ആപ്പിൾ സിഡാർ വിനീഗർ ശീലമാക്കൂ ...സൗന്ദര്യവും ആരോഗ്യവും സ്വന്തമാക്കാം

നിത്യേന ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ കാണുന്നത് ഒഴിവാക്കാനാകും എന്നാണ് സായിപ്പിന്റെ പഴഞ്ചൊല്ല്. ആപ്പിളിന്റെ വിനാഗിരി ഉപയോഗിച്ചാലും ഇതേ ഗുണങ്ങളാണ് . ആപ്പിൾ ജ്യൂസിൽ നിന്നാണ് ആപ്പിൾ സിഡാർ വിനീഗർ ഉണ്ടാക്കുന്നത്.
തൊണ്ട വേദന, മൂക്കടപ്പ് , ദഹനക്കേട് , യൂറിക്ക് ആസിഡ്, കൊളസ്‌ട്രോൾ, അമിത ബ്ലഡ് പ്ലഷർ , അസിഡിറ്റി, വായ്നാറ്റം , പൊണ്ണത്തടി എന്നിവക്കെല്ലാം പരിഹാരമാണ് ഇത് . എന്നാൽ അധികമായാൽ അമൃതും വിഷം എന്ന പഴഞ്ചോല്ലും ഇവിടെ പ്രസക്തമാണ്.
ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല , സൗന്ദര്യത്തിന്റെ കാര്യത്തിലും ആപ്പിൾ സിഡാർ വിനീഗർ മുൻ നിരയിൽ തന്നെയാണ്. പ്രായമാകുംതോറും മുഖത്തുവരുന്ന കുത്തുകളും പാടുകളും മായ്ക്കാൻ ഏറ്റവും നല്ല ഒരു മരുന്നാണ് ഇത്.
ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ ഉള്ള കഴിവ് ആപ്പിൾ സിഡാർ വിനീഗറിനുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, പഞ്ഞിയില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് മുഖത്ത് തേയ്ക്കുക. ആറാഴ്ച കൊണ്ട് തന്നെ വ്യത്യാസം മനസ്സിലാകും. മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചാല്‍ മുഖക്കുരുവിന്റെ പാട് പോലുമുണ്ടാവില്ല. മുഖത്തിലെ പാടുകൾ മാറുന്നതും മുഖഭംഗി ഇരട്ടിയാകുന്നതും നിങ്ങൾക്ക് അനുഭവിച്ചറിയാം.
എക്‌സിമയെ പ്രതിരോധിയ്ക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തന്നെ ധാരാളം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചൊറിച്ചിലും തടിപ്പും ഉള്ളിടത്ത് പുരട്ടുന്നത് ഗുണം ചെയ്യും
https://www.facebook.com/Malayalivartha