വില കുറഞ്ഞ ലിപ്സ്റ്റിക്കുകൾ ഉപയോഗിച്ച് ചുണ്ടുകൾ കറുത്ത് നിറം മങ്ങി തുടങ്ങിയോ? ഇതാ ചുണ്ടുകളുടെ നിറം വീണ്ടെടുക്കാൻ ചില പൊടി കൈകൾ

മുഖസൗന്ദര്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകൾ... നഷ്ടപ്പെട്ട ചുണ്ടിന്‍്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവഴികള്‍
പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നത് പലര്‍ക്കും അറിയില്ല. ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്ബോള്‍ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടില്‍ പുരട്ടുക. ചുണ്ടുകള്‍ക്ക് ആകര്‍ഷകത്വം കൂടാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
ഇരുണ്ട നിറമുള്ള ചുണ്ടുകള്‍ക്ക് വെള്ളരിക്കാ ജ്യൂസ് മികച്ചതാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളില്‍ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്ബോള്‍ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ചുണ്ടുകളില്‍ ബദാം ഓയില്‍ നന്നായി തേയ്ച്ചു പിടിപ്പിക്കാം. ചുണ്ടുകള്‍ക്ക് മൃദുത്വവും മനോഹാരിതയും നിറവും നല്‍കാന്‍ ഇത് സഹായിക്കും.
https://www.facebook.com/Malayalivartha