കുട്ടികളിലെ പനി എങ്ങനെ തടയാം
ശരീരത്തിന്റെ സ്വാഭാവിക ഊഷ്മാവ് ഏതാണ്ട് 98.6 ഡിഗ്രി ഫാരൻഹൈറ്റ് ആണെങ്കിലും സാധാരണമായി ഇതിൽ നേരിയ വ്യതിയാനം സംഭവിക്കാറുണ്ട്.
ശരീര ഊഷ്മാവ് ക്രമാതീതമായി വർധിക്കുന്നതിനെയാണ് നമ്മൾ പനി എന്നു വിളിക്കുന്നത്.പനി അസ്വസ്ഥതയ്ക്കും നിർജ്ജലീകരണത്തിനും കാരണമായേക്കാമെങ്കിലും അതു തീർത്തും ഹാനികരമായ ഒരു സംഗതിയാണെന്നു പറയാൻ കഴിയില്ല.കുട്ടികളിലെ പണി അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യംകൂടിയാണ്.എങ്ങനെ കുട്ടികളിലെ പണി നമുക്ക് തടയാൻ സാധിക്കും? കുട്ടി കിടക്കുന്ന മുറി സുഖകരമായ തണുപ്പുള്ളതാണെന്ന് ഉറപ്പുവരുത്തുക. കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക കാരണം അമിത ചൂട് അനുഭവപ്പെടുന്നത് പനി കൂടാൻ കാരണമായേക്കാം.പനി ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ കാരണമാകുന്നു എന്നതിനാൽ വെള്ളം, വെള്ളമൊഴിച്ചു നീട്ടിയ ഫ്രൂട്ട് ജ്യൂസ്, സൂപ്പ് എന്നിങ്ങനെയുള്ള പാനീയങ്ങൾ കൂടുതലായി കുടിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.പനി ഉള്ളപ്പോൾ ദഹനപ്രക്രിയ മന്ദഗതിയിലാകും എന്നതിനാൽ ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.എന്നാൽ പനി കൂടുന്ന സാഹചര്യത്തിൽ പരമാവധി വൈദ്യ സഹായം നേടാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha