Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

ഓരോ സെക്കന്റിലും മറവിയുടെ ലോകത്തേക്ക് കടക്കുന്നത് നിരവധിപേർ ; അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

25 SEPTEMBER 2018 06:38 PM IST
മലയാളി വാര്‍ത്ത

ഓരോ മൂന്ന് സെക്കന്റിലും അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഓരോ 20 വര്‍ഷം കൂടും തോറും അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണ്. ലോകത്ത് ഒരു വര്‍ഷം 9.9 ദശലക്ഷം അള്‍ഷിമേഴ്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓരോ 3.2 സെക്കന്റിലും  ഓരോ പുതിയ കേസുകള്‍ ഉണ്ടാകുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രകാരം 2015ല്‍ 46.8 ദശലക്ഷം ആളുകളാണ് അള്‍ഷിമേഴ്‌സ് രോഗത്തിന് അടിമകളായതെങ്കിൽ 2017ല്‍ 50 ദശലക്ഷത്തോട് അടുത്തിരിക്കുകയാണ്. 2030ല്‍ ഇത് 75 ദശലക്ഷവും 2050ല്‍ 131.5 ദശലക്ഷവുമായി വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ലോകത്ത് 58ശതമാനം അള്‍ഷിമേഴ്‌സ് രോഗികളും വികസ്വര രാജ്യങ്ങള്‍ നിന്നുള്ളവരാണ്. പക്ഷേ, 2050ഓടെ ഇത് 68ശതമാനം വര്‍ധിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ചൈന, ഇന്ത്യ തുടങ്ങി ദക്ഷിണേഷ്യന്‍  രാജ്യങ്ങളിലുമാണ് അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വേഗത്തില്‍ വര്‍ധിക്കുന്നത്. ഒരു വാര്‍ധക്യസഹജമായ രോഗമായാണ്  മറവിരോഗത്തെ കാണുന്നത്. അതുകൊണ്ട് തന്നെ 65 വയസിന് ശേഷം മറവിരോഗത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നുണ്ട്.

ലോകത്ത് ഒരു വര്‍ഷം 9.9 ദശലക്ഷം അള്‍ഷിമേഴ്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓരോ 3.2 സെക്കന്റിലും  ഓരോ പുതിയ കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.  2015ല്‍ അള്‍ഷിമേഴ്‌സിന് ലോകവ്യാപകമായി ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.09 ശതമാനമായ 818 ലക്ഷം കോടിയാണ് ചെലവാക്കിയത്. ഇതിന്റെ മൂന്നിരട്ടി വര്‍ധനവാണ് 2018ല്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ അള്‍ഷിമേഴ്‌സ് രോഗമുള്ളവരില്‍ ഒരുവിധം പേരും വ്യക്തമായ രോഗനിര്‍ണയം നടത്താത്തവരാണ്. വികസിത രാജ്യങ്ങളില്‍ 20 മുതല്‍ 50 ശതമാനം ആളുകള്‍ മാത്രമാണ് അള്‍ഷിമേഴ്‌സ് പ്രഥമഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത്.

ഇന്ത്യയില്‍ 90 ശതമാനം പേരും കൃത്യമായ രോഗനിര്‍ണം നടത്താത്തവരാണ്. ലോകവ്യാപകമായി മൂന്നിലൊരു ശതമാനം ആളുകള്‍ മാത്രമാണ് കൃത്യമായ രോഗനിര്‍ണയം നടത്തുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.....

ഈ നൂറ്റാണ്ടിന്റെ രോഗം എന്നാണ് അല്‍ഷിമേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. ജര്‍മന്‍ ന്യൂറോളജിസ്റ്റായ അലോയ്‌സ് അല്‍ഷിമര്‍ ആണ് ഈ രോഗത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങള്‍ (ന്യൂറോണുകള്‍) ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയുംചെയ്യുന്ന അവസ്ഥയാണിത്. ഇതോടൊപ്പം പലപ്പോഴും തലച്ചേറിന്റെ വലുപ്പം ചുരുങ്ങുന്നതുപോലുള്ള ഘടനാപരമായ മാറ്റങ്ങളും ഉണ്ടാകും. സ്്ത്രീകളിലാണ് അല്‍ഷിമേഴ്‌സ്

കൂടുതലായി കണ്ടുവരുന്നത്.  സാധാരണയായി 65 വയസ്സു മുതലാണ് അല്‍ഷിമേഴ്‌സ് ബാധിച്ചു തുടങ്ങുന്നതെങ്കിലും മുപ്പതിലും നാല്‍പ്പതിലുമൊക്കെ രോഗം പിടിപെട്ട കേസുകളും വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അല്‍ഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ മസ്തിഷ്‌കാരോഗ്യം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പോഷകം നിറഞ്ഞ ഭക്ഷണം, മസ്തിഷ്‌ക വ്യായാമം എന്നിവയിലൂടെ തലച്ചോറിന്റെ കാര്യക്ഷമത കൂട്ടാം. ബി.പിയും  പ്രമേഹവും നിയന്ത്രിക്കുന്നതും യോഗ, ധ്യാനംഎന്നിവ ശീലമാക്കുന്നതും തലച്ചോറിന് ആരോഗ്യം നല്‍കും. സെറിബ്രല്‍ വ്യായാമങ്ങളും തലച്ചോറിനെ പ്രവര്‍ത്തനനിരതമാക്കും. സുഡോകു, ചെസ്, പദപ്രശ്‌നങ്ങള്‍ എന്നിവ ഉദാഹരണം.പുതിയ ഭാഷകള്‍ പഠിക്കുന്നതും നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (15 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (28 minutes ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (35 minutes ago)

അതിതീവ്ര ന്യൂനമർദ്ദം..  (49 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (5 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (6 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends