Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

പാവയ്ക്ക ജ്യൂസും നാരങ്ങാ നീരും അമൃതിനു തുല്യം

30 JULY 2016 11:29 AM IST
മലയാളി വാര്‍ത്ത

പഴങ്ങളും പച്ചക്കറികളും ഒഴിച്ചു നിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് നമുക്കാര്‍ക്കും ഓര്‍ക്കാന്‍ വയ്യ. അത്രയേറെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ പഴങ്ങളും പച്ചക്കറികളും വഹിയ്ക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം, അയോണ്‍ തുടങ്ങി നിരവധി പോഷകങ്ങളും മൂലകങ്ങലും പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പാവയ്ക്ക എന്നറിയപ്പെടുന്ന കയ്പ്പയ്ക്കയുടെ കാര്യം. കാരണം ആരോഗ്യത്തിന് ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറി വേറൊന്നില്ല എന്നു തന്നെ പറയാം. അത്രയേറെ ഗുണങ്ങളാണ് കയ്പ്പയ്ക്കക്കുള്ളത്. 
എന്നാല്‍ പാവയ്ക്ക പാചകം ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതാണ്. എന്നാല്‍ എങ്ങനെ ജ്യൂസ് ആക്കണമെന്നതാണ് പലര്‍ക്കും അറിയാത്തത്. എന്തൊക്കെയാണ് പാവയ്ക്ക ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

ജ്യൂസ് തയ്യാറാക്കുന്ന വിധം


പാവയ്ക്ക രണ്ടെണ്ണം എടുത്ത് അതിന്റെ കുരിവും വെളുത്ത ഭാഗവും കളയുക. ബാക്കിയുള്ളത് ചെറിയ കഷ്ണങ്ങളാക്കി അരമണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെയ്ക്കുക. അതിനു ശേഷം ഇതെടുത്ത് മിക്‌സിയില്‍ നല്ലതുപോലെ അടിച്ചു ചേര്‍ക്കുക. സ്വാദിനായി അല്‍പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

രക്തം ശുദ്ധീകരിയ്ക്കുന്നു 


രക്തം ശുദ്ധീകരിയ്ക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

കരളിന്റെ ആരോഗ്യം 


കരളില്‍ അടിഞ്ഞിരിയ്ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു 

പ്രമേഹപ്പേടിയുള്ളവര്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് സ്ഥിരമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചു കൊണ്ട് ആരംഭിച്ചു നോക്കൂ. ഇത് പ്രമേഹത്തെ ഒരാഴ്ച കൊണ്ട് തന്നെ കെട്ടു കെട്ടിയ്ക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു 


കൊളസ്‌ട്രോള്‍ കുറയ്ക്കാനും മുന്നിലാണ് പാവയ്ക്ക നീര്. ശരീരത്തിലെ ചീത്ത കൊളസ്ട്രാളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു 


ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിനും പാവയ്ക്ക ജ്യസ് സഹായിക്കുന്നു. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.

രോഗപ്രതിരോധ ശേഷി 

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പാവയ്ക്ക് ജ്യൂസിന്റെ നിരന്തരമായ ഉപയോഗം കാരണമാകുന്നു. ഇതിലൂടെ നമ്മളെ ബാധിയ്ക്കാവുന്ന പല ഗുരുതരമായ രോഗങ്ങള്‍ക്കും തടയിടാന്‍ കഴിയുന്നു.

തടി കുറയ്ക്കാന്‍ 


തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദിവസവും പാവയ്ക്ക ജ്യൂസ് കഴിച്ചാല്‍ മതി. ഇത് തടിയെ കുറയ്ക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

ഹാങ് ഓവര്‍ മാറ്റാന്‍


ഹാങ്ങ്ഓവര്‍ പ്രതിരോധിയ്ക്കാനും പാവയ്ക്ക ജ്യൂസ് തന്നെയാണ് നല്ലത്. എത്ര ഫിറ്റായാലും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കഴിച്ചാല്‍ മതി ഹാങ് ഓവര്‍ മാറാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ഷകര്‍ ദുരിതത്തില്‍  (7 minutes ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (10 minutes ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (16 minutes ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (40 minutes ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (54 minutes ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (1 hour ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (1 hour ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (1 hour ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (1 hour ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയില്‍...  (2 hours ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (2 hours ago)

11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (12 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (13 hours ago)

Malayali Vartha Recommends