ജീവിക്കാൻ നിവർത്തിയില്ല സ്വന്തം വൃക്ക വില്പനയ്ക്ക്...ആവിശ്യം 11 ലക്ഷം..മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഭരിക്കുന്ന ചെര്‍പ്പുളശ്ശേരി മുന്‍സിപ്പാലിറ്റിയിലാണ് സജി എന്നിട്ടും തിരിഞ്ഞു നോക്കാൻ ആരും ഇല്ല...മുഖ്യമന്ത്രി സ്റ്റേറ്റ് കാറില്‍ ചീറിപ്പായുമ്പോള്‍, അരക്കോടിയോളം രൂപ മുടക്കി വിദേശയാത്ര നടത്തുമ്പോള്‍ സജിയെ പോലുള്ള നൂറുകണക്കിന് മനുഷ്യരാണ് ജീവിത്തതിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഒരുഗതിയും പരഗതിയും ഇല്ലാതെ നടക്കുന്നത്....

പൊതുജനത്തെ വലച്ച് അതീവസുരക്ഷയുടെ അകമ്പടിയോടെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ കേരളത്തിന്റെ തെക്ക്-വടക്ക് പാഞ്ഞ് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാന്‍, അങ്ങ് ഭരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ ഗതിയില്ലാതെ ഒരു ഗൃഹനാഥന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. പാലക്കാട് ചെര്‍പ്പുള്ളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷത്തിന്റെ കടം വീട്ടാന്‍ ഗതിയില്ലാതെ സ്വന്തം ശരീരത്തിലെ ഒരു അവയവം വില്‍ക്കാന്‍ തയ്യാറായിരിക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടില്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് അയല്‍വാസികളും മറ്റും വിവരം അറിയുന്നത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഭരിക്കുന്ന ചെര്‍പ്പുളശ്ശേരി മുന്‍സിപ്പാലിറ്റിയിലാണ് സജി എന്ന പെയിന്റിംഗ് തൊഴിലാളി ജീവിക്കുന്നത്.
സജിയുടെ ദുരവസ്ഥ അറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്നും പലരും വിളിക്കുന്നു. പക്ഷെ, ഇതുവരെ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് സജി മലയാളി വാര്‍ത്തയോട് പറഞ്ഞു. മുഖ്യമന്ത്രി അങ്ങ് സ്റ്റേറ്റ് കാറില്‍ ചീറിപ്പായുമ്പോള്‍, അരക്കോടിയോളം രൂപ മുടക്കി വിദേശയാത്ര നടത്തുമ്പോള്‍ സജിയെ പോലുള്ള നൂറുകണക്കിന് മനുഷ്യരാണ് ജീവിത്തതിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഒരുഗതിയും പരഗതിയും ഇല്ലാതെ നടക്കുന്നത്.
കോട്ടയം സ്വദേശിയായ സജി ജീവിക്കാന്‍ വേണ്ടിയാണ് 32 കൊല്ലം മുമ്പ് ചെര്‍പ്പുള്ളശ്ശേരിയിലേക്ക് വന്നത്. അന്ന് മുതല്‍ പെയിന്റിംഗ് ആണ് ചെയ്തത്. 26 കൊല്ലം വാടക വീട്ടിലായിരുന്നു. ഇതിനിടെ ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചു. സജി പലതവണ വീടിനും ഭൂമിക്കും അപേക്ഷ കൊടുത്തിട്ടും കിട്ടിയില്ല. അങ്ങനെ ആറ് മാസം മുമ്പ് കയ്യിലുണ്ടായിരുന്ന കുറച്ച് കാശും സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പയും ഉപയോഗിച്ച് 10 സെന്റ് ഭൂമി വാങ്ങിയത്. അവിടെ ആസ്ബസ്‌റ്റോസ് ഷീറ്റ് കൊണ്ടൊരു ചെറിയ വീടുണ്ടാക്കി താമസവും തുടങ്ങി.
