കാരുണ്യ ഡയാലിസിസ് സെന്ററിനും കാരുണ്യാ ഹോമിനും 68.33 കോടി - മന്ത്രി കെഎം മാണി

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
വൃക്കരോഗികളുടെ എണ്ണവും ഡയാലിസിസിനുള്ള ചെലവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കാരുണ്യ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വിഎസ് ശിവകുമാറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചതായും മന്ത്രി കെഎം മാണി അറിയിച്ചു.
കാരുണ്യ ഡയാലിസിസ് സെന്ററിന് 46.26 കോടിയും കാരുണ്യ ഹോമിന് 22.06 കോടിയും ചെലവുവരും. കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം ഡയാലിസിസ് നടക്കുന്നുണ്ട്. 1000 മുതല്‍ 2000 വരെയാണ് ഒരു ഡയാലിസിസിനുള്ള ചെലവ്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വൃക്കരോഗികളില്‍ 5 ശതമാനത്തിന് പോലും സാമ്പത്തിക ഞെരുക്കം കാരണം ഡയാലിസിസ് നടത്താന്‍ നിവൃത്തിയില്ല. സ്വകാര്യാശുപത്രികളില്‍ ഡയാലിസിസ് നടത്താന്‍ ചെലവേറെയാണ്. കേരളത്തില്‍ ഒരു കൊല്ലം 250 വൃക്ക മാറ്റിവയ്‌ക്ക ല്‍ ശസ്‌ത്രക്രിയ മാത്രമാണ് നടക്കുന്നത്. എയര്‍കണ്ടിഷന്‍ ചെയ്‌ത 1500 സ്‌ക്വയര്‍ഫീറ്റ് കെട്ടിടമാണ് ഡയാലിസിസ് തീയേറ്ററിന് വേണ്ടി നിര്‍മ്മിക്കുക. ഒരു ഡയാലിസിസ് യൂണിറ്റിന് 6,50,000 രൂപ ചെലവാകും. ആറ് കിടക്കകള്‍ വീതമുള്ള സെന്ററാണ് സ്ഥാപിക്കുന്നത്. നെഫ്‌റോളജിസ്റ്റിന്റെ സൗകര്യം ആവശ്യാനുസരണം ലഭ്യമാക്കും. സെന്ററുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരെയും നഴ്‌സുമാരെയും നിയമിക്കും. നിലവിലുള്ളവര്‍ക്ക് പരിശീലനം നല്‍കും.
ഡയാലിസിസ് സൗകര്യം ലഭിക്കുന്ന ആശുപത്രികള്‍ : തിരുവനന്തപുരം - ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ഫോര്‍ട്ട്. കൊല്ലം - കൊട്ടാരക്കര, പുനലൂര്‍. ആലപ്പുഴ - ചേര്‍ത്തല, ആലപ്പുഴ. പത്തനംതിട്ട - റാന്നി, അടൂര്‍. കോട്ടയം - ചങ്ങനാശ്ശേരി, പാലാ. ഇടുക്കി - പീരുമേട്. എറണാകുളം - മൂവാറ്റുപുഴ, പറവൂര്‍. തൃശൂര്‍ - വടക്കാഞ്ചേരി, കുന്നംകുളം. പാലക്കാട് - ഒറ്റപ്പാലം, മണ്ണാര്‍ക്കാട്. കോഴിക്കോട് - കൊയിലാണ്ടി, താമരശേരി. കണ്ണൂര്‍ - തളിപറമ്പ്, തലശേരി. കാസര്‍ഗോഡ് - കാഞ്ഞങ്ങാട്, നീലേശ്വരം. വയനാട് - സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ.
https://www.facebook.com/Malayalivartha