Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

തൊണ്ടയിലെ ക്യാൻസർ ,ഈ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്..

28 NOVEMBER 2018 06:36 PM IST
മലയാളി വാര്‍ത്ത

ശരീരത്തിന്റെ ഏതു ഭാഗത്ത്‌ വേണമെങ്കിലും കാൻസർ വരാം, എന്നാൽ പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലെ കാൻസർ. പലപ്പോഴും നിസ്സാര ലക്ഷണങ്ങളായിരിക്കും പൊതുവേ കാണപ്പെടുന്നത് എന്നത് തന്നെയാണ് പ്രധാന കാരണം. വിട്ടുമാറാത്ത തൊണ്ടവേദന മുതൽ അസാധാരണമായ വായ്നാറ്റം വരെ ചിലപ്പോൾ രോഗലക്ഷണങ്ങളായേക്കാം

ഇടക്കിടെയുള്ള ചുമ, തൊണ്ട വേദന എന്നിവ പൊതുവെ നമ്മളാരും തന്നെ അത്ര കാര്യമാക്കാറില്ല. എന്നാൽ തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അസ്വസ്ഥതയുണ്ടാകുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമാണ്. തൊണ്ടയിലെ ഇന്‍ഫെക്ഷനുകളും മുറിവുകളുമെല്ലാം പൊതുവെ തൊണ്ടയിൽ കരുകരുപ്പനുഭവപ്പെടാനുള്ള കാരണങ്ങളാണ്. എന്നാൽ മരുന്ന് കഴിച്ചിട്ടും അസ്വസ്ഥത മാറാതിരിക്കുകയോ അടിക്കടി ഉണ്ടാവുകയോ ചെയ്‌താൽ വിദഗ്ധ പരിശോധന നടത്തി രോഗമില്ലെന്നു ഉറപ്പ് വരുത്തേണ്ടതാണ്.

നിര്‍ത്താതെയുള്ള ചുമ പല രോഗങ്ങളുടേയും ആദ്യ ലക്ഷണമാണെന്ന് പറയാം. ക്യാന്‍സര്‍ തൊണ്ടയിലോ ശ്വാസകോശാര്‍ബുദത്തിലോ ആണെങ്കില്‍ ഉടന്‍ തന്നെ പ്രകടമാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് നിര്‍ത്താതെയുള്ള ചുമ. അതുകൊണ്ട് ഈ ലക്ഷണത്തെ വെറുതേ തള്ളിക്കളയരുത് .

തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്. തൊണ്ടവേദനയുള്ളപ്പോൾ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമായി തന്നെ കണക്കാക്കണം. ഒരിക്കലും നിസ്സാരമായ തൊണ്ടവേദനയായി കണക്കാക്കരുത്.
ചെവി വേദനയും തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമായി കണക്കാക്കാം. തൊണ്ടവേദനയുള്ളപ്പോൾ ചെവി വേദനകൂടി വരുകയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്‌താൽ രോഗം ഗൗരവമായി തന്നെ കാണണം . തൊണ്ടയിലെ ക്യാന്‍സര്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കുന്നതുകൊണ്ടാണ് ചെവി വേദന അനുഭവപ്പെടുന്നത് .

ശ്വസിക്കുമ്പോൾ വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാകുന്നതും തൊണ്ടയിലെ ക്യാന്‍സറിന്റെ ഒരു ലക്ഷണം തന്നെയാകാം. ജലദോഷം ,മൂക്കടപ്പ് എന്നിവ ഉള്ളപ്പോഴും ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാകാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ നിലനിൽക്കുന്നെങ്കിൽ ശ്രദ്ധിക്കണം. ക്യാന്‍സര്‍ ബാധ ഗുരുതരമായാല്‍ ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. ശബ്ദത്തിനു പെട്ടെന്നുണ്ടാകുന്ന മാറ്റം നിസാരമായി അവഗണിയ്ക്കരുത് .

ചിലരില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് കാണാറുണ്ട്. ഇത് ആസ്ത്മ ആണെന്ന് കരുതുന്നവരാണ് അധികവും . പക്ഷെ ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം ഇത്. അതുകൊണ്ട് ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും വേഗം വിദഗ്ധ പരിശോധന നടത്തണം . പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ തൊണ്ടയിലെ കാൻസർ പൂർണമായും സുഖപ്പെടും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends