മദ്യപിക്കുകയും പുകവലിയ്ക്കുകയും ചെയ്യുന്നതിനേക്കാള്‍ അപകടം, നിങ്ങള്‍ മൂക്കില്‍ വിരല്‍ കടത്താറുണ്ടെങ്കില്‍ ഇന്ന് തന്നെ അത് നിര്‍ത്തിക്കോള്ളൂ! സംഭവം നിസാരമല്ല

മൂക്കില്‍ വിരലിടുക എന്നത് അരോചകമായ ഒരു ശീലമാണ്. സാധാരണ കുട്ടികളാണ് മൂക്കില്‍ വിരലിടാറുള്ളതെങ്കിലും മുതിര്‍ന്നവരിലും ഈ ശീലം കുറവല്ല. കുട്ടിക്കാലത്ത് അമ്മമാര്‍ പലപ്പോഴും കുട്ടികളെ വഴക്ക് പറയുന്നത് മൂക്കില്‍ വിരലിടുമ്പോഴായിരിക്കും. എന്നാല്‍ അത് ഒരു മോശം ശീലമായതിനാലാണ് അവര്‍ വഴക്ക് പറയുന്നത്. അതിനു പിന്നിലെ യഥാര്‍ഥ കാരണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല.
ഇത്തരം ശീലങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. മൂക്കില്‍ വിരലിടുമ്പോള്‍ തന്നെ ആ ശീലം വൃത്തിഹീനമാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം. ആര്‍ക്കെങ്കിലും ഇത്തരം ശീലമുണ്ടെങ്കില്‍ ഇന്ന് തന്നെ അത് നിര്‍ത്തണം. ഇത് കൂടുതല്‍ അപകടത്തിലേയ്ക്കാണ് നിങ്ങളെ എത്തിക്കുന്നത്.
മദ്യപിക്കുന്നതും പുകവലിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഈ മോശം ശീലവും. ഒരു പക്ഷേ അതിനേക്കാള്‍ അപകടമാണ് മൂക്കില്‍ വിരലിടുന്നത്. ശ്വാസോച്ഛ്വാസത്തിന് മൂക്കില്ലെങ്കില്‍ പിന്നെ ജീവന്‍ നിലനിര്‍ത്താന്‍ യാതൊരു ഉപാധിയും ഇല്ലെന്നതു തന്നെ കാര്യം.
നഖം വെട്ടാതെ കൈ മൂക്കിലിടുമ്പോള്‍ അത് പലപ്പോഴും മൂക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം മൂക്കിനകത്ത് വിരലിടുമ്പോള്‍ നഖം കൊണ്ട് മൂക്കിനകത്ത് മുറിവുണ്ടാകാനുള്ള സാധ്യത വളരെ നിസ്സാരമല്ല. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന് കാരണമാകുന്നുണ്ട്. മാത്രമല്ല, വിരലിലൂടെ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് മൂക്കിനകത്തേയ്ക്ക് കയറിപ്പോകുന്നത് എന്നു കൂടി ശ്രദ്ധിക്കേണ്ടതാണ്.
അണുബാധ ഏതൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല. മൂക്കില്‍ വിരല്‍ ഇടുമ്പോള്‍ അണുബാധ ഉണ്ടാകുകയും അത് ശ്വാസകോശ രോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മൂക്കില്‍ വിരല്‍ കടത്തുമ്പോള്‍ ശ്വാസകോശ രോഗങ്ങളിലേയ്ക്കാണ് നിങ്ങള്‍ വിരല്‍ കടത്തുന്നത്. പലപ്പോഴും കൈയ്യിലെ വൃത്തിയില്ലായ്മയും അഴുക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.
സൈനസ് ഇന്‍ഫെക്ഷനേയും അല്‍പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പിന്നിലെ കാരണവും പലപ്പോഴും ഇത്തരത്തില്‍ മൂക്കിലിടുന്ന വിരല്‍ തന്നെയാണ്. മൂക്കിനു ചുറ്റും കണ്ണിനു മുകളില്‍ പുരികത്തിനും ഇടയില്‍ എന്നു വേണ്ട ഇതുണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രധാന കാരണം ഈ ഒരു മോശം ശീലം ആവുന്നതിനുള്ള സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha