സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതു ജീവനക്കാരുടെ നീക്കം

യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്യോഗതലത്തില്‍ വീണ്ടും ഗൂഢനീക്കം. നികുതി വരുമാനം കുറച്ച് സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുക എന്ന തന്ത്രപരമായ തീരുമാനമാണ് ഇടതുപക്ഷ ജീവനക്കാരുടെ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത് . വാണിജ്യ നികുതി വകുപ്പില്‍ ഇടതുപക്ഷ സംഘടനകള്‍ നടത്തി വരുന്ന നിസഹകരണ നിശബ്‌ദ സമരത്തില്‍ കോടികളുടെ നഷ്‌ടമാണ് സര്‍ക്കാരിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. ഇതിന്റെ ഫലമായി പൊതു വിപണിയില്‍ നിന്നും കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിയും കഴിഞ്ഞിരുക്കുകയാണ് . മാര്‍ച്ചില്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവും.
നികുതി വരുമാനത്തില്‍ വന്‍ഇടിവാണ് സര്‍ക്കാരിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് 2013 ഫിബ്രുവരിയേക്കാള്‍ നികുതി വരുമാനത്തില്‍ ഇക്കൊല്ലം ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് കരുതുകയായിരുന്നത് . എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6 ശതമാനം മാത്രം വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത് . പ്രതീക്ഷിച്ചതിലും 250 കോടിയുടെ കുറവാണ് ഫെബ്രുവരിയിവുണ്ടായത് . മാര്‍ച്ചില്‍ ചെലവുകള്‍ക്ക് 10,000 കോടിയെങ്കിലും വേണം. എന്നാല്‍ ഇത്രയധികം തുക എങ്ങനെ സംഹരിക്കുമെന്ന് സര്‍ക്കാരിനറിയില്ല.
അതേസമയം സര്‍ക്കാരിന്റെ പിടിപ്പു കേടാണ് നികുതി വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ഇലക്ഷന്‍ ചൂട് തുടങ്ങിയതോടെ രാഷ്‌ട്രീയകക്ഷികള്‍ വ്യാപകമായി പിരിച്ചു തുടങ്ങിയതു കാരണമാണ് വരുമാനം കുറഞ്ഞതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. റെയ്‌ഡ് കര്‍ശനമാക്കിയാല്‍ സര്‍ക്കാരില്‍ നിന്നും വിളി വരുമത്രെ. തെരഞ്ഞെടുപ്പ് മാസമായതിന്‌ല്‍ വ്യാപാരികളെ പിണക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കരുതുന്നുണ്ടത്രേ. പൊതു മരാമത്ത് വകുപ്പിന് മൂക്കുകയറിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ തുകയാണ് കഴിഞ്ഞ കൊല്ലങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് കൊണ്ടു പോയത്. പൊതുമരാമത്തില്‍ പകുതിയേറെയും തുക ചോരുന്നത് കമ്മീഷന്‍ ഇനത്തിലാണ് .
ജീവനക്കാര്‍ ചെക്ക് പോസ്റ്റ് പരിശോധനയൊക്കെ നിര്‍ത്തി വച്ച മട്ടാണ് . കോടി കണക്കിന് രൂപയുടെ സാധനങ്ങളാണ് ചെക്ക് പോസ്റ്റ് പരിശോധനയില്ലാതെ കടന്നു വരുന്നത് . ഇതൊന്നും സര്‍ക്കാര്‍ തലത്തില്‍ സംവിധാനവുമില്ല.
സര്‍ക്കാരാകട്ടെ സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് പറയുന്നത്. സര്‍ക്കാരിന് പണമുണ്ടാക്കി തരുന്ന വകുപ്പുകളുടെ മേധാവികളെ ഉള്‍പ്പെടുത്തി ഒരു സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട് . അതേസമയം ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ വകുപ്പു മേധാവികള്‍ തയ്യാറുമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























