ജോസഫിന് അതൃപ്‌തി : ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും പുറത്തേക്ക്

കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെന്ന് സൂചന. പി.ജെ. ജോസഫ് ഇരുവരെയും തള്ളി പറഞ്ഞതായാണ് അറിയുന്നത് . ജോസഫിന്റെ അനുയായികളാണ് ഇരുവരും. കോണ്‍ഗ്രസിനെതിരെ ഇടുക്കിയില്‍ സൗഹൃദമത്സരത്തിന് തയ്യാറാകുമെന്ന ആന്റണിരാജുവിന്റെ പ്രസ്‌താവന പി.ജെ. ജോസഫിനെ പ്രകോപിച്ചിരുന്നു. എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയ ജോസഫിന് ഫ്രാന്‍സിസുവേണ്ടി പാര്‍ട്ടി വിടാനുള്ള ധൈര്യമില്ല. ഇടുക്കി സീറ്റ് കിട്ടില്ലെന്നും ഭാവിയില്‍ ഒഴിവു വരുന്ന രാജ്യസഭാസീറ്റിനു വേണ്ടി ശ്രമിക്കാമെന്നും പറഞ്ഞപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ് കോള്‍ക്കാത്തതാണ് പി.ജെ ജോസഫിന്റെ പരിഭവം. തനിക്ക് ഇക്കുറി സീറ്റ് കിട്ടിയില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഫ്രാന്‍സിസ് ജോസഫിനോട് പറഞ്ഞതായാണ് സൂചന. എന്നാല്‍ യു.ഡിഎഫില്‍ നിന്നുകൊണ്ട് തനിക്ക് മത്സരിക്കാനാവില്ലെന്ന് ഫ്രാന്‍സിസിന് ഉറപ്പുണ്ട് . കെ.എം. മാണിയും പി.ജെ. ജോസഫും തനിക്കു വേണ്ടി വാദിച്ചാലും ഇടുക്കി സീറ്റ് കിട്ടില്ലെന്ന് ഫ്രാന്‍സിസിനറിയാം.
ഫ്രാന്‍സിസ് നടത്തുന്ന ആത്മഹത്യാശ്രമം തിരിച്ചടിയാകാന്‍ പോകുന്നത് പി.ടി.തോമസിനായിരിക്കും. നേരത്തെ മൂവാറ്റു പുഴയില്‍ നടന്നതുപോലെ ഒരു ത്രികോണ മത്സരമായിരിക്കും ഫ്രാന്‍സിസ് മത്സരിക്കാനിറങ്ങിയാല്‍ ഇടുക്കിയില്‍ നടക്കുക. ഫ്രാന്‍സിസിനെ ഇടതുപക്ഷത്തിനു താത്‌പര്യമില്ല. പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളെ കൊണ്ടു വന്നാല്‍ മാത്രമേ ഇടതു പക്ഷം ഫ്രാന്‍സിസിനെ അംഗീകരിക്കുകയുള്ളൂ. ആന്റണി രാജുവിനെയും ഫ്രാന്‍സിസിനേയും സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് തലയില്‍ ഓളമൊന്നുമില്ല.
അതേസമയം ബി.ജെ.പി , ഫ്രാന്‍സിസ് ജോര്‍ജിനെ നോട്ടമിട്ടിട്ടുണ്ട് . ഫ്രാന്‍സിസ് ജോര്‍ജുമായി ബി.ജെ.പി അഖിലേന്ത്യാ നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം സംസാരിക്കുകയും ചെയ്‌തു. കണ്ണന്താനം ഫ്രാന്‍സിസിന്റെ കാര്യം നരേന്ദ്രമോദിയുടെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട് . മുന്‍ എം.പിയും കെ.എം ജോര്‍ജിന്റെ മകനുമായ ഒരു ക്രൈസ്‌തവ നേതാവിനുള്ള സ്‌പേസ് ബിജെപിയുലുണ്ടെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍ . ഇടുക്കിബിഷപ്പ് വിചാരിച്ചാല്‍ ഫ്രാന്‍സിസ് ജയിക്കും. പള്ളിമണിയടിച്ചാല്‍ വോട്ടു ചെയ്യുന്നവരുടെ ജില്ലയാണ് ഇടുക്കി. അതേസമയം ബിഷപ്പിനൊപ്പം നിന്നില്ലെങ്കില്‍ റോഷി അഗസ്റ്റിനെ പോലുള്ള കേരള കോണ്‍ഗ്രസ് എം.എല്‍ എമാര്‍ക്ക് അത് വിനയായി മാറും. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ടല്ലോ എന്ന് സമാധാനിക്കാം. അതിനുമുമ്പ് വിവാദങ്ങള്‍ പറഞ്ഞവസാനിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കാം.
ഇതിനിടയില്‍ കേരളകോണ്‍ഗ്രസ് ഉന്നതരുടെ നിലപാടിന് ഘടകവിരുദ്ധമായി പി.സി.ജോര്‍ജ് രംഗത്തെത്തി. ഫ്രാന്‍സിസിനും പി ടിക്കും സീറ്റ് നല്‍കരുതെന്നാണ് ആവശ്യം. അതേസമയം ഫ്രാന്‍സിസിന് സീറ്റ് നല്‍കാനിരിക്കുന്നതിനോട് ജോര്‍ജിന് യോജിപ്പുണ്ടെന്ന് പി.ടി തോമസും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha