കൊറോണ വൈറസ് വായുവിലൂടെ പത്തുമീറ്റര്‍ വരെ സഞ്ചരിയ്ക്കും.. പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് വായുവിലൂടെ പത്തുമീറ്റര്‍ വരെ സഞ്ചരിയ്ക്കും.. .... ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . വായുവിലൂടെയും കോവിഡ് പകരുമെന്ന കണ്ടെത്തല്‍ രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുവരെ കോവിഡ് 19 വായുവിലൂടെ പകരില്ല എന്നായിരുന്നു ധരിച്ചിരുന്നത്.
എന്നാൽ വായുവില്‍ കൊറോണ വൈറസിന് പത്തുമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കോവിഡ് രോഗികളില്‍ നിന്ന് രണ്ടുമീറ്റര്‍ ദൂരത്തേക്ക് ഡ്രോപ്‌ലെറ്റുകള്‍ മൂലമുള്ള രോഗ സാധ്യതയുണ്ടെങ്കില്‍ എയ്‌റോസോളുകള്‍ക്ക് 10 മീറ്റര്‍വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്‌വൈസര്‍ കെ വിജയരാഘവന്റെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്
കോവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം, വായു സഞ്ചാരം എന്നിവ ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനം പ്രധാനമായി ഉണ്ടാകുന്നത് കോവിഡ് ബാധിതനായ ആളുടെ ഉമിനീര്‍, വായില്‍ നിന്നോ മൂക്കില്‍ നിന്നോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന ഡ്രോപ്‌ലെറ്റുകള്‍, എയ്‌റോസോളുകള്‍ എന്നിവയിലൂടെയാണ്
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്നും രോഗബാധിതനായ വ്യക്തിയില്‍ നിന്നുള്ള ഡ്രോപ്‌ലെറ്റുകളിലൂടെയും വൈറസ് വ്യാപിക്കാം. മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസിന് പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു .
ഇരട്ട ലെയര്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍95 മാസ്‌ക് ധരിക്കണം. വൈറസ് പകരുന്നത് തടയുന്നതിനായി വീടുകളിലും ഓഫീസുകളിലും വായു സഞ്ചാരം ഉറപ്പുവരുത്തണം. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വായു സാന്നിധ്യം ഉറപ്പാക്കണം.അടച്ചിട്ട മുറിയില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദേശം മുന്നറിയിപ്പ് നല്‍കുന്നു .
കൊവിഡ് മഹാമാരിയില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധം ദുര്‍ബലമാകരുതെന്നും ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ മോദി അഭിപ്രായപ്പെട്ടു . കൊവിഡ്‍ കേസുകള്‍ വര്‍ധിച്ച രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha