നിങ്ങളെന്താ കരുതിയെ ഇതൊക്കെ കേട്ട് ചൂളി പോകുമെന്നോ? കണ്ണൂരിൽ പിള്ളമാരില്ല: സുധാകരൻ പറഞ്ഞല്ലോ കേസ് കൊടുക്കാൻ ധൈര്യം ഉണ്ടോ എന്ന്? ആയിരം തവണ ധൈര്യം ഉണ്ട്.. കേസ് കൊടുക്കും: എം.വി ഗോവിന്ദൻ

മുഖ്യമന്ത്രിയേയും പാർട്ടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വർണക്കളളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വപ്നയുടെ ഈ ആരോപണങ്ങൾ എല്ലാം തള്ളി വാർത്താ സമ്മേളനം നടത്തിയിരിക്കുകയാണ് എം.വി ഗോവിന്ദൻ. ആരോപണങ്ങൾ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല.
അത് തെറ്റാണെന്ന് പറയാനും വേണ്ടേ വ്യവസ്ഥ. തിരക്കഥ ഉണ്ടാക്കുമ്പോൾ ഗൗരവമായിട്ട് തിരക്കഥ ഉണ്ടാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്താ കാര്യം? സുധാകരൻ പറഞ്ഞല്ലോ കേസ് കൊടുക്കാൻ ധൈര്യം ഉണ്ടോ എന്ന്? ആയിരം തവണ ധൈര്യം ഉണ്ട്. കേസും കൊടുക്കും.
നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്യും. പുറത്ത് വരാൻ എന്തൊക്കെയോ ഉണ്ടെന്ന് സ്വപ്ന പറഞ്ഞു. ഒന്നും ഇല്ല. നിങ്ങളെന്താ കരുതിയെ ഇതൊക്ക കേട്ട് ചൂളി പോകുമെന്നോ? വളരെ ആവേശമാണിപ്പോഴെന്ന് എംവി ഗേവിന്ദൻ പറയുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും കൂടുതൽ ഒന്നും പുറത്തു വരാനില്ലെന്നും അതും പറഞ്ഞുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
എംവി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ.... വിജയ് പിള്ള എന്ന പേരാണ് സ്വപ്ന സുരേഷ് പറഞ്ഞത്. എന്നാൽ രണ്ട് പത്രങ്ങൾ പറഞ്ഞത് അത് വിജേഷ് പിള്ളയാണെന്നാണ്. ഇതാരാണെന്ന് ആദ്യം വ്യക്തമാവട്ടെ... ഞാൻ ഉറപ്പായി പറയാണ് എനിക്ക് അങ്ങനെയൊരു മനുഷ്യനെ അറിയില്ല... പിന്നെ കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല, ഇവർക്ക് എവിടെ നിന്നാണ് പിള്ളയെ കിട്ടിയതെന്ന് അറിയില്ല. പിന്നെ മനോരമ പത്രം പറയുന്നത് പിള്ളയല്ല വിജേഷ് കൊയിലേത്ത് ആണ് എന്നാണ്. ഈ വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത്...
എനിക്ക് ഈ പറയുന്ന ആളെ ഒരു പരിചയവുമില്ല. തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല കെട്ടുറപ്പുള്ള കഥയുണ്ടാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്ത് കാര്യം.. സ്വപ്നയ്ക്ക് എതിരെ കേസ് കൊടുക്കാൻ ധൈര്യമുണ്ടോ എന്നല്ലേ സുധാകരൻ ചോദിച്ചത്. ആയിരം തവണ കേസ് കൊടുക്കും.. നിയമപരമായി എല്ലാ വഴിയിലും അവരെ നേരിട്ടും.. ഇവരെയൊന്നും ആർക്കും പേടിയില്ല... ഇവരുടെയൊന്നും ശീട്ട് സർക്കാരിനും വേണ്ട, മുഖ്യമന്ത്രിക്കും വേണ്ട, കുടുംബത്തിനും വേണ്ട... എനിക്കും വേണ്ട... എന്തോ വലുത് പുറത്തു വരാനുണ്ട് എന്നാണല്ലോ.. ഒന്നും വരാനില്ല.. എല്ലാം വന്നു കഴിഞ്ഞു. ഗോവിന്ദൻ പറഞ്ഞു.
ബംഗലൂരുവിലുളള സ്വപ്ന സുരേഷ് ഫേസ് ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വിജയ് പിളള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂർ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തൻറെ പക്കലുളള തെളിവുകൾ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്ക്കൊളളണം. രാജ്യം വിടാനാണെങ്കിൽ വ്യാജ പാസ്പോർടും വിസയും നൽകാം. തെളിവുകൾ കൈമാറി സ്ഥലം വിട്ടില്ലെങ്കിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന് പിന്നിൽ.
വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്പിളള സംസാരിച്ചെന്നും സ്വപ്ന ആരോപിക്കുന്നു. വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കൾ ബാഗിൽവെച്ച് അഴിക്കുളളിലാക്കാനും ഇതിനുപിന്നിലുളളവർ മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും സ്വപ്ന സുരേഷ് പരാതി നൽകി.
https://www.facebook.com/Malayalivartha