വാലന്റൈന്‍സ് ഡേ തന്നെയാണ് മുന്നിലെ വിഷയം. കേരളത്തില്‍ ചുംബന സമരത്തിന് നേതൃത്വം നല്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നാല്‍ സാഹചര്യമില്ല. ചുംബന സമരത്തിന് ഈ നേതൃത്വവും കെടുക്കുകയും പ്രസ്താവന കൊണ്ട് എരിവ് പകരുകയും ചെയ്ത നേതാക്കളുടെ കുടുംബത്തിലുള്ള ആരും ഇത്തരം സമരങ്ങളില്‍ പങ്കെടുത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രണയദിനത്തില്‍ കാമുകീകാമുകന്‍മാര്‍ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കാന്‍ അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പ്രണയ ചേഷ്ടകളെന്ന ഓമ്‌ന പേരിട്ട് അവയെ വിളിക്കാനും അധികൃതര്‍ മെനക്കെടുന്നു. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പ്രണയദിനത്തില്‍ കാമുകി കാമുകന്‍മാര്‍ പരസ്പരം കെട്ടിപിടിക്കുന്നതിന് പകരം പശുവിനെ പിണരുകയെന്നാണ്. ഗോമാതാവിനെ കാമുകിയായി കാണാനാകുമോയെന്ന സോഷ്യല്‍ മീഡിയ ചോദ്യത്തിന് മുന്നില്‍ പകച്ചു നില്ക്കുകയാണ് ഗോമാതാവിനെ കാമുകിയാക്കിയവരും. പുരുഷന്‍മാര്‍ പശുവിനെ കെട്ടി പിടിച്ച് മുത്തം നല്കുമ്പോള്‍ സ്ത്രീകള്‍ കാളയെ കെട്ടിപിടിക്കണമെന്ന് പറഞ്ഞിട്ടുമില്ല.
അപ്പോള്‍ അതിനെ പുരുഷാധിപത്യമെന്ന് പറഞ്ഞ് കളിയാക്കാനോ നിര്‍വ്വാഹമുള്ളൂ. ഇതിന്റെയെല്ലാം ചുവട് പിടിച്ചാകണം കേരളത്തില്‍ അഭിമാനാര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എന്‍ ഐ ടി പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറും. ക്യാപന്‌സില്‍ പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്ന കലാശാല ഡീനിന്റെ സര്‍ക്കുലാറാണിപ്പോള്‍ വിവാദമായിരിക്കുന്നത്. എന്‍.ഐ ടിയുടെ ചുവട് പിടിച്ച് മറ്റ് പല ക്യാമ്പസുകളും ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ്.
കാരണം വാലന്റൈന്‍സ് ഡേ തന്നെയാണ് മുന്നിലെ വിഷയം. കേരളത്തില്‍ ചുംബന സമരത്തിന് നേതൃത്വം നല്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നാല്‍ സാഹചര്യമില്ല. ചുംബന സമരത്തിന് ഈ നേതൃത്വവും കെടുക്കുകയും പ്രസ്താവന കൊണ്ട് എരിവ് പകരുകയും ചെയ്ത നേതാക്കളുടെ കുടുംബത്തിലുള്ള ആരും ഇത്തരം സമരങ്ങളില്‍ പങ്കെടുത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു തലമുറയെ വഴിതെറ്റിക്കാനായി പറഞ്ഞതും കാട്ടികൂട്ടിയതും അതിര് വിടുന്നുവെന്ന് അതിന് നേതൃത്വം കെടുത്തവര്‍ക്ക് തന്നെ ബോധ്യം വന്നിരിക്കുകയാണ്. അതാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ എന്നു അനുമാനിക്കാം.
