ജീവനക്കാരുടെ അനോമലി: മാണി ഒപ്പിട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചവിട്ടികൂട്ടി

ധനമന്ത്രി കെ.എം.മാണിക്ക് 'മൈലേജ്' കിട്ടുമെന്ന് കരുതി ആയിരക്കണക്കിന് ജീവനക്കാരുടെ കഞ്ഞിയില്‍ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന മണ്ണിട്ടു. സെക്ഷന്‍ ഓഫീസര്‍ മുതല്‍ താഴോട്ടുളള തസ്‌തികളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശബളത്തിലുളള അനോമലി പരിഹരിക്കാനുളള മാണിയുടെ ശ്രമത്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ തടയിട്ടത്.
സെക്ഷന്‍ ഓഫീസര്‍ക്ക് മുകളിലുളളവരുടെ അനോമലി നേരത്തെ തന്നെ പരിഹരിച്ചിരുന്നു. ഇവരുടെ അനോമലി പരിഹരിക്കാന്‍ കാണിച്ച താല്‍പര്യം താഴെതട്ടിലുളള ജീവനക്കാരുടെ കാര്യത്തില്‍ സംഘടന കാണിച്ചില്ല. കോണ്‍ഗ്രസ് സംഘടനയുടെ നേതാക്കള്‍ സെക്ഷന്‍ ഓഫീസര്‍ മുതല്‍ മുകളിലോട്ടുളള തസ്‌തികകളില്‍ ജോലി ചെയ്യുന്നവരാണ്. സെക്രട്ടേറിയറ്റിലെ എസ്.ഒ റാപ്ലിന് താഴെയുളള ജീവനക്കാര്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തരായിരുന്നു. അതൃപ്‌തി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നേതാക്കളെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി.
ഇതിനിടയില്‍ ധനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം മന്ത്രി മാണിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മന്ത്രി ഫയല്‍ വരുത്തി ഭൂരിപക്ഷം ജീവനക്കാരുടെ അനോമലി പിരഹരിക്കാന്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കും ഇക്കാര്യത്തില്‍ താല്‍പര്യം ഉണ്ടയിരുന്നു. തന്റെ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌മുതലായ ജീവനക്കാരുടെ അനോമലിയില്‍ ചീഫ് സെക്രട്ടറി ഖിന്നനായിരുന്നു.
മന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചയുടന്‍ തന്നെ ചീഫ് സെക്രട്ടറി വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി. സെക്ഷന്‍ ഓഫീസര്‍ മുതല്‍ താഴോട്ടുളളവര്‍ അനുഭവിക്കുന്നത് ഗുരുതരമായ അവകാശ ലംഘനമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മന്ത്രി എം.കെ.മാണി ചീഫ് സെക്രട്ടറിയുടെ പ്രൊപ്പോസല്‍ അതേ പടി അംഗീകരിച്ചു. ഇതിനിടയില്‍ കോണ്‍ഗ്രസ് സംഘടനാ നേതാക്കള്‍ വിവരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അദ്ദേഹം നോട്ട് കൊടുത്ത് ഫയല്‍ വരുത്തി. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങാമെന്ന് ചൈനകാര്‍ക്ക് ഉറപ്പു നല്‍കി. ആയിരകണക്കിന് ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന നേട്ടം മുഖ്യമന്ത്രി വഴിയാകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഓഫീസിന്റെ തീരുമാനം. എന്നാല്‍ ഇതുവരേയും മുഖ്യമന്ത്രി ഫയല്‍ ഒപ്പിട്ടില്ല. കോണ്‍ഗ്രസ് അനുകൂല സംഘടന ഫയല്‍ ചവിട്ടിപിടിച്ചിരിക്കുന്നു.
ധനമന്ത്രിയുടെ ഉത്തരവ് നടപ്പാക്കി തന്നെങ്കില്‍ സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ജോലി ചെയ്യുന്ന താഴെ തട്ടിലുളള ജീവനകാര്‍ക്ക് അത് ഗുണമായേനെ. ചില നേതാക്കളുടെ ഈഗോയില്‍ തട്ടി ഒരു വലിയ നേട്ടം പൊട്ടിത്തകരുമോ എന്നാണ് അഭ്യുതയകാംക്ഷികള്‍ നോക്കിയിരിക്കുന്നത്. പുതിയ ശമ്പളകമ്മീഷന്‍ നിയമിച്ചതോടെ ഇക്കാര്യമൊക്കെ അവര്‍ പരിശോധിക്കട്ടെ എന്നു മുഖ്യമന്ത്രി തിരുമാനിക്കാനും വ്യാപ്‌തിയുണ്ട്. പുതിയ സംഭവ വികാസങ്ങല്‍ തങ്ങള്‍ക്ക് അനുകൂലമാകാനാണ് ഇടതു സംഘടനയുടെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha