എനിക്കുശേഷം പ്രളയമെന്ന് കരുതല്ലേ സഖാവേ, വി.എസിനെതിരെ ഫ്‌ളക്‌സ് ഇനിയുമുയരും

സി.പി.എമ്മിന്റെ ഔദ്യേഗിക പരിപാടികളില്‍ നിന്നും പ്രതിപക്ഷനേതാവിനെ ഒഴിവാക്കാന്‍ തീരുമാനമുണ്ടെന്ന റ്റി.ജെ ചന്ദ്രചൂടന്റെ വെളിപ്പെടുത്തലിന് പിന്നാലെ വി.എസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്താന്‍ തീരുമാനമായി. ഇതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ പൊങ്ങിയത്.
'മലയെ കല്ലെറിഞ്ഞിട്ട് കാര്യമില്ല' എന്ന തലക്കെട്ടിലാണ് പയ്യന്നൂരിലെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ക്ക് ഊര്‍ജം പകരാന്‍ നാലണയുടെ വിലയില്ലാത്ത ഒരു കത്തയച്ചിട്ട് ഊറിച്ചിരിച്ചുകൊണ്ട് എനിക്കു ശേഷം പ്രളയം എന്ന് കരുതുന്നവരോട് ഒന്നേ പറയാനുളളൂ. ഞങ്ങള്‍ക്ക് ജീവനേക്കാള്‍ വലുതാണ് പാര്‍ട്ടി. കമ്മ്യൂണിസ്റ്റ് പതാക കൊത്തിവലിക്കുന്ന കഴുകന്റെ ചിത്രമാണ് ഫ്‌ളക്‌സിലുളളത്. എന്നാല്‍ വി.എസ് പക്ഷത്തിന്റെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് ബോര്‍ഡ് എടുത്തുമാറ്റി. ഏതുസമയം ഇത്തരത്തിലുളള ബോര്‍ഡുകള്‍ മറ്റിടങ്ങളിലും സ്ഥാപിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.
വി.എസിനെതിരെ പാര്‍ട്ടി ഔദ്യോഗിക പക്ഷം ഇക്കാലമത്രയും തുറന്ന പ്രസ്‌താവനകള്‍ ഒഴിവാക്കിയിരുന്നു. വി.എസ്. പാര്‍ട്ടിക്കെതിരെ നിലപാടെടുക്കുമ്പോഴും ക്ഷമിക്കാനും സഹിക്കാനുമാണ് അണികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ വി.എസിന്റെ സെല്‍ഫ് ഗോള്‍ വര്‍ദ്ധിച്ചപ്പോള്‍ വെറുതെയിരുന്നാല്‍ തങ്ങള്‍ മോശക്കാരനാകുമെന്ന് ഔദ്യോഗിക പക്ഷത്തിന് മനസിലായി.
ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന്റെ പേരിലാണ് ഇപ്പോള്‍ വിവാദം കൊഴുത്തത്. കത്ത് കൈയില്‍ കിട്ടിയയുടനെ യു.ഡി.എഫ് അത് രാഷ്‌ട്രീയമായി ഉപയോഗിച്ചു; പ്രത്യേക അന്വഷണ സംഘത്തിന് കത്ത് കൈമാറി. ഫയാസും ചന്ദ്രശേഖരന്റെ കൊലക്കേസ് പ്രതികളും തമ്മിലുളള ബന്ധം അന്വേഷിക്കണമെന്ന വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ ഗൗരവ പരമായി എടുക്കുകയും അന്വേഷണ സംഘത്തോട് ഇക്കാര്യം പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും റ്റി.പി. വധം കത്തികാളുമെന്ന് ഏതാണ്ട് ഉറപ്പായി.
ഇതിനിടയില്‍ വി.എസിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടതുമില്ല. വി.എസിനെതിരെ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വം മടിക്കുകയും ചെയ്യുന്നു. ചന്ദ്രശേഖരന്റെ വധം അന്വഷിക്കണമെന്ന് കത്ത് നല്‍കിയ സംഭവത്തില്‍ വി.എസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെങ്കിലും വെറുമൊരു പത്രകുറിപ്പ് നല്‍കി കേന്ദ്ര നേതൃത്വം തങ്ങളെ കബളിപ്പിച്ചതായി സി.പി.എം. സംസ്ഥാന ഘടകം കരുതുന്നു. അതുകൊണ്ടുതന്നെ വി.എസിനെ തുറന്ന് എതിര്‍ക്കാനാണ് പിണറായിയുടെ തീരുമാനം. വി.എസിനെ തങ്ങള്‍ അംഗീകരിക്കുകയില്ലെന്ന് പിണറായി ആവര്‍ത്തിച്ചു. അത്തരത്തില്‍ വി.എസിനെതിരെ നടപടി ഉറപ്പാക്കാനാണ് സംസ്ഥാനഘടകം ശ്രമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha