Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം സമൂഹ വ്യാപനത്തിന്റെ വക്കിൽ... കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

23 JUNE 2020 01:17 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ് .തുടക്കത്തില്‍ കോവിഡ് 19 വുഹാനിലെ ഒരു ഭക്ഷണ മാര്‍ക്കറ്റില്‍പോയവരുടെ മാത്രം രോഗമായിരുന്നു. പിന്നീടത് വുഹാന്‍കാരുടെയും അതിന് ശേഷം മൊത്തം ചൈനക്കാരുടേതും ആയി. ക്രമേണ ലോക രാജ്യങ്ങള്‍ ഓരോന്നായി കോവിഡ് കീഴടക്കാന്‍ തുടങ്ങി. ഇപ്പോൾ ഇന്ത്യയിലും കോവിഡ് പടർന്നുകഴിഞ്ഞു

കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നതാണ് ഇപ്പോൾ സംശയിക്കുന്നത് . കോവിഡുണ്ടോയെന്നു സംശയിക്കുന്നവരെങ്കില്‍, ഇതല്ലെങ്കില്‍ തന്നെ പിന്നീട് ഉണ്ടെന്നു കണ്ടെത്തുന്നവരെങ്കില്‍ ഇവരുമായി പലര്‍ക്കും സമ്പര്‍ക്കം വരുന്നതാണ്, സമ്പര്‍ക്കം വന്നോയെന്നു സംശയിക്കുന്നത് പലവിധ മാനസിക പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ ശരിയായ രീതിയിലുള്ള കൗൺസിലിംഗ് ഉൾപ്പടെയുള്ള ചികിത്സാരീതികൾ പലപ്പോഴും ആവശ്യമായി വരാറുണ്ട്

രോഗവ്യാപനത്തിന്റെ ഒന്നാംഘട്ടത്തിൽ കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവര്‍ക്ക് മാത്രം അണുബാധയുണ്ടാകുന്നു..രണ്ടാം ഘട്ടത്തിൽ നേരത്തേ കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വന്നവര്‍ക്ക് (പ്രൈമറി കോണ്‍ടാക്റ്റുകള്‍ )രോഗം പാർടരുന്നു. മൂന്നാം ഘട്ടത്തിൽ എത്തുന്നതോടെ രോഗികളുമായി സമ്പര്‍ക്കം വന്നവരുമായി സമ്പര്‍ക്കം വന്നവര്‍ക്ക് (secondary contactsനും രോഗം പടരാം . ഈ ഘട്ടം എത്തുമ്പോൾ പ്രാദേശിക വ്യാപനം വന്നു (local spread) എന്ന് കണക്കാക്കാം.......

സമ്പര്‍ക്കത്തിലൂടെ രോഗം പടരാനും ഇതു സാമൂഹിക വ്യാപനമാകാനുമുളള സാധ്യതകള്‍ ഏറെയാണ്. ഇത്തരം ഘട്ടത്തില്‍ നമ്മെ തന്നെയും അതുപോലെ തന്നെ നമുക്കു ചുറ്റുള്ളവരേയും സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നുവോയെന്നു സംശയിക്കുന്നുവെങ്കില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ

ആദ്യം ചെയ്യേണ്ടത് ആദ്യം സ്വയം ഐസൊലേഷനിലേയ്ക്കു പോകുക. ഇതിനാല്‍ തന്നെ ഇതു പൊസററീവെങ്കിലും നെഗറ്റീവെങ്കിലും ഇതിനാല്‍ തന്നെ നിങ്ങളില്‍ നിന്നും ആര്‍ക്കും പടരില്ല. ഈ രോഗത്തിന്റെ ഇന്‍ക്യുബേഷന്‍ പിരീയഡ് എന്നു പറയുന്നത് സാധാരണ 14 ദിവസമാണ്. ഈ ദിവസത്തില്‍ ലക്ഷണം വരും.

എന്നാല്‍ ലക്ഷണം നമ്മില്‍ പ്രത്യക്ഷപ്പെടുന്നതിനു ഏതാണ്ട് അഞ്ചു ദിവസം മുന്‍പു തന്നെ ഇത് നമ്മളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരിലേയ്ക്കു പടരാന്‍ സാധ്യതയേറെയാണ്. ഇതാണ് ഐസോലേഷന്‍ പ്രധാന്യം. അപകട സാധ്യത ഏറ്റവും കൂടുതലുള്ള കുടുംബാംഗങ്ങൾക്ക് അണുബാധ എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം

മറ്റൊന്നു ചെയ്യേണ്ടത് മാസ്‌കു ധരിയ്ക്കുകയെന്നതാണ്. പ്രത്യേകിച്ചും കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നുവെന്നു സംശയമെങ്കില്‍ എന്‍ 95, സര്‍ജിക്കല്‍ മാസ്‌ക് എന്നിവ ഉപയോഗിയ്ക്കാം. മറ്റുള്ളവരില്‍ നിന്നും, ഇതു വീട്ടിലുള്ളവരിലെങ്കില്‍ തന്നെയും, 2 മീറ്റര്‍ അകലം പാലിയ്ക്കുക. കൈ കഴുകുക പോലുള്ള ശുചിത്വ രീതികള്‍ പിന്‍തുടരുക. ഇതെല്ലാം മറ്റുള്ളവര്‍ക്കു കൂടി ഇതു വരാനുള്ള സാധ്യത തടയുന്നു.

ഇത്തരം രോഗിയുമായി സമ്പര്‍ക്കമോ മറ്റോ വന്നാല്‍ സ്വയമേ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. ആദ്യം വേണ്ടത് നല്ല ഉറക്കമാണ്. ദിവസവും 7-8 മണിക്കൂര്‍ സുഖമായി ഉറങ്ങുക. ശരീരത്തിലെ വൈറസ് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കമുണ്ടാക്കാന്‍ നോക്കും. ഇതു കൂടുമ്പോഴാണ് പനി പോലുള്ള ലക്ഷണങ്ങളിലേയ്ക്കു പോകുന്നത്.

നല്ലതു പോലെയുറങ്ങിയാല്‍ ശരീരത്തില്‍ സൈറ്റോകിനീന്‍സ് എന്ന പദാര്‍ത്ഥം പുറപ്പെടുവിയ്ക്കും. ഇത് ഇന്‍ഫ്‌ളമേഷന്‍ നശിപ്പിയ്ക്കും. ഇതിനാല്‍ തന്നെ രോഗ പ്രതിരോധ ശേഷി ശക്തിപ്പെടും. രോഗത്തെ തടയും.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക. ഈ സമയത്ത് വൈറ്റമിന്‍ എ, സി, സിങ്ക്, കാല്‍സ്യം, മിനറലുകള്‍ എന്നിവയാണ് പ്രതിരോധശേഷിയ്ക്കു സഹായിക്കും. ഇതു പോലെ പ്രോട്ടീന്‍ ഏറെ നിര്‍ബന്ധം.

നോണ്‍ വെജ് ഈ സമയത്തു കഴിയ്ക്കരുത് എന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇവയില്‍ ധാരാളം പ്രോട്ടീനുണ്ട്. നോണ്‍ വെജ് കഴിയ്ക്കാത്തവര്‍ പയര്‍, കടല വര്‍ഗങ്ങള്‍ കഴിയ്ക്കുക. പ്രോട്ടീനുകള്‍ ഇമ്യൂണോഗ്ലോബലിനുകള്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യുന്നു. രാവിലെ പ്രത്യേകിച്ചും പ്രോട്ടീന്‍ കഴിയ്ക്കാം.

ദിവസവും രണ്ടര, മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും പ്രതിരോധ ശേഷി നല്‍കാനും സഹായിക്കുന്നു. ഇതു പോലെ ശരീരത്തിലെ മസിലുകള്‍ പൂര്‍ണമായും അനങ്ങുന്ന വിധത്തില്‍ വ്യായാമം ചെയ്യാം. ഇതും ഗുണം ചെയ്യും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന വഴികളാണ് ഇവയെല്ലാം തന്നെ. ഇതെല്ലാം തന്നെ ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്.

മറ്റൊന്ന് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ മാറ്റുക. പ്രത്യേകിച്ചും രോഗമുള്ളവരുമായി സമ്പര്‍ക്കം വന്നോ തങ്ങള്‍ക്കും വരുമോ തുടങ്ങിയ ടെന്‍ഷനുകള്‍. കാരണം ഇതു വന്നാല്‍ 5 ശതമാനം മാത്രമേ ഗുരുതരമാകാനുള്ള അവസ്ഥയുള്ളൂ. ഇതു പോലെ ഈ സമയത്ത് മധുര പലഹാരങ്ങളും വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ എന്നിവ ഒഴിവാക്കുക. പുകവലി, മദ്യപാനം, പാന്‍ തുടങ്ങിയ ശീലങ്ങള്‍ പാടെ ഉപേക്ഷിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (12 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (17 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (32 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (50 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (4 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (4 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

Malayali Vartha Recommends