ജോലിയില്ലാത്തതിനാല്‍ ഇതുവരെയായിട്ടും കടം വീട്ടാനായില്ലെന്ന് സജി പറയുന്നു. എങ്കിലും സഹകരണ ബാങ്കിലെ വായ്പ അടവ് ഇതുവരെ മുടക്കിയിട്ടില്ല. കോവിഡിന് ശേഷം പണി കുറവാണ്. വിദേശത്തുള്ള പ്രവാസികളില്‍ പലരും ജോലിയില്ലാതെ നാട്ടിലെത്തി. അങ്ങനെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള ജോലി ചെയ്യാന്‍ ആള് കൂടി. മാസത്തില്‍ 20 ദിവസമെങ്കിലും പണിയുണ്ടെങ്കില്‍ അല്ലലില്ലാതെ വീട് പോറ്റാമെന്ന് സജി പറയുന്നു. തൊഴിലില്ലായ്മ സംസ്ഥാനത്ത് രൂക്ഷമായതിന്റെ ദൃഷ്ടാന്തമാണ് സജിയുടെ ജീവിതം. ഇത്തരത്തില്‍ നൂറുകണക്കിന് പേര്‍ തൊഴിലില്ലാതെ പ്രയാസപ്പെടുമ്പോഴാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടെ ചുമലില്‍ പലതരം നികുതി ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
മൂന്ന് ആണ്‍മക്കളും ഭാര്യയും അടങ്ങുന്നതാണ് സജിയുടെ കുടുംബം. അമ്മയ്ക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചിരുന്നു. ചികിത്സാ ചെലവിന് നല്ലൊരു തുക ചെലവഴിച്ചു. അങ്ങനെയാണ് കടബാധ്യത കൂടിയത്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധിയിലേക്ക് അപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ, ഓപ്പറേഷന്‍ കഴിഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ അടച്ച പണത്തിന്റെ ബില്ലുമായി വേണം അപേക്ഷ കൊടുക്കാന്‍. അതുകൊണ്ട് അതിന്റെ പിന്നാലെ നടന്ന് സമയം കളയാനുള്ള സാഹചര്യം ഇല്ലായിരുന്നു. മൂത്ത രണ്ട് ആണ്‍മക്കള്‍ ബി.കോം പാസ്സായി. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറായിരം രൂപയ്ക്കാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് സര്‍ക്കാരിലെവിടെയെങ്കിലും ഒരു താല്‍ക്കാലിക ജോലിക്ക് ശ്രമിച്ചിട്ടും നടന്നില്ല. സംസ്ഥാനത്ത് കുട്ടിസഖാക്കന്മാരെയും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും തിരുകിക്കയറ്റുമ്പോഴാണ് ഇതുപോല താഴേക്കിടയിലുള്ള , യോഗ്യരായ ചെറുപ്പക്കാര്‍ തുശ്ചമായ ശമ്പളത്തിനായി പണിയെടുക്കുന്നത്. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതിനാണല്ലോ ലൈഫ് മിഷന്‍. അവരൊക്കെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോഴോ, സി.പി.എം ഭരിക്കുന്ന ചെര്‍പ്പുള്ളശ്ശേരി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാരോ സജിയെ മറന്നുപോവുകയോ, മന:പൂര്‍വം വിട്ടുപോവുകയോ ചെയ്തു. കാരണം സജിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല.
എത്രയോ കാലത്തെ അദ്വാനം കൊണ്ടാണ് സജി 10 സെന്റ് ഭൂമി വാങ്ങി ഒരു കൂരവെച്ചത്. കടംകയറി അതിപ്പോള്‍ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണ് ഉള്ളെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടവും പറയുന്ന മുഖ്യമന്ത്രിയോട് ഒരു അപേക്ഷയാണുള്ളത്. നിയമത്തിന്റെ നൂലാമാലകളെല്ലാം മാറ്റിവെച്ച് സജിയെ സര്‍ക്കാര്‍ സഹായിക്കണം. ഏത് കോണിലൂടെ നോക്കിയാലും സര്‍ക്കാരിന്റെ സഹായത്തിന് സജി അര്‍ഹനാണ്.
വൃക്ക വില്‍ക്കാനായി പതിച്ച പോസ്റ്റര്‍ കണ്ട് പ്രദേശത്തെ നാട്ടുകാരും പോലീസുകാരും സജിയെ നേരില്‍ കണ്ടു. തങ്ങള്‍ സഹായിക്കാമെന്നും വൃക്ക വില്‍ക്കെണ്ടെന്നും നിര്‍ദ്ദേശിച്ചു. നാട്ടുകാര് കാണിച്ച കരുണയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. സ്വപ്‌നസുരേഷിനെ പോലുള്ളവര്‍ക്ക് യാതൊരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി കൊടുത്തത് മുഖ്യമന്ത്രീ... അങ്ങേയുടെ സര്‍ക്കാരാണ്. സ്വപ്‌ന ഇപ്പോള്‍ അങ്ങയുടെ സംഹാരമൂര്‍ത്തിയായി താണ്ഡവമാടുകയാണ്. സജിയെ സഹായിച്ചാല്‍ അയാള്‍ തിരിഞ്ഞ് കൊത്തില്ല, കാരണം മോഹിച്ച് വാങ്ങിയ 10സെന്റ് ഭൂമിയും അതിലെ കൂരയും നഷ്ടപ്പെടരുത് എന്ന സ്വപ്‌നം മാത്രമേ അയാള്‍്കകുള്ളൂ.
https://www.facebook.com/Malayalivartha