ഓരോ മുടിയിഴയും കറുപ്പിക്കും ഒറ്റമൂലി ... ഏതു പ്രായക്കാർക്കും വിശ്വസിച്ചു ഉപയോഗിക്കാവുന്ന പ്രകൃതി ദത്ത മരുന്നുകളുടെ ഒരു കൂട്ട് ...ശരിയായ രീതിയിൽ ചെയ്‌താൽ ഗുണം ഉറപ്പ്

മുടിയിൽ ചെറുതായി വെള്ളി നൂലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും പ്രയാസമാകും. ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ മധ്യവയസ്സ് ആകുമ്പോഴേക്കും മുടിയിഴകൾ നരയ്ക്കാൻ തുടങ്ങും. ഒരു പ്രായം കഴിഞ്ഞാല്‍ മുടി നരയ്ക്കുന്നതു സാധാരണയെങ്കിലും ഇന്നത്തെ തലമുറയില്‍ ചെറുപ്പത്തില്‍, എന്തിന് ചിലപ്പോള്‍ കുട്ടികളില്‍ പോലും ഇതു കണ്ടു വരുന്നു.
ഇത് പലപ്പോഴും നമ്മുടെ ആത്‌മവിശ്വാസത്തെ തന്നെ തകർത്തുകളയാറുണ്ട് . ഇത്ര ചെറുപ്പത്തിലേ ഡൈ ഉപയോഗിച്ച് തുടങ്ങാനുള്ള മടി ഒരുവശത്ത് ..എന്നാൽ നരച്ച മുടിയുമായി പുറത്തിറങ്ങാനും വയ്യ ... ഈ സാഹചര്യത്തിൽ ഏതു പ്രായക്കാർക്കും വിശ്വസിച്ചു ഉപയോഗിക്കാവുന്ന പ്രകൃതി ദത്ത മരുന്നുകളുടെ ഒരു കൂട്ടാണ് ഇന്നത്തെ വിഷയം
നരച്ച മുടിക്ക് പരിഹാരമായി എല്ലാവരും ഡൈ ചെയ്യാറുണ്ട്. എന്നാല്‍ ഡൈ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആയുസ്സിനെ കുറയ്ക്കുമെന്നതിൽ സംശയമൊന്നുമില്ല ... മുടിയുടെ ആരോഗ്യത്തിനും കരുത്തിനും കെമിക്കലുകൾ ചേർന്ന ഹെയർ ഡൈ ദോഷകരം ആണെന്നത് പ്രത്യേകം പറയേണ്ട കാര്യമൊന്നുമില്ല . ഇതിലെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തിനു മാത്രമല്ല, ശാരീരിക ആരോഗ്യത്തിനു വരെ കേടു വരുത്തുന്ന ഒന്നാണ്
എന്നാൽ പ്രകൃതി ദത്ത ചേരുവകളായ നീലയമരിയും മൈലാഞ്ചിയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ് . മുടിക്ക് കരുത്തും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിനും മുടി നരയ്ക്കുന്നത് പ്രതിരോധിക്കുന്നതിനും വേണ്ടി നീലയമരി ഉപയോഗിക്കാം . നീലയമരിയും മൈലാഞ്ചിയും ഉള്‍പ്പെടുന്ന സൗന്ദര്യ സംരക്ഷണ ഉപാധികള്‍ മുടിയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കും
എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്.ആദ്യം ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്നു നാലു സ്പൂണ്‍ തേയിലപ്പൊടിയിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം ഊറ്റി വയ്ക്കുക. ഇത് നല്ലപോലെ തണുത്ത ശേഷമേ ഉപയോഗിയ്ക്കാവൂ. വെള്ളം തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അല്‍പം മയിലാഞ്ചിപ്പൊടി ചേര്‍ത്തിളക്കുക
ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിന് ശേഷം മുടിയുടെ കറുത്ത നിറം തിരികെപ്പിടിക്കാന്‍ അല്‍പം നീലയമരിപ്പൊടി ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. ഇത് മുടിയില്‍ ശിരോചര്‍മം മുതല്‍ മുടിത്തുമ്പു വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇതിലൂടെ മുടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.
എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഈ സ്റ്റെപ്പുകള്‍ ഒരേ ദിവസം തന്നെ ചെയ്യുന്നതാണ് ഉത്തമം . ഇത് മുടിയുടെ കറുപ്പു നിറം നിലനിര്‍ത്തുന്നതിന് സഹായിയ്ക്കും . നരച്ച മുടി കറുപ്പാക്കും. ആദ്യത്തെ സ്റ്റെപ്പിലെ മയിലാഞ്ചി പ്രയോഗവും പിന്നീടുള്ള നീലയമരി പ്രയോഗവും ചെയ്യണം. ഒരുദിവസം മൂന്നു തവണ ചെയ്താൽ മുടിക്ക് നല്ല കറുപ്പ് നിറംലഭിക്കും. എന്നാൽ അത്ര കറുപ്പ് വേണ്ടെങ്കിൽ രണ്ടുതവണ മാത്രം ചെയ്‌താൽ മതി . ഇത് ചെയ്തതിന് ശേഷം ഒരിക്കലും സോപ്പ് ഷാമ്പൂ എന്നിവ തലയില്‍ ഉപയോഗിക്കരുത് കുറച്ച് നാളത്തേക്ക്.
നിങ്ങള്‍ ഒരു ദിവസം മൂന്നു തവണ ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ അടുപ്പിച്ച് മൂന്നു ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയില്‍ തന്നെ ഒന്നിടവിട്ട ദിവസങ്ങളിലോ ഉപയോഗിയ്ക്കാം.എന്നാൽ ആഴ്ചയില്‍ ഒരു തവണ ഉപയോഗിച്ചാല്‍ ഫലം ലഭിക്കില്ല എന്നുള്ളതാണ് സത്യം.
മൈലാഞ്ചി തേച്ചതിനു ശേഷം തേച്ചാൽ മാത്രമേ നീയമയരിയുടെ ഗുണം ലഭിക്കകയുള്ളൂ എന്നുള്ളതാണ് സത്യം. കാരണം നീലമയരിയ്ക്കു മാത്രമായി കറുപ്പു നിറം നല്‍കാന്‍ സാധിയ്ക്കില്ല. ഇതിന് വയലറ്റ് നിറമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മയിലാഞ്ചിയുടെ ചുവപ്പിനു മേല്‍ ഇതിന്റെ നിറം കൂടി ചേരുമ്പോഴാണ് കറുപ്പു നിറം ലഭിയ്ക്കുക. അതുകൊണ്ട് നീലയമരിയും മൈലാഞ്ചിയും ഒരുപോലെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
നരച്ച മുടിയുള്ളവര്‍ക്ക് മുടിയുടെ നിറം പതിനഞ്ച് ദിവസം വരെ നിലനിര്‍ത്താന്‍ സാധിക്കും. ഉപയോഗിക്കുന്ന നീലയമരിയുടെ ഗുണം അനുസരിച്ച് ഇത് ഒരു മാസം വരെ നിലനില്‍ക്കും . യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് മാത്രമല്ല മറ്റ് ഡൈ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. നീലയമരി മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ഗുണം ചെയ്യുന്നുണ്ട്. യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും മുടിയിലോ തലയിലോ ഇത് ഉണ്ടാക്കുന്നില്ല.
മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തിലും ഏറ്റവും മികച്ചത് തന്നെയാണ് നീലയമരി. ഇത് തേക്കുന്നതിലൂടെ മുടിയിഴകള്‍ക്ക് ആരോഗ്യവും കരുത്തും ഉണ്ടാവുന്നു. ആരോഗ്യമുള്ള മുടിയിഴകള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും മുകളില്‍ പറഞ്ഞ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിയുടെ കരുത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും ആഴ്ചയില്‍ ഒന്നിടവിട്ട് മൂന്ന് ദിവസമെങ്കിലും ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്. ഇത് മുടിയുട കരുത്ത് വര്‍ദ്ധിപ്പിച്ച് നല്ല കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുന്നു.
https://www.facebook.com/Malayalivartha