പരസ്യമായ സ്‌നേഹചേഷ്ടകള്‍ ക്യാംപസില്‍ പാടില്ലെന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) ഡീനിന്റെ സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍. കോളജ് അധികൃതര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
'സ്‌നേഹ പ്രകടനങ്ങള്‍ മൂലം പഠിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നുമാണ് ഇ-മെയില്‍ വന്നത്. എന്നാല്‍ അങ്ങനെയൊരു വിദ്യാര്‍ഥി പറഞ്ഞിട്ടുണ്ട് എന്നത് സ്റ്റുഡന്റ് അഫേഴ്‌സ് കൗണ്‍സില്‍ എന്നു പറഞ്ഞ ഔദ്യോഗിക വിദ്യാര്‍ഥി സംഘടനയുടെ പരിധിയിലില്ല. നാളെ ഈ കോളജില്‍നിന്ന് പഠിച്ചിറങ്ങുമ്പോള്‍ പുറത്തു രണ്ടു പേര്‍ കൈ പിടിച്ചോ കെട്ടിപ്പിടിച്ചോ നില്‍ക്കുന്നത് കണ്ടാല്‍ 'ഇതെന്തു മോശമാണ്' എന്നു ചിന്തിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതാണ് ഈ സര്‍ക്കുലര്‍. '- വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
വാലന്റൈന്‍സ് ഡേ വരുന്നതിന് മുന്നോടിയായാണ് ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ പാടില്ലെന്ന് സ്റ്റുഡന്റ്‌സ് ഡീന്‍ ജി.കെ.രജനികാന്തിന്റെ പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ക്യാംപസിലെ മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ സ്വകാര്യ പ്രവൃത്തികള്‍ പാടില്ല. അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
ആണ്‍പെണ്‍ സൗഹൃദങ്ങള്‍ അതിര് വിട്ട ലീലാവിലാസങ്ങളായി മാറുന്നെന്ന് ചിലിയിടങ്ങളില്‍ നിന്നെങ്കിലും പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം പരാതികളെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് പറഞ്ഞ് ന്യായീകരിച്ച പിണറായി സര്‍ക്കാരിപ്പോള്‍ കുട്ടികളെ ന്ിയന്ത്രിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ്. സ്‌കൂള്‍ കോളെജ് ക്യാമ്പസുകള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങി എവിടെ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടി നിന്നും ജോഡിയായും കാണിക്കുന്ന ചേഷ്ടകള്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേയ്ക്ക ്‌വളര്‍ന്നിരിക്കുകയാണ്. സിപിഎം പിന്‍തുണയില്‍ മാത്രം തഴച്ചു വളര്‍ന്ന ചുംബന സമരക്കാരുടെ പിന്‍മുറക്കാരാകാനുള്ള വ്യഗ്രതയിലാണ് സ്‌കൂള്‍ കുട്ടികള്‍ മുതല്‍. അന്ന സിപിഎം പിന്‍തുണയില്‍ നഗരങ്ങളില്‍ പര്‌സ്യമായി ചുംബന സമരം നടത്തിയവര്‍ക്ക് പിന്നീട് സംഭവിച്ചതെല്ലാം കേരളം കണ്ടതാണ്.
അതിന് നേതൃത്വം നല്കിയവരില്‍ പലരും സെക്‌സ് റാക്കറ്റിന്റെയും പെന്‍വാണിഭത്തിന്റെയും കണ്ണികളായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. എന്നാല്‍ ഇത്തരം സമരങ്ങളും ചര്‍ച്ചകളും അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന കുട്ടികളുമാണ് ഇന്ന് ഇത്തരം വിലക്കുകള്‍ക്ക് അടിമപ്പെടേണ്ടി വരുന്നത്. മിക്‌സഡ് സ്‌കൂളികള്‍ രക്ഷിതാക്കളും സമൂഹം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തി പഠിപ്പിക്കാനുള്ള തീരുമാനത്തെ എത്രകണ്ട് കേരള സമൂഹം ഉള്‍ക്കൊള്ളുമെന്ന് കണ്ടറിയണം. ജെന്‍ഡര്‍ യൂണിഫോം വാദത്തില്‍ മതസംഘടനകള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ സമൂഹം അത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നു.
മതത്തെ കൂട്ടി കെട്ടാന്‍ പ്രധാന രാഷ്ട്രീയ കക്ഷികള്‍ താല്പര്യം കാണിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വാദങ്ങള്‍ പുതുതതലമുറയില്‍ വ്യത്യസ്തമായ മാനസിക തലങ്ങളാണുണ്ടാക്കിയത്. ആണ്‍കുട്ടിയോടൊപ്പം ചേര്‍ന്ന് നടക്കുകയോ, അവനെയൊന്ന് കെട്ടിപിടിക്കുകയോ , മടിയില്‍ തലചായ്ചുറങ്ങുകയോ ചെയ്താല്‍ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന ധാരണയിലേയ്ക്ക് കുട്ടി മനസുകള്‍ സഞ്ചരിച്ചു. അവരുടെ ചേഷ്ടകള്‍ അതിര് വിടുന്നു എന്ന് ആദ്യം തിരിച്ചറിഞ്ഞതും അധ്യാപകരാണ്. അധ്യാപകര്‍ക്ക് നിയന്ത്രിക്കാനും സാമാന്യ മര്യാദകള്‍ പറഞ്ഞു കൊടുക്കാനുമുള്ള സാഹചര്യമാണ് പിണറായി സര്‍ക്കാരും ഇടതുപക്ഷവും കേരളത്തിനോട് കാണിച്ചിരിക്കുന്നത്.
