Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

മൈഗ്രേനു പിന്നിലെ ട്രിഗറുകള്‍ അഥവാ ഉത്തേജകഘടകങ്ങള്‍

08 NOVEMBER 2018 05:51 PM IST
മലയാളി വാര്‍ത്ത

മൈഗ്രേന്‍ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങള്‍ അഥവാ ട്രിഗറുകള്‍ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളില്‍ മൈഗ്രേന്‍ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കില്‍ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.

ട്രിഗറുകളില്‍ പ്രധാനപ്പെട്ടത് ആര്‍ത്തവം, സ്‌ട്രെസ്, തളര്‍ച്ച, കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകുക, ദീര്‍ഘയാത്രകള്‍, അമിതമായ പ്രകാശകിരണങ്ങള്‍, ശബ്ദകോലാഹലങ്ങള്‍, അമിതായാസം, ദീര്‍ഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങള്‍, ലൈംഗികബന്ധം(രതിമൂര്‍ച്ഛ), ഋതുഭേദങ്ങള്‍, പെര്‍ഫ്യൂമുകള്‍, ചുമയ്ക്കുക തുടങ്ങിയവയാണ്.

ചിലതരം ഭക്ഷണ പദാര്‍ഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരില്‍ പത്തു ശതമാനം പേര്‍ക്കും ഇത്തരം ആഹാരപദാര്‍ഥങ്ങള്‍ വിനയാകുന്നു. ചോക്ലേറ്റുകള്‍, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈന്‍), നാരങ്ങ, കാപ്പിയിലെ കഫീന്‍, ചൈനീസ് ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പര്‍ട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയെല്ലാം പല കാഠിന്യത്തില്‍ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു. ഓരോരുത്തര്‍ക്കും ഹാനികരമായ ട്രിഗറുകള്‍ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി.

ഓരോ ദിവസവും ചെയ്യുന്ന ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കള്‍ക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാന്‍ ഉദ്യമിക്കുക.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്നതായി കാണുമ്പോള്‍ ഇതു സ്ത്രീകളില്‍ 27 ശതമാനം പേര്‍ക്കും ഉണ്ടാകുന്നു. ഏകദേശ കണക്കുപറഞ്ഞാല്‍ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുമ്പ്് ആണ്‍കുട്ടികള്‍ക്കാണ് മൈഗ്രേന്‍ കൂടുതലായുണ്ടാകുന്നത്. എന്നാല്‍ ആ പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍. നാല്‍പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.

ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്‌െ്രെതണ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം. സ്‌ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാമ്പത്യപ്രശ്‌നങ്ങള്‍ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘര്‍ഷാവസ്ഥയുണ്ടാകുമ്പോള്‍ പോലും അവ മൈഗ്രേനില്‍ കലാശിക്കുന്ന സ്ത്രീകളുണ്ട്.

ഒഫ്താല്‍മോപ്ലോജിക് മൈഗ്രേന്‍ മൂലം നേത്രങ്ങളില്‍ വേദനയും ഒപ്പം ഛര്‍ദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാല്‍ കണ്ണുകള്‍ തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികള്‍ക്ക് തളര്‍ച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ തലവേദന ദീര്‍ഘിക്കാം. മൈഗ്രേന്‍ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു.

ഇഡിയോപതിക് ഇന്‍ട്രാക്രേനിയന്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയില്‍ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും. കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരു അനുഭവമുണ്ടാകുമ്പോള്‍ കാഴ്ചയ്ക്ക് തകരാര്‍ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണില്‍ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകള്‍ കാണുക ഇവയൊക്കെ വിഷ്വല്‍ ഓറയുടെ സവിശേഷതകളാണ്. കൂടാതെ െ്രെടജെമിനല്‍ ഓട്ടേടെമിക് റ്റെഫാന്‍ജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയില്‍ ഒരു വശത്തെ കണ്ണിന് ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീര്‍ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.

ചിലര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത്, കൂടുതല്‍ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ അരോചകമായി അനുഭവപ്പെടാറുണ്ട്. മൈഗ്രേന്‍രോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാള്‍ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേന്‍ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാല്‍ അതിന്റെ കാഠിന്യം വര്‍ധിക്കുന്നു.

പ്രകാശരശ്മികള്‍ മസ്തിഷ്‌കത്തിന്റെ പുറകുവശത്തുള്ള വിഷ്വല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. തലച്ചോറിനുള്ളില്‍ വേദനയോടു സംവേദനമുള്ള സവിശേഷഭാഗങ്ങളുണ്ട്. ക്രേന്ല്‍ നാഡിയും തലയോട്ടിയുടെ പുറംകവചവും ഡ്യൂറാമാറ്ററും ഒക്കെ അധികരിച്ച് വേദനയുണ്ടാക്കുന്ന ഭാഗങ്ങളാണ്. 90 ശതമാനം രോഗികളിലും വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികള്‍ മൈഗ്രേന്‍ ട്രിഗറാകുന്നു. പെട്ടെന്നു മാറിവരുന്ന കടുത്ത നിറങ്ങള്‍ കാണുമ്പോള്‍ (സിനിമ കാണുമ്പോള്‍) മാംസപേശികള്‍ വരിഞ്ഞുമുറുകുന്നു. ഇത് രക്തക്കുഴലുകള്‍ വീങ്ങുന്നതിനും തലവേദനയുണ്ടാകുന്നതിനും കാരണമാകുന്നു.

ചിലര്‍ മൈഗ്രേന്‍ ഉള്ള സമയം ഛര്‍ദിക്കുന്നതായി കാണുന്നു. മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിന്‍ സ്‌റ്റെമിലെ സവിശേഷഭാഗങ്ങള്‍ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം . തന്മൂലം ഓക്കാനവും ഛര്‍ദിയും ഉണ്ടാകുന്നു. ചിലര്‍ക്ക് ഛര്‍ദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ മൈഗ്രേന്‍ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛര്‍ദി ഉണ്ടാകുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (16 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (29 minutes ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (36 minutes ago)

അതിതീവ്ര ന്യൂനമർദ്ദം..  (50 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (5 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (6 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends