത്യയ്‌ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 50 വർഷത്തിന് മുൻപു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരെ നിൽക്കുന്ന അവസരത്തിൽ.
https://www.facebook.com/Malayalivartha