അത്രത്തോളം ലിംഗ വ്യത്യാസമില്ലായ്മയുടെ മാരക വിപത്തുക്കള്‍ അവര്‍ ഇവിടെ വിതറിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇത്രയധികം വിഷയം എന്നതും ശ്രദ്ധേയമാണ്. കുട്ടികളെ അവരുടെ കഴിവുകള്‍ പോലും വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത തരത്തില്‍ പ്രണയത്തിലും ചതിക്കുഴികളിലും കൊണ്ടെത്തിക്കാനേ ഇത്തരം വാദങ്ങള്‍ക്കായിട്ടുള്ളു എന്ന് ഏത് രക്ഷിതാവിനും എളുപ്പം മനസിലാക്കാന്‍ കഴിയും. ആണ്‍ പെണ്‍ വ്യത്യാസം മാറ്റി നിറുത്തിയ ലിംഗ നീതിയില്‍ കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്ന എത്രയോ സാഹചര്യങ്ങള്‍ നിത്യവും വാര്‍ത്തകളില്‍ നിറയുന്നു. ലഹരിയുടെ വലയില്‍ മുന്‍പൊക്കെ ആണ്‍കുട്ടികളെ മാത്രം കണ്ടിരുന്ന മലയാളി സ്വന്തം വീട്ടിലെ കൗമാരക്കാരിയും അതിന്റെ അടിമയായി മാറുന്ന കാഴ്ച വളരെ ദയനീയതയോടെയാണ് അനുഭവിക്കുന്നത്.
മക്കളുടെ ഭാവിയെ ഓര്‍ത്ത് പലരും രാജ്യം വിടുന്നതും ഇത്തരം നീതികേടുകള്‍ ആവര്‍ക്കുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. കേരളീയ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായിരുന്ന സഭ്യത എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. വഴി തെറ്റിയ ആട്ടിന്‍കൂട്ടികളെ പോലെ ഓരോ കുട്ടിയും പ്രതീക്ഷയറ്റ് നില്‍ക്കുകയാണ്. അവന്റെ സൗഭാഗ്യങ്ങള്‍ കുട്ടിക്കാലത്തും , കൗമാരകാലത്തും നഷ്ടപ്പെടുത്തി കളയുകയാണ്. ലിംഗ വിവേചനവും അതി്‌ന്റെ ഭാഗമായുള്ള വേര്‍തിരിവുകളും പരിഷ്‌കൃത സമൂഹത്തിന് അംഗീകിരിക്കാനാവില്ല. അതിന്റെ പേരില്‍ കുട്ടികളെ അനാവശ്യ ബന്ധങ്ങളിലേയ്ക്കും സഭ്യമല്ലാത്ത ചേഷ്ടകളിലേയ്ക്കും നയിച്ചതിന്റെ ഉത്തരവാദിത്വം കേരളത്തിലെ ഇടതു പക്ഷത്തിനും പിണറായി സര്‍ക്കാരിനുമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.
എന്നാല്‍ ഇപ്പോള്‍ എന്‍ ഐ ടി അത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നില്‍ അസഹനീയമായ എന്തു നടന്നു എന്ന് വ്്യക്തമല്ല. എങ്കിലും ക്യാമ്പസുകളിലെ സ്‌നേഹ ചേഷ്ടകള്‍ ആരോഗ്യ പരമായോ നടക്കുന്നതെന്ന നമ്മള്‍ വിലയിരുത്തേണ്ട സമയമായിരിക്കുന്നു. എന്‍ ഐ ടി യെ പിന്‍തുണച്ച് മറ്റേതെങ്കിലു കലാശാലകള്‍ ഇത്തരത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടവിച്ചാല്‍ ആരൊക്കെ എതിര്‍ക്കും എന്ന വ്യക്തമല്ല. എന്‍ ഐ ടി യിലെ സര്‍ക്കുലര്‍ പുറത്തു വന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനവും അതിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയത്ു കണ്ടില്ല. ഇനി കലാശാല സര്‍ക്കുലറിനെതിരെ കെട്ടിപിടി സമരം നടത്തി പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
കലാശാലകള്‍ സൗഹൃദത്തിന്റെയും പഠന ശാലകളാണ്. അവിടെ ആരോഗ്യകരമായ സൗഹൃദം കെട്ടിപടുക്കേണ്ടത് ഓരോ വിദ്യാര്‍ത്ഥിയുടെയും അതിന് നേതൃത്വം കൊടുക്കേണ്ടത് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുമാണ്.
https://www.facebook.com/Malayalivartha