സുധീരന്റെ വരവ്: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പിണറായിക്കും എട്ടിന്റെ പണി

വി.എം സുധീരന്‍ കെ.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെ ഇടതുവലതു മുന്നണികളിലെ നേതാക്കള്‍ വെട്ടിലായി. കോണ്‍ഗ്രസ് അണികളും പൊതുസമൂഹവും സുധീരന്റെ സ്ഥാനാരോഹണത്തില്‍ ആഹ്ലാദിക്കുകയാണ്. സുധീരനെ പ്രസിഡന്റാക്കരുതെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സുധീരന്‍ പ്രസിഡന്റായതോടെ ലാവ്‌ലിന്‍ കേസ്, ടി.പി ചന്ദ്രശേഖരന്‍ വധം എന്നിവയില്‍ ശക്തമായ നിലപാടെടുക്കുമെന്ന് ഉറപ്പായി. ഇത് പിണറായി വിജയനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്.
ഇരുമുന്നണികളും കേസുകളിലും സമരങ്ങളിലും പരസ്പര സഹായസഹകരണ സംഘത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സുധീരന്റെ വരവോടെ ഇതിന് വിരാമമാകും. കരിമണല്‍ ഖനനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സുധീരന്റെ വരവ് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാണ്. സര്‍ക്കാര്‍ പരിപാടികളും പദ്ധതികളും പാര്‍ട്ടി തീരുമാനിച്ച ശേഷമേ ഇനി നടപ്പാവുകയുള്ളൂ. ആറന്‍മുള വിമാനത്താവള പദ്ധതി സര്‍ക്കാര്‍ പുന പരിശോധിക്കണമെന്ന് സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. പദ്ധതി നടപ്പാക്കാന്‍ വഴിവിട്ട അനുമതികള്‍ നല്‍കുന്ന ഉമ്മന്‍ചാണ്ടി ഇനി അതിന് പറ്റുമോ എന്ന് തോന്നുന്നില്ല.
തമ്മിലടിക്കുന്ന ഐ,എ ഗ്രൂപ്പുകള്‍ ജി.കാര്‍ത്തികേയനെ പ്രസിഡന്റാക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജനസമ്മതനും കളങ്കിതനുമല്ലാത്ത സുധീരനെ അകറ്റുന്നത് തിരിച്ചടിയാകുമെന്ന് ഹൈക്കമാന്‍ഡിന് അറിയാമായിരുന്നു. അതുതന്നെയാണ് സുധീരന് തുണയായത്. ഒരു കാലത്ത് എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായി എ.കെ.ആന്റണിക്കൊപ്പം നിലയുറപ്പിച്ച സുധീരന് സുപ്രധാനമായ ഒരു ചുമതല തിരഞ്ഞെടുപ്പിനുമുമ്പ് നല്‍കണമെന്ന നിര്‍ബന്ധം ആന്റണിക്കും ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha