സ്തന പരിചരണം മസ്സാജിലൂടെ...

സ്ത്രീകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പല വഴികളും തേടും. സ്ത്രീകള്‍ പ്രധാനമായും മുഖസൗന്ദര്യത്തിനു പുറമെ സ്തനസൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്നു. സ്തനചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ എണ്ണയോ ക്രീമോ ഉപയോഗിച്ചു തടവുന്നത് ഗുണപ്രദമാണെന്ന് പറയപ്പെടുന്നു. പക്ഷേ, മരുന്നുകളോ ക്രീമുകളോ പുരട്ടി സ്തനങ്ങളുടെ വലുപ്പത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല എന്നതാണ് വാസ്തവം.
മസാജിനുപയോഗിക്കുന്ന എണ്ണയുടെ ഉള്ളടക്കം നന്നായി വായിച്ചു മനസിലാക്കിയശേഷം മാത്രം വാങ്ങുക. മാസാജ് ചെയ്യാന്‍ തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ, സാധാരണ വെളിച്ചെണ്ണ, കറ്റാന്‍ വാഴയുടെ ഉള്ളിലെ ഭാഗം, വിറ്റാമിന്‍ ഇ കലര്‍ന്ന എണ്ണ, കെക്കോബട്ടര്‍ തുടങ്ങിയ ഉപയോഗിക്കാറുണ്ട്. മസാജ് ചെയ്യുന്നതു വഴി സ്തനങ്ങളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്താനും സ്തന ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും കഴിയും.
അതിനു പുറമെ സ്തനത്തിലെ മുഴകളും കല്ലിപ്പുകളും നേരത്തെ കണ്ടുപിടിക്കാന്‍ കഴിയും. ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്ന മുലക്കണ്ണുകളാണെങ്കില്‍ സ്തനങ്ങളുടെ മധ്യത്തില്‍ നിന്ന് മുലക്കണ്ണിന്റെ ഭാഗത്തേക്ക് മെല്ലെ തടവിയാല്‍ മുലക്കണ്ണുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ കഴിയും.
ഇപ്രകാരം തടവല്‍ കൊണ്ടു ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. മുലക്കണ്ണുകള്‍ വരണ്ടു പോവുകയോ വിണ്ടുകീറുകയോ ചെയ്യുകയാണെങ്കില്‍ മോയ്ച്‌റൈസിങ്ങ് ക്രീം പുരട്ടാം. പക്ഷേ, സ്തനങ്ങളിലെ രോമം നീക്കം ചെയ്യാന്‍ 'ഹെയര്‍ റിമൂര്‍വര്‍' ക്രീം ഉപയോഗിക്കരുത്. കുളി കഴിഞ്ഞാല്‍ ടവല്‍കൊണ്ട് സ്തനങ്ങള്‍ അമര്‍ത്തി തിരുമ്മാന്‍ പാടില്ല. സ്തനചര്‍മ്മവും മുലക്കണ്ണുകളും വളരെ മൃദുലമായതിനാല്‍ വിണ്ടുകീറാനിടയാവും.
സ്തനസൗന്ദര്യവും ആകൃതിയും നിലനിര്‍ത്താനായി പലതരം വ്യായാമങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. ലഘുവ്യായാമങ്ങള്‍, ബെല്ലി ഡാന്‍സ്, മലര്‍ന്നുക കിടന്നുകൊണ്ടോ സ്വിസ് ബോളില്‍ കിടന്നുകൊണ്ടോ ചെയ്യുന്ന വ്യായാമങ്ങള്‍, ഡംബെല്‍സ് ഇരുകൈകളിലും പിടിച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ മുതലായവ. സ്ത്രീകള്‍ പ്രായത്തിനും ആരോഗ്യത്തിനുമനുസരിച്ച് ഒരു വ്യായാമപരിശീലകന്റെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യുമ്പോള്‍ ബ്രാ അയച്ചിടുകയോ അഴിച്ചിടുകയോ ചെയ്യണം. ഇറുക്കമുള്ള ബ്രാ ധരിച്ചുകൊണ്ട് വ്യായാമം ചെയ്യരുത്.
സ്തനസൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. സ്തനങ്ങളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയാല്‍ വലുപ്പം തോന്നിക്കും. അതുകൊണ്ട് അമിത വണ്ണം ഉണ്ടാവാതെ സൂക്ഷിക്കണം.
https://www.facebook.com/Malayalivartha