ഉള്ളിൽ വിഷമുണ്ടെന്ന് ഡോക്ടർമാർ... കെമിക്കൽ റിപ്പോർട്ടിൽ മറ്റൊന്ന്: അബിതയുടെ ജീവനെടുത്ത വില്ലനാരെന്ന് അറിയാതെ മാതാപിതാക്കൾ... നെഞ്ച് പിടയ്ക്കുന്ന കാഴ്ച

കേരളം മനസാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു ഷാരോൺ വധക്കേസ്. കന്യാകുമാരി ജില്ലയിലെ രാമവർമ്മൻചിറ സ്വദേശിനിയായ വിദ്യാർത്ഥിനി ഗ്രീഷ്മ ആയിരുന്നു അതിവിദഗ്ധമായി കഷായത്തിൽ വിഷം കൊടുത്ത് കാമുകനായ ഷാരോണിനെ ജീവിതത്തിൽ നിന്നുതന്നെ പറിച്ച് കളയാൻ ശ്രമിച്ചത്. അതേ സമയത്ത് തന്നെ ഉയർന്നുവന്ന മറ്റൊരു സംഭവമായിരുന്നു കന്യാകുമാരി ജില്ലയിലെ നിദ്രവിളയ്ക്ക് സമീപം കാമുകൻ നൽകിയ പാനീയം കുടിച്ച കോളേജ് വിദ്യാർത്ഥിനി അബിത ചികിത്സയിലിരിക്കെ മരണപെട്ടുവെന്ന വാർത്ത. കളിയക്കാവിള ഭാഗത്തെ സ്വകാര്യ കോളേജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന ഈ പത്തൊമ്പതുകാരിയുടെ മരണകാരണം മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും അവ്യക്തമായി തുടരുകയാണ്.
ഈ കേസിൽ നിസ്സംഗ ഭാവമാണ് അന്വേഷണ സംഘം തുടരുന്നതും. സെപ്റ്റംബർ 7ന് അബിതയുമായി പ്രണയത്തിലായിരുന്ന യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും തമ്മിൽ കണ്ടു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി.
മാർത്താണ്ഡത്തുള്ള ആശുപത്രിയിൽ പെൺകുട്ടിയെ പ്രവേശിപ്പിക്കുകയും, രക്ത പരിശോധനയടക്കം നടത്തിയിട്ടും പെൺകുട്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞ് ഡോക്ടർ വിടുകയും ചെയ്തു.
എന്നാൽ വീട്ടിൽ തിരികെ എത്തിയിട്ടും കലശലായ വയറുവേദനയും, നെഞ്ച് വേദനയും, തലവേദനയും കൊണ്ട് പുളയുന്ന അവസ്ഥയായിരുന്നു വീട്ടുകാർ കണ്ടത്. പിന്നീട് അബോധാവസ്ഥയിലായ അബിതയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞത്. അഭിതയുടെ ശരീരത്തിൽ വിഷത്തിന്റെ അംശം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. മഞ്ഞപ്പിത്ത രോഗം വന്നാലും ഇത്രമാത്രം കരളിനെ ബാധിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതായി കുടുംബം വ്യക്തമാക്കുന്നു. സാവധാനം കൊല്ലുന്ന വിഷം ജൂസിൽ കലർത്തിയിരിക്കാം. ഇതേതുടർന്ന് നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കുന്നത്.
തുടർന്ന് കെമിക്കൽ റിപ്പോർട്ടിന് വേണ്ടി കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ അബിതയുടെ ശരീരത്തിൽ വിഷാംശം ഇല്ലെന്ന വിവരമായിരുന്നു പുറത്ത് വന്നത്. ഇത് വീണ്ടും കുടുംബത്തെ പ്രതിസന്ധിയിലാക്കി. ആശുപത്രിയിലെ ചികിത്സയ്ക്കായി രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഈ നിർധന കുടുംബം ചിലവാക്കിരുന്നത്. ഒരു ദിവസം മുമ്പ് എത്തിച്ചിരുന്നെങ്കിൽ കരൾ മാറ്റിവച്ച് ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ മരണകാരണം പോലും വ്യക്തമാക്കാതെ കുഴക്കുകയാണ് ഈ മാതാപിതാക്കൾ. സംഭവത്തിൽ തിരിമറി നടന്നതായി കുടുംബം സംശയിക്കുന്നുണ്ട്.
.
https://www.facebook.com/Malayalivartha