Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ്-19 തിരിച്ചറിയാനുള്ള പരിശോധന നടത്തേണ്ടതെങ്ങനെ?

30 MAY 2020 04:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് നിർണയിക്കാനുള്ള പരിശോധനയിൽ രക്ത പരിശോധന ഉൾപ്പെടുന്നില്ല. വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയാൻ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ സാമ്പിൾ എടുത്ത് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഈ ഭാഗത്തു നിന്ന് സാമ്പിൾ ശേഖരിച്ച ശേഷം നോഡൽ ആശുപത്രീകളിലെ ആരോഗ്യ വിദഗ്ധർ നിങ്ങളുടെ ആരോഗ്യം തൃപ്തികരമാണോ എന്ന് പരിശോധിക്കുകയും, അതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണ്ടതുണ്ടോ എന്ന് നിശ്ചയിക്കുകയും ചെയ്യും.

അതല്ലെങ്കിൽ സ്വന്തം വീടുകളിൽ സ്വയം ഐസൊലേറ്റ് ചെയ്ത് പ്രതിരോധിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാം. പരിശോധനയിൽ പോസിറ്റീവ് ആണ് എന്ന് വ്യക്തമായാൽ, നിങ്ങള്‍ രോഗം സുഖപ്പെടുന്നത് വരെ കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും ക്വാറന്റൈനിൽ തുടരേണ്ടതുണ്ട്.

ഇന്ത്യയിൽ കോവിഡ് -19 പരിശോധന നടത്തണമെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന 01123978046 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ് :. നിങ്ങളുടെ സംശയങ്ങൾ ncov2019@gmail.com ൽ മെയിൽ ചെയ്യാനും സാധിക്കുന്നതാണ്.

ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ നിങ്ങളെ സന്ദർശിക്കും, അണുബാധയ്ക്കുള്ള സാധ്യതകൾ കൂടുതലാണെങ്കിൽ, പരിശോധനയ്ക്കായി നിങ്ങളെ ഒരു നിയുക്ത ആശുപത്രിയിലേക്ക് കൊണ്ടുപോകാം. സംശയാസ്പദമായ കേസുകളിൽ ആളുകളെ കൊണ്ടുപോകുന്നതിനായി സർക്കാർ പ്രത്യേക ആംബുലൻസുകൾ നിയോഗിച്ചിട്ടുണ്ട്. പൊതുഗതാഗതം ഈ സമയത്ത് ഉപയോഗിക്കുവാൻ പാടുള്ളതല്ല എന്നത് പ്രത്യേകം ഓർമ്മിക്കുക.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (14 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (32 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (44 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (4 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (6 hours ago)

Malayali Vartha Recommends