കൊറോണയെ തുപ്പിക്കളയാം ..മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിഞ്ഞാൽ കോവിഡിനെ ഒരു പരിധി പ്രതിരോധിക്കാം എന്ന് പഠനറിപ്പോർട്ട്

കോവിഡിനെതിരെയുളള ഫലപ്രദമായ മാർഗം എന്ന നിലയിൽ വാക്സിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ലോകം. അതിനിടെ, രോഗവ്യാപനം കുറയ്ക്കുന്നതിനുളള പല മാർഗങ്ങളും കോവിഡ് പ്രതിരോധപ്രവർ ത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കാറുണ്ട്.
കോവിഡ് പ്രതിരോധത്തിൽ മൗത്ത് വാഷുകളും അണുബാധയെ തടയാൻ വായിൽ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമെന്ന് പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത് ..ഇത്തരം പ്രവർത്തനങ്ങൾക്ക് മൗത്ത് വാഷുകളും അണുബാധയെ പ്രതിരോധിക്കാൻവായിൽ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമാണെന്നാണ് അമേരിക്കയിലെ പെൻ സ്റ്റേറ്റ് സർ വകലാശാലയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മെഡിക്കൽ വൈറോളജിയുമായി ബന്ധപ്പെട്ട ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് വായിലെയും തൊണ്ടയിലെയും വൈറസ് സാന്നിധ്യത്തെ കുറച്ച് സമയത്തേക്കെങ്കിലും ലഘൂകരിക്കുമെന്ന് ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും പറഞ്ഞിരുന്നു. ഇത് അല്‍പ സമയത്തേക്ക് എങ്കിലും കോവിഡ് വ്യാപനത്തെ തടസ്സപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് . ജര്‍മനിയിലെ ഫാര്‍മസികളില്‍ ലഭ്യമായ വിവിധ ചേരുവകളുള്ള എട്ട് മൗത്ത് വാഷുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.
ബേബി ഷാംമ്പൂ, വായിലെ അണുബാധയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന പെറോക്സൈഡ് അടങ്ങിയ മൗത്ത് ക്ലിൻസർ മൗത്ത് വാഷ് എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ഈ ഉൽപ്പന്നങ്ങൾക്ക് സാധിക്കുന്നതായാണ് കണ്ടെത്തൽ ..വൈറസ് ലോഡ് കുറയ്ക്കുന്നതിൽ നിർണായക പങ്കാണ് ഈ ഉൽപ്പന്നങ്ങൾ വഹിക്കുന്നതെന്നും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു
മൗത്ത് വാഷ് ഉപയോഗം ഉമിനീരിലെയും വായിലെയും വൈറസ് അളവ് അല്‍പമൊന്ന് കുറച്ചേക്കാമെന്നാണ് ജര്‍മനിയിലെ റുഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. അണുബാധ വരാന്‍ സാധ്യതയുള്ള ഓറല്‍ ക്യാവിറ്റിയിലും തൊണ്ടയിലും വലിയ അളവിലുള്ള വൈറസ് സാന്നിധ്യം അല്‍പമൊന്ന് കുറയ്ക്കാന്‍ ചിലപ്പോള്‍ മൗത്ത് വാഷ് സഹായകമായേക്കും. കോവിഡ് രോഗികള്‍ ദന്ത ഡോക്ടറെ കാണുന്നത് പോലുള്ള സന്ദര്‍ഭങ്ങളില്‍ മൗത്ത് വാഷ് ഉപയോഗം പ്രയോജനപ്പെടുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഗവേഷകര്‍ ഈ മൗത്ത് വാഷുകളെ വൈറസ് കണികകളും തുപ്പലിനു സമാനമായ വസ്തുവുമായി കൂട്ടിക്കലര്‍ത്തി. കുലുക്കുഴിയലിന്റെ ഫലം ഉളവാക്കാനായി ഈ മിശ്രിതം 30 സെക്കന്റ് നന്നായി കുലുക്കി. ശേഷം വീറോ ഇ6 കോശങ്ങളില്‍ പരിശോധിച്ചു. സാര്‍സ് കോവ്-2 വൈറസിനെ സ്വീകരിക്കുന്ന ഈ കോശങ്ങള്‍ വൈറസ് കണികകളുടെ തോത് അളക്കാന്‍ സഹായിക്കും. താരതമ്യ പഠനത്തിനായി വൈറസ് പദാര്‍ഥം മൗത്ത് വാഷിനു പകരം സെല്‍ കള്‍ച്ചര്‍ മീഡിയത്തിലും ഗവേഷകര്‍ കലര്‍ത്തിയിരുന്നു.
മൂന്ന് മൗത്ത് വാഷുകള്‍ വൈറസിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം 30 സെക്കന്റുകള്‍ കൊണ്ട് അവയെ കുറച്ചതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇതിന്റെ പ്രഭാവമോ അത് എത്ര നേരം നീണ്ടു നില്‍ക്കുമെന്നോ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോശങ്ങള്‍ക്കുള്ളില്‍ വൈറസ് പെരുകുന്നതിനെ തടയാന്‍ മൗത്ത് വാഷ് കൊണ്ട് സാധിക്കില്ല എന്നും സംശയലേശമന്യേ ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്
https://www.facebook.com/Malayalivartha