അമൃതാനന്ദമയീ മഠത്തില്‍ ഹോമിക്കപ്പെട്ട വര്‍ഷങ്ങള്‍

RIP 'എന്റെ ഭൂതകാലം സമാധാനത്തില്‍ വിശ്രമിക്കട്ടെ'
ഗെയ്‌ല്‍ ട്രെഡ്‌വെല്‍ ആ ഭൂതകാലം കുഴിമാടത്തില്‍ നിന്നു വര്‍ഷങ്ങള്‍ക്കു ശേഷം മാന്തി പുറത്തിട്ട് ഉറക്കെ വിളിച്ചു പറയുന്നു. 'ഞാന്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് തിരിച്ചു കയറി'
പുണരുന്ന വിശുദ്ധ (ഹഗ്ഗിങ് സെയ്‌ന്റ്) എന്നു ലോകമറിയുന്ന മാതാ അമൃതാനന്ദമയിയുടെ മഠത്തിലേക്ക് ആസ്‌ട്രേലിയയില്‍ നിന്നും ഇരുപതാം വയസില്‍ ഗേല്‍ എന്ന സുന്ദരിയെത്തി.
പത്താം വയസില്‍ എഴുത്തുപരീക്ഷയില്‍ വിജയിച്ചപ്പോള്‍ 'ദ സീക്രട്ട് ഗാര്‍ഡന്‍' എന്ന പുസ്‌തകം എനിക്കു സമ്മാനമായി ലഭിച്ചു. അതിന്റെ ഉളളടക്കം എന്നെ സ്‌പര്‍ശിച്ചു. സുന്ദരമായ, സ്വകാര്യമായ ഒരു പൂന്തോട്ടം ഞാന്‍ സ്വപ്‌നം കണ്ടു. ഈ ലോകത്തിലെ കാപട്യങ്ങള്‍ക്കപ്പുറത്ത് ഒരു വിശുദ്ധ പൂന്തോട്ടം എന്റെ സ്വപ്‌നങ്ങള്‍ അനുപമമായ ഒരു ദേശവും, പൂന്തോട്ടവും, ആശയങ്ങളും, കലര്‍ന്ന് ഫാന്റസികളിലൂടെ ഒരു പുതിയ ലോകത്തേക്ക്. 1978-ല്‍ ഇരുപതാം പയസില്‍ ഞാന്‍ ലോകമന്വേഷിച്ചിറങ്ങി. കേരളത്തിലെത്തി. സ്വപ്‌നങ്ങളിലെ എന്റെ പറൂദീസ. കായലും പച്ചപ്പും നിറഞ്ഞ വളളിക്കാവ്, സ്‌നേഹം പഠിപ്പിക്കുന്ന അമ്മ. എനിക്കത്ഭുതമായി.
കഠിനവിശ്വാസത്തിന്റെ, ഭക്തിയുടെ, ഭ്രാന്തിന്റെ വഴികളിലൂടെ ഞാന്‍ യാത്ര തുടങ്ങി. സ്‌നേഹം പഠിപ്പിച്ചു തരേണ്ട അമ്മയും, ആശ്രമവും കാപട്യങ്ങളുടെ ഗര്‍ത്തങ്ങള്‍ക്കു മുകളിലെ അലങ്കാരങ്ങള്‍ മാത്രമായിരുന്നു. ഇളം പ്രായം പലതിലേക്കും വഴി തെറ്റിപ്പോയി. തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകി. രണ്ടു പതിറ്റാണ്ടുകള്‍.
ആരംഭകാലം മുതല്‍ വിശ്വാസിയായി, സഹായിയായി, കൈപിടിച്ചു നില്‍ക്കുന്ന തൂണായി, ഏറ്റവും സ്വകാര്യതകളുടെ കാവാലാളായി ഞാന്‍ ജീവിക്കുകയായിരുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ മഠത്തിന്റെ സന്ദേശമെത്തിക്കുന്നതില്‍ ഞാന്‍ എന്നും മുന്‍നിരയിലുണ്ടായിരുന്നു.
നിഷ്‌കളങ്ക വിശ്വാസത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും തിരിച്ചറിവിലേക്കും സംശയങ്ങളിലേക്കും ഒടുവില്‍ വൈകാരിക വിസ്‌ഫോടനങ്ങളിലേക്കും ഞാന്‍ ഓടിയകന്നു. ചതിക്കപ്പെടുന്നു എന്നു തിരിച്ചറിയുമ്പോഴും ബലാല്‍സംഗം ചെയ്യപ്പെടുമ്പോഴും പിന്നീട് മോചനത്തിനായി പ്രാര്‍ത്ഥിച്ചു. കാപട്യങ്ങളും, ബന്ധനങ്ങളും, ചതിക്കുഴികളും തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകി.
