Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

എസ്.എൽ.ഇ യും ഗർഭധാരണവും

04 SEPTEMBER 2018 04:39 PM IST
മലയാളി വാര്‍ത്ത

 

അടുത്ത തലമുറയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന ഒരപൂര്‍വ രോഗമാണ് എസ്.എല്‍.ഇ. എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസിസ് എന്ന് പറയുന്നത്. ഇത് പൂർണമായും ഭാടമാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.ഈ രോഗമുള്ളവർക്ക് രോഗ പ്രതിരോധ ശേഷി താളം തെറ്റുകയും
ഇതിന്റെ ഫലമായി സ്വന്തം ശരീരത്തിലെ കോശങ്ങളെയും പുറമെനിന്നുള്ള മറ്റു രോഗാണുക്കളെയും വേര്‍തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുകായ്ച്ചു ചെയ്യുന്നു.ഈ രോഗത്തിന്റെ ഫലമായി പലരോഗ ലക്ഷണങ്ങളും തലപൊക്കുകയും ചെയ്യുന്നു.
രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല അതുകൊണ്ടുതന്നെ നിശേഷം ഭേദമാക്കാനുള്ള ചികിത്സകളുമില്ല എസ്.എൽ.ഇ ക്ക്. ഇക്കാരണങ്ങള്‍കൊണ്ടാണ് ഈ രോഗത്തിന്റെ നിര്‍ണയവും ചികിത്സയും വൈകുന്നത്. മാത്രമല്ല, ഒരിക്കല്‍ പ്രാരംഭലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം, കുറെ നാള്‍ കഴിഞ്ഞ് എല്ലാ രോഗലക്ഷണങ്ങളും അപ്രത്യക്ഷമാവും. അതുകൊണ്ട് രോഗം ഭേദമായി എന്ന മിഥ്യാധാരണ ഉണ്ടാവുന്നു. ഈ സമയത്തും പ്രതിപ്രവര്‍ത്തനം ഒരു തടസ്സവുംകൂടാതെ നടക്കുന്നുണ്ടാവും. മറ്റ് അസ്വസ്ഥകള്‍ ഉണ്ടാവാത്തതുകൊണ്ട് ഇപ്പോള്‍ അസുഖമില്ല എന്ന തോന്നലുണ്ടാവുന്ന രോഗി മരുന്ന് നിര്‍ത്തുന്നു. സ്വയം അറിയാതെ രോഗം ഗുരുതരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമായും വൃക്ക, തൊലിപ്പുറം, രക്താണുക്കള്‍, സന്ധി ഇവയെയെല്ലാമാണ് രോഗം കൂടുതലായും ബാധിക്കുന്നത്.പുരുഷന്മാരെ അപേക്ഷിച്ച സ്ത്രീകൾക്ക് ഈ രോഗ സാധ്യത കൂടുതൽ ഉള്ളതിനാൽ ഇവരിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്കും രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.ചിലവേറിയ പരിശോധനകൾ വഴി മാത്രമേ ഈ രോഗത്തെ സ്ഥിതീകരിക്കുവാൻ ആകു.
വളരെ ചിന്തിച്ചും വിദഗ്ധ പരിശോധനകള്‍ക്കും ശേഷം മാത്രം തീരുമാനിക്കേണ്ടതാണ് ഗര്‍ഭിണിയാകാമോ എന്നത്. രോഗം ഏതെല്ലാം അവയവങ്ങളെ ബാധിച്ചിട്ടുണ്ട്? എത്ര ഗുരുതരമാണ് രക്തത്തിലെ ആന്റിബോഡിയുടെ അളവ്, ഉപയോഗിക്കുന്ന മരുന്നിന്റെ എണ്ണം, തരം, ഡോസ്, അങ്ങനെ പല കാര്യങ്ങള്‍ കണക്കിലെടുത്താണ് ഗര്‍ഭിണിയാവാമോ എന്ന് തീരുമാനിക്കേണ്ടത്. ചുരുങ്ങിയത് നാലു മാസമെങ്കിലും രോഗം നിയന്ത്രണമായ സാഹചര്യത്തിലെ ഗര്‍ഭിണിയാകാവൂ. ഉപയോഗിച്ചിരുന്ന ചില മരുന്നുകള്‍ നിര്‍ത്തിവെക്കേണ്ടതായും വരും.രോഗം ബാധിച്ച സ്ത്രീക്ക് ഗര്ഭകാലം അത്ര സുരക്ഷിതമല്ല എന്നത് സത്യം.കൂടുതലായും ഈ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത് ഈ അവസ്ഥയിൽ തന്നെ ആകും. അതുകൊണ്ട് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവരിലും രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. തുടരെത്തുടരെ ഗര്‍ഭം അലസിപ്പോവുക, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കുക, ഗര്‍ഭാവസ്ഥയില്‍തന്നെ കുഞ്ഞിന് മരണം സംഭവിക്കുക തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ട്. വൃക്കയില്‍ ഈ രോഗം ബാധിച്ചവരിലാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നത്. ഗര്ഭിണിയാകുമ്പോളേക്കും ഇവരിൽ രക്ത സമ്മർദം കൂടുതലായി കാണപ്പെടുന്നു.ചിലപ്പോൾ അത് മരുന്നുകൊണ്ട്പോലും നിയത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് അതുമൂലം അമ്മയുടെ ജീവനുതന്നെ ഭീഷണിയാകുന്നു.അതുകൊണ്ട് തന്നെ ആധുനീക സജ്ജീകരണങ്ങളും വിദഗ്ധ ഡോക്ടറും ചികിത്സയും ലഭ്യമാകുന്ന സ്ഥലത്തുമാത്രമേ ഈ രോഗം ബാധിച്ചവരുടെ ഗർഭകാല പരിരക്ഷയും ചികിത്സയും നടത്താൻ പാടുള്ളൂ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (16 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (29 minutes ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (36 minutes ago)

അതിതീവ്ര ന്യൂനമർദ്ദം..  (50 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (5 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (6 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends