കൊല്ലത്ത് ബേബി മല്‍സരിച്ചേക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം ആലോചിക്കുന്നു. കുണ്ടറ എംഎല്‍എ ആയ ബേബിയെ അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ട്. ബേബി മത്സരിച്ചാല്‍ എ.കെ.ജിക്കും പി സുന്ദരയ്യയ്ക്കും ശേഷം ഒരു പൊളിറ്റ് ബ്യൂറോ അംഗം ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യമായാകും. രണ്ട് പതിറ്റാണ്ടായി കേന്ദ്രകമ്മിറ്റി അംഗങ്ങളാണ് സിപിഎമ്മിനെ ലോക്‌സഭയില്‍ നയിക്കുന്നത്. 1989 മുതല്‍ സോമനാഥ് ചാറ്റര്‍ജിയായിരുന്നു ലോക്‌സഭയില്‍ സിപിഎമ്മിനെ നയിച്ചത്.
ബേബിയെ കൂടാതെ കേരളത്തില്‍ നിന്നുള്ള ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും മത്സരിപ്പിച്ചേക്കും. നിലവില്‍ എംപിയായ പി കരുണാകരന് പുറമെ എ വിജയരാഘവന്‍, തോമസ് ഐസക്ക്, കെകെ ഷൈലജ, പികെ ശ്രീമതി എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. പശ്ചിമ ബംഗാളില്‍ നിന്ന് ബസുദേവ് ആചാര്യ വീണ്ടും മത്സരിക്കും. കൂടാതെ കേന്ദ്രകമ്മിറ്റി അംഗമായ അസിംദാസ് ഗുപ്തയെയും മത്സരിപ്പിക്കാനാണ് തീരുമാനം. ഈമാസം 28ന് നടക്കുന്ന പിബി യോഗത്തില്‍ മത്സരിക്കേണ്ട പിബി അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 1986ല്‍ തന്റെ 32ാം വയസ്സില്‍ രാജ്യസഭാംഗമായാണ് ബേബി പാര്‍ലമെന്റിലെത്തിയത്. അന്ന് രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം.
ഇതിനു പുറമേ കേരളത്തിലും പശ്ചിമബംഗാളിലും ചില മുതിര്‍ന്ന നേതാക്കളെ മത്സര രംഗത്തിറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. 2004ല്‍ സര്‍ക്കാരിനെ നിര്‍ണയിക്കാന്‍ സാധിച്ച സിപിഎമ്മിന് 2009ലെ തിരഞ്ഞെടുപ്പില്‍ വന്‍വീഴ്ചയാണ് ഉണ്ടായത്. ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും കരുത്ത് തെളിയിക്കുക എന്ന വെല്ലുവിളിയാണ് പാര്‍ട്ടിയെ വരുന്ന തിരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ പ്രധാന നേതാക്കളെ മത്സരരംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha