Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

ലക്ഷണങ്ങളില്ലാത്ത കോവിഡ് അൽസ്ഹൈമേഴ്സിന് കാരണമാകാം... മറവിയുടെ കാണക്കയത്തിലേക്ക് വീണവരെ കൈപിടിച്ചുയര്‍ത്തേണ്ടതിന്റെയും പരിചരിക്കേണ്ടതിന്റെയും ആവശ്യകത ഓര്‍മെപ്പെടുത്തി ഇന്ന് അൽസ്ഹൈമേഴ്സ് ദിനം ..

21 SEPTEMBER 2020 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം... മറവിയുടെ കാണക്കയത്തിലേക്ക് വീണവരെ കൈപിടിച്ചുയര്‍ത്തേണ്ടതിന്റെയും പരിചരിക്കേണ്ടതിന്‍രെയും ആവശ്യകത ഓര്‍മെപ്പെടുത്തിയാണ് ഒരു അല്‍സ്‌ഹൈമേഴ്‌സ് ദിനം കൂടി കടന്ന് പോകുന്നത് . ജീവിതം മുഴുവൻ സ്വരുക്കൂട്ടിയ ഒരുകൂട്ടം ഓർമകളുടെ ഭംഗിയും സന്തോഷവും ദുഖവുമെല്ലാം നമ്മിൽ നിന്ന് ചോർന്നു പോകുന്ന, തന്റെ പ്രിയപ്പെട്ടവരെ മാത്രമല്ല സ്വയം ആരാണ് എന്ന് പോലും ഓർത്തെടുക്കാൻ ആകാത്ത അവസ്ഥ അതി ദയനീയമാണ്

ഇന്ന് നമ്മൾ ഏറ്റവും ഭയപ്പാടോടെ കാണുന്നത് കോവിഡ് 19 എന്ന മഹാമാരി മറവി രോഗത്തിന് കാരണമാകുമെന്നാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ..ലക്ഷണങ്ങളില്ലാത്ത കോവിഡ് തലച്ചോറിനു ക്ഷതമുണ്ടാക്കാമെന്നതാണ് ഇപ്പോൾ വൈദ്യലോകത്തെ ഞെട്ടിക്കുന്നത് ..

സ്മൃതിനാശം സംഭവിച്ച രണ്ട് ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്. ലോകത്ത് മൊത്തം 40 കോടിയിലധികം അല്‍സ്‌ഹൈമേഴ്‌സ് രോഗികളുണ്ടെന്നാണ് കണക്ക്..കോവിഡ് 19 ഇതിന്റെ ആക്കം എത്രകണ്ട് വർധിപ്പിക്കും എന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം

മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ കോശ ജ്വലന അവസ്ഥയായ അക്യൂട്ട് ഡിസെമിനേറ്റഡ് മൈലൈറ്റിസ് (എഡിഇഎം) കോവിഡ് സമയത്തു വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . മറ്റു ലക്ഷണങ്ങളില്ലാതെ കോവി‍ഡ് പോസിറ്റീവായ പലർക്കും വിഭ്രാന്തി, നാഡി ക്ഷതം, മസ്തിഷ്ക വീക്കം, സ്ട്രോക്ക് ഉൾപ്പെടെയുള്ള മസ്തിഷ്ക രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു.

കൊറോണ വൈറസ് ബാധയുടെ ഫലം ചെറിയ ഒരു കാലഘട്ടത്തിൽ മാത്രം ഒതുങ്ങില്ലെന്ന സൂചനയാണിത്. കേടുപാടുകൾ തീർത്തു പ്രജനനം നടത്താൻ മസ്തിഷ്ക കോശങ്ങൾക്കു കഴിവു കുറവായതിനാൽ ഇതിന്റെ പാർശ്വഫലങ്ങൾ ജീവിതാന്ത്യം വരെ തുടർന്നേക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അൽസ്ഹൈമേഴ്സ് തന്നെയാണ്. 10 വർഷം കഴിയുമ്പോൾ അൽസ്ഹൈമേഴ്സ് ബാധിതരുടെ എണ്ണം 2–3 ഇരട്ടിയായിരിക്കും.

തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍സ്‌ഹൈമേഴ്‌സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും.

തലച്ചോറിന്റെ അടിസ്ഥാന കോശങ്ങൾ ന്യൂറോണുകൾ എന്ന് അറിയപ്പെടുന്നു. കോടാനുകോടി ന്യൂറോണുകളുടെ പ്രവർത്തനമാണു തലച്ചോറിൽ നടക്കുന്നത്. ഏതെങ്കിലും കാരണവശാൽ ന്യൂറോണുകൾ ക്ഷയിക്കുകയോ മൃതമാവുകയോ ചെയ്യുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നടക്കാതെ വരുന്നു.

ഇങ്ങനെ നാഡീഞരമ്പുകളിലുണ്ടാകുന്ന മാറ്റങ്ങൾ ഓർമശക്തിയെയും ബുദ്ധിശക്തിയെയും പെരുമാറ്റത്തെയുമെല്ലാം ബാധിക്കുന്നു. ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന ഏത് രോഗാവസ്ഥയും മറവിരോഗത്തിനു കാരണമാകാം. ഏകദേശം 140-ൽ അധികം ശാരീരിക രോഗങ്ങൾ മറവിരോഗത്തിനു കാരണമാകാം.. അവയിൽ ഇപ്പോൾ കോവിഡ് പ്രധാന വെല്ലുവിളിയായി ഉയർന്നു കഴിഞ്ഞിരിക്കുന്നു.

വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്‌സ് രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം . അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്. ഫലം കാണുന്നത് വരെ സ്മൃതിനാശം സംഭവിച്ച രോഗികളോട് ചെയ്യാനുള്ളത് സാന്ത്വനവും സ്‌നേഹാര്‍ദ്രമായ പരിചരണം മാത്രം..

അൽസ്ഹൈമേഴ്സ് ബാധിക്കാനുള്ള സാധ്യതകൾ ചില ലക്ഷണങ്ങൾ തുടക്കത്തിലേ മനസ്സിലാക്കണം. ഗന്ധം തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യുന്നതാണ് ഇതിലൊന്ന്. മലബന്ധം, ചെറിയ ഓർമക്കുറവ്, പെട്ടെന്നു ദേഷ്യം വരുന്നതു പോലെ, പെരുമാറ്റ രീതികളിൽ വരുന്ന മാറ്റങ്ങൾ എന്നിവ അൽസ്ഹൈമേഴ്സിന്റെ ആദ്യ ലക്ഷണങ്ങളാണ്.

കൃത്യമായ ഉറക്കം, നല്ല ആഹാരം, ചെറിയ വ്യായാമങ്ങൾ, പതിവായി യോഗ – അൽസ്ഹൈമേഴ്സ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റ്സും നാരുകളുമടങ്ങിയ പദാർഥങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വ്യായാമവും യോഗയും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും.

പുറത്തു പറയാനുള്ള മടി കൊണ്ട് അൽസ്ഹൈമേഴ്സ് ബാധിച്ച അച്ഛനമ്മമാരെ വീട്ടിൽ പൂട്ടിയിട്ടു ജോലിക്കു പോകുന്ന മക്കളുണ്ട്. ഇത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഒരു കുഞ്ഞിനെ പോലെ ഇന്നുകളിൽ മാത്രം ജീവിക്കുന്ന അവർക്ക് ഈ ഒറ്റപ്പെടൽ നൽകുന്ന വേദന വളരെ വലുതായിരിക്കും ..

മറ്റു രോഗങ്ങളുള്ളവർക്കു സ്വയം നിയന്ത്രിക്കാൻ ഒരു പരിധിവരെ കഴിയും. എന്നാൽ അൽസ്ഹൈമേഴ്സ് ബാധിതർക്ക് ഒരാളിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യാനാകില്ല.. അവർക്ക് ആവശ്യമായ സ്നേഹവും പരിചരണവും കൊടുക്കണം ..കരുതലോടെ ചേര്‍ത്ത് നിര്‍ത്തണം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ കുറവ്..  (7 minutes ago)

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (20 minutes ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (29 minutes ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (42 minutes ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (44 minutes ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (1 hour ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (1 hour ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (2 hours ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (2 hours ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (2 hours ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (2 hours ago)

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ  (3 hours ago)

രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു,  (3 hours ago)

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (3 hours ago)

Malayali Vartha Recommends