എന്റെ ഗുരുവില്‍ നിന്നാണ് യഥാര്‍ത്ഥ മോചനം -മോക്ഷം എന്ന വൈരുദ്ധ്യം ഞാന്‍ തിരിച്ചറിഞ്ഞു.
ഭയപ്പെട്ടു. സമചിത്തതയോടെ, നിശ്ചയദാര്‍ഢ്യത്തോടെ അമൃതാനന്ദമയിയില്‍ നിന്ന് മുക്തിനേടാന്‍ ഞാന്‍ ശ്രമങ്ങള്‍ തുടങ്ങി.
അന്ധകാരങ്ങളില്‍ നിന്ന്, കാപട്യങ്ങളുടെ, വിശ്വാസഗര്‍ത്തങ്ങളില്‍ നിന്ന് 1999ല്‍ ഞാന്‍ പുറത്തു കടന്നു.
എനിക്ക് പിറകേ മരണശിക്ഷ വിധിക്കാന്‍ അവരുണ്ടായിരുന്നു.
ഹേല്‍ എഴുതുന്നു... ലോകം ഞെട്ടലോടെ കേള്‍ക്കുന്നു...
ഹോളി ഹെല്‍ - പാശ്ചാത്യ ലോകം ഞെട്ടലോടെ
സ്വന്തം ലേഖകന്‍
ലോസ് ആഞ്ചലസ്
സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ, സാന്‍ റാമന്‍ വില്ലേജില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആത്മീയ ഗുരുവിന്റെ പേരിലുള്ള മഠം പാശ്ചാത്യര്‍ക്കു സുപരിചിതമാണ്. 'ആശ്ലേഷിക്കുന്ന വിശുദ്ധ' യെന്നതാണ് ഇവിടെ ഗ്രേസ് മാര്‍ക്ക് . ആത്മാവു ശുദ്ധമാക്കുന്ന, സ്‌നേഹം കേള്‍ക്കാന്‍ ഇവിടെ ധാരാളം പേര്‍ എത്തുന്നു. അമ്മയുടെ ആശ്ലേഷത്തിനായി മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നു.
അമൃതാനന്ദമയി ആരാധകര്‍ പ്രത്യേകിച്ചു പാശ്ചാത്യര്‍ ലോകമെങ്ങും യാത്ര ചെയ്‌ത് സ്‌നേഹത്തിന്റെ സന്ദേശമെത്തിക്കുന്നു. നോര്‍ത്ത് അമേരിക്കയില്‍ സീറ്റില്‍ മുതല്‍ ടെറോന്റോ വരെ ഉപഭൂഖണ്‌ഡം 7 ആഴ്‌ചകള്‍ കൊണ്ട് അമ്മ യാത്ര ചെയ്‌തു സ്‌നേഹം പ്രസംഗിക്കുന്നു. പൊതുവെ ബിസിനസുകാര്‍ , ഉന്നത പ്രൊഫഷണലുകള്‍ , സമ്പന്നര്‍ അതിവിശ്വാസികളാകുന്നു. വിദേശങ്ങളില്‍ നിന്ന് ചാരിറ്റി പണം വലിയ തോതില്‍ സമാഹരിക്കുവാന്‍ മഠത്തിനു കഴിയുന്നു. മുന്‍പ് ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴി പാശ്ചാത്യ രാജ്യത്തു നിന്ന് സഹായം പറ്റിയിരുന്നെങ്കില്‍, 2004 ല്‍ ഇന്ത്യ വികസിതരാജ്യമെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടുള്ള ഗവണ്‍മെന്റ് പോളിസിപരമായി അതു നിന്നു.
പിന്നീട് സന്നദ്ധ സംഘടനകള്‍ വഴിയായി അത്. ഇതില്‍ ഏറ്റവുമധികം വിജയിച്ചത് അമൃതാനന്ദമയീ മഠവും.
ലോസ് ആഞ്ചലോസ്, വാഷിങ്ങ്‌ടണ്‍ ഡിസി, ന്യൂയോര്‍ക്ക് , ബോസ്റ്റന്‍ ? അമേരിക്കയില്‍ മഠത്തിന്റെ സ്വാധീനം എല്ലായിടത്തുമുണ്ട്.
'സെല്‍ഫ് റെയ്‌സ് ' സ്വയം വളര്‍ന്നു വിജയിച്ച ഗുരു. പാശ്ചാത്യര്‍ പെട്ടെന്ന് വീണു പോകും. കൂടാതെ സ്‌നേഹം ഏറ്റവും ആകര്‍ഷിക്കപ്പെടുന്ന ആശയം. അമ്മയ്‌ക്കു ഗുരുവില്ല, സ്വയം വളര്‍ന്നവള്‍ . ഗുരു സ്ഥാനത്ത് സ്വയമെത്തിക്കപ്പെട്ടു. ഏഷ്യയിലെ ആത്മീയ പ്രസ്ഥാനങ്ങളോട് എന്നും ആദരവു പുലര്‍ത്തിയിരുന്നു പാശ്ചാത്യര്‍. ചിലര്‍ യോഗയായി, മോക്ഷമായി, മെഡിറ്റേഷനായി ഈ അവസ്ഥയെ വിശദീകരിച്ചു. അമ്മയുടെ കഥകള്‍ പാശ്ചാത്യര്‍ ഇഷ്‌ടപ്പെട്ടു. വില്ലേജിലെ മുക്കുവക്കുടിയില്‍ ജനിച്ച്, ദാരിദ്ര്യവും അവഗണനയും സഹിച്ചു. ബന്ധു വിഷം കൊടുത്തു പോലും കൊല്ലാന്‍ ശ്രമിച്ച ബാലിക വളര്‍ന്നതും ഒരു ദേശം സ്‌നേഹം കൊണ്ടു കീഴടക്കിയതും ലോകത്തിലേക്കു വളര്‍ന്നതും ഉജ്വല കഥകളായി പടര്‍ന്നു. ഒന്നുമില്ലായ്‌മയില്‍ കഴിഞ്ഞ വള്ളിക്കാവ് ഇന്ന് 5000ലേറെ വീടുകളും, 15000ലേറെ ദിനംതോറുമെത്തുന്ന തീര്‍ത്ഥാടകരെയും കൊണ്ടു നിറയുന്നു. സ്വന്തം പേരില്‍ യൂണിവേഴ്‌സിറ്റി , ഹോസ്‌പിറ്റല്‍, ട്രെയിന്‍ സര്‍വ്വീസ്...
യു.എസിലെ സാന്‍ റാമന്‍ എന്ന വില്ലേജില്‍ തുടങ്ങിയ പാശ്ചാത്യ ജൈത്രയാത്ര ഇന്ന് 45 കോടി രൂപാ മുടക്കി വാഷിങ്‌ടണ്‍ ഡിസിയില്‍ ഉഗ്ര ബംഗ്ലാവ് സ്വന്തമാക്കുന്നിടത്ത് എത്തി നില്‍ക്കുന്നു. ചിക്കാഗോയിലും, ബോസ്റ്റണിലും ഏറ്റവും കണ്ണായ സ്ഥലത്ത് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വേറെയും. അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ഈ വിജയം പൂര്‍ണ്ണമാണ് .
എല്ലാ ആശ്രമങ്ങള്‍ക്കു പുറത്തും ചാരിറ്റി പിരിവ് സജീവമാണ് . പൊടിപൊടിക്കുന്ന കച്ചവടവും. അമ്മ ടീ ഷര്‍ട്ട്, ബുക്കുകള്‍, ഡിവിഡി, കീചെയിന്‍സ് , മാഗ്നറ്റ്‌സ് , എണ്ണ , സോപ്പ്, സുഗന്ധ ലേപനങ്ങള്‍ തുടങ്ങി അനേകം ഉല്‍പന്നങ്ങള്‍. വിലപിടിപ്പുള്ള സ്വര്‍ണ്ണം , വെള്ളി ആഭരണങ്ങള്‍ . അമ്മ അനുഗ്രഹിച്ചതാണെങ്കിലോ എണ്ണൂറു ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെയാണ് വില. അമ്മ പാവകള്‍ക്കും വലിയ ഡിമാന്റാണ് .
വിശ്വാസം ഫാഷനായി മാറുന്നു.
മതിഭ്രമമാവുന്ന ഒരു ഫാന്റസി ലോകം ഇവിടെ വളരുകയാണ് .
ഗെയ്‌ല്‍ ട്രെഡ്‌വെല്ലിന്റെ ഹോളിഹെല്‍ ഇന്ന് പാശ്ചാത്യ ലോകം ഞെട്ടലോടെ ചര്‍ച്ച ചെയ്യുന്നു . മാധ്യമങ്ങള്‍ക്കു വാര്‍ത്തയാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha