കാമുകിയ്ക്ക് 19കാരൻ നൽകിയത് സ്ലോ പോയിസണോ? ചുറ്റിക്കറങ്ങി ദേഹത്ത് കൈവച്ചു! കാര്യം, കഴിഞ്ഞപ്പോൾ അഭിതയെ ഒഴിവാക്കി: മൂന്ന് മാസം പിന്നിട്ടിട്ടും മരണ കാരണം അവ്യക്തം.....

കന്യാകുമാരി ജില്ലയിൽ നിദ്രവിളയ്ക്ക് സമീപം കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലിരിക്കെ മരിച്ച അഭിതയുടെ കേസ് അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിൽ. കേരള-തമിഴ്‌നാട് അതിർത്തിയായ നിദ്രവിളയിലെ വാവരൈ പുളിയറത്തലൈ പ്രദേശത്തെ, ചിന്നപ്പാറിന്റെ മകൾ സി. അഭിതയാണ് കൊല്ലപ്പെട്ടത്. കളിയക്കാവിള ഭാഗത്തെ സ്വകാര്യ കോളേജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ അമ്മ തങ്കാഭായി (51) പോലീസിൽ നൽകിയ പരാതിയിൽ നിദ്രവിള സ്വദേശിയായ വരുണുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. അഭിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്ന യുവാവ് പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു.
സെപ്റ്റംബർ 7ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും തമ്മിൽ കണ്ടു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ കെമിക്കൽ റിപ്പോർട്ടിൽ ഉള്ളിൽ വിഷം ചെന്നിട്ടില്ലെന്നും പറയുന്നു. ശീതള പാനീയം കുടിച്ചതിന്റെ പിറ്റേ ദിവസം മുതൽ വയറുവേദന അനുഭവപ്പെടുകയായിരുന്നു. മാർത്താണ്ഡത്തുള്ള ആശുപത്രിയിൽ പെൺകുട്ടിയെ പ്രവേശിപ്പിക്കുകയും, രക്ത പരിശോധനയടക്കം നടത്തിയിട്ടും പെൺകുട്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞ് ഡോക്ടർ വിടുകയും ചെയ്തു എന്നാൽ വീട്ടിൽ തിരികെ എത്തിയിട്ടും കലശലായ വയറുവേദനയും, നെഞ്ച് വേദനയും, തലവേദനയും കൊണ്ട് പുളയുന്ന അവസ്ഥയായിരുന്നു വീട്ടുകാർ കണ്ടത്. പിന്നീട് അബോധാവസ്ഥയിലായ അബിതയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞത്. അഭിതയുടെ ശരീരത്തിൽ വിഷത്തിന്റെ അംശം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. മഞ്ഞപ്പിത്ത രോഗം വന്നാലും ഇത്രമാത്രം കരളിനെ ബാധിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതായി കുടുംബം വ്യക്തമാക്കുന്നു. സാവധാനം കൊല്ലുന്ന വിഷം ജൂസിൽ കലർത്തിയിരിക്കാം. ഇതേതുടർന്ന് നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കുന്നത്.
തുടർന്ന് കെമിക്കൽ റിപ്പോർട്ടിന് വേണ്ടി കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ അബിതയുടെ ശരീരത്തിൽ വിഷാംശം ഇല്ലെന്ന വിവരമായിരുന്നു പുറത്ത് വന്നത്. ഇത് വീണ്ടും കുടുംബത്തെ പ്രതിസന്ധിയിലാക്കി. ചികിത്സയ്ക്കായി രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഈ നിർധന കുടുംബം ചിലവാക്കിരുന്നത്. ഒരു ദിവസം മുമ്പ് എത്തിച്ചിരുന്നെങ്കിൽ കരൾ മാറ്റിവച്ച് ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ മരണകാരണം പോലും വ്യക്തമാക്കാതെ കുഴക്കുകയാണ് ഈ മാതാപിതാക്കൾ.
ഇപ്പോഴും അഭിതയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് അച്ഛനും അമ്മയും. മകളുടെ മരണവാർത്ത അറിഞ്ഞ ഞെട്ടലിൽ നിന്ന് മുക്തനാകാതെ പിതാവ് മകളുടെ കല്ലറയുടെ സമീപത്തും, മകളുടെ കിടപ്പ് മുറിയിലുമായി ജീവിതം തള്ളിനീക്കുകയാണ്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ അഭിത കോളേജിൽ പോയിരുന്നു. വെള്ളിയാഴ്ച വയറുവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിൽ കൊണ്ടുപോയെങ്കിലും മൂന്ന് ദിവസം ഒരേ നിലവിളി ആയിരുന്നെന്ന് 'അമ്മ പറയുന്നു. അബിതയുടെയും വരുണിന്റേയും ബന്ധം ഇരുവീട്ടിലും അറിയാമായിരുന്നു. ആദ്യം തങ്ങൾ എതിർത്തുവെങ്കിലും പഠനം കഴിഞ്ഞ് വിവാഹം കഴിപ്പിക്കാമെന്ന നിലപാടെടുത്തു. മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നെങ്കിലും വരുണിനെ മതിയെന്ന പിടിവാശിയിലായിരുന്നു.
കാമുകനൊപ്പം കറങ്ങാൻ പോയിട്ടുണ്ടെന്നും, തന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടെന്നും അഭിത വീട്ടുകാരെ അറിയിക്കുകയായിരുന്നു. സ്കൂളിലെ സഹപാഠികൾക്കും ഇക്കാര്യം അറിയാമായിരുന്നു. റോഡിൽ വച്ച് അഭിതയെ കാമുകൻ ചുംബിക്കുന്നത് കണ്ട അയൽക്കാരും തങ്ങളെ ഇക്കാര്യം അറിയിച്ചു. അവൻ ശരിയല്ലെന്നും മകളെ ഉപയോഗിക്കാനാണ് നോക്കുന്നതെന്നും വീട്ടുകാർ വിലക്കിട്ടും ചെവികൊണ്ടില്ല. പിന്നീട് സ്കൂളിൽ വച്ച് അഭിതയുടെ കഴുത്തിൽ കിടന്ന മാല ഊരി, താലിയാക്കി കെട്ടിയെന്നും 'നീയാണ് എന്റെ ഭാര്യ, ഞാൻ നിന്നെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് ' സിന്ദൂരം ചാർത്തിയെന്നും വീട്ടുകാർ പറയുന്നു. ഇതിനു ശേഷം ഒരുദിവസം വരുണിന്റെ കാറിൽ അഭിതയെ പുറത്തേയ്ക്ക് കൂട്ടികൊണ്ടുപോയി തിരികെ എത്തിയ അഭിത മുറി വിട്ട് പുറത്തിറങ്ങാൻ കൂട്ടാക്കാതെ ഒരേ കരച്ചിലായിരുന്നുവെന്ന് 'അമ്മ പറയുന്നു.
വരുണിനെ എത്രയും വേഗം തന്നെ കൂട്ടിക്കൊണ്ടുപോകാൻ അഭിത ആവശ്യപ്പെട്ടു. തനിക്ക് മറ്റ് വിവാഹാലോചനകൾ നടക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ പറയുന്നത് കേൾക്കണമെന്നും അബിതയെ വേണ്ടെന്നും വരുൺ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ വരുണിനെ കൊണ്ടുതാ.. ഞാൻ ആഹാരം കഴിക്കാമെന്ന പിടിവാശിയിലായിരുന്നു അഭിത. അച്ഛനെയും അമ്മയെയും സ്വത്തും പണവും വേണ്ട വരുൺ മതിയെന്നും അഭിത പറഞ്ഞതായി 'അമ്മ പറയുന്നു. വരുൺ എന്ത് നൽകിയാലും അഭിതയ്ക്ക് അത് അമൃത് പോലെയായിരുന്നെന്ന് 'അമ്മ പറയുന്നു. മകളെ ഒഴിവാക്കിയതും ഇങ്ങനെ സ്ലോ പോയിസൺ നല്കിയാണെന്ന് 'അമ്മ ആരോപിച്ചിരുന്നു.
സംശയ നിഴലിൽ നിൽക്കുന്ന കാമുകൻ വരുൺ ബാംഗ്ളൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്. അഭിതയെ ഒഴിവാക്കൻ തുടങ്ങിയതോടെ ഇരുവരും ഇതേ ചൊല്ലി വഴക്കുണ്ടായി. പിന്നീട് പെൺകുട്ടി കാമുകനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചർച്ചയിൽ പഠനം കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് വരുൺ സമ്മതം നൽകി. എന്നാൽ ഇതിന് ശേഷവും അഭിതയെ അംഗീകരിക്കാതെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചു.
പ്രണയബന്ധം തകർന്നതുമൂലം അഭിത സ്വയം അത് ചെയ്യില്ലെന്ന് വീട്ടുകാർ വിശ്വസിക്കുന്നു. നിലവിൽ ബെംഗളൂരുവിൽ പഠിക്കുന്ന വരുൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി അബിതയുമായി സംസാരിക്കുന്നത് ഒഴിവാക്കുകയായിരുന്നു. അഭിതയുടെ പരാതിയിൽ പോലീസ് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. സംഭവത്തിൽ തിരിമറി നടന്നതായി കുടുംബം സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha