കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ ...രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങൾ .. കോവിഡ് 19 ബാധിച്ച് ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി എന്ന് പഠനം ..കൂടുതലറിയാം

ഇന്ന് ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ആരോഗ്യ പ്രശ്നം കോവിഡ് തന്നെയാണ്. കോവിഡിനേക്കാൾ ഇന്ന് എല്ലാവരും പേടിക്കുന്നത് കോവിഡാനന്തര പ്രശ്നങ്ങളെയാണ്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഒരു ജർമൻ പഠനത്തിൽ പറയുന്നത് . രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പഠനത്തിൽ പറയുന്നത്
കോവിഡ് 19 ബാധിച്ച് ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും പഠനം. 87,000ത്തോളം കോവിഡ് രോഗികളില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് കണ്ടെത്തലിലേക്കെത്തിയത്. രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു പഠനങ്ങളുടെയും ഫലം കോവിഡ് മൂലം ഹൃദയാഘാത സാധ്യത കൂടുതലാണെന്നാണ്.
അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്‌ട്രോക്കും വരാനുള്ള സാധ്യത കോവിഡ് ബാധിതരില്‍ ആദ്യ രണ്ട് ആഴ്ച മൂന്ന് മടങ്ങ് അധികമായിരിക്കുമെന്നാണ് കണ്ടെത്തിയത് എന്നാണു ഗവേഷകര്‍ പറയുന്നത് . ഇതേ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധാരണ അപകട ഘടകങ്ങള്‍ ക്രമീകരിച്ചിട്ടും റിസ്‌ക് ഇതേ തോതില്‍ ഉണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
ജർമനിയിൽ തന്നെ നടത്തിയമറ്റൊരു പഠനത്തിലും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരിലെ പകുതിയിലേറെ പേർക്കും ഹൃദയത്തിൽ വലിയ തോതിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു എന്ന് തന്നെയാണ്
എന്നാൽ, ഹൃദയത്തിനുണ്ടാകുന്ന ഈ പരിക്ക് എത്രകാലം നീണ്ടുനിൽക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയ്‌ക്കൊന്നും ഇപ്പോൾ തൃപ്തികരമായ മറുപടി നൽകാൻ കഴിയില്ല .
കോവിഡ് ശരീരത്തിലുണ്ടാക്കുന്ന അണുബാധ ഹൃദയ പേശികളെ ദുര്‍ബലമാക്കുകയും ഹൃദയതാളം തെറ്റിക്കുകയും രക്തം കട്ടപിടിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മാത്രമല്ല വൈറസ് ഹൃദയത്തിലെ മയോകാര്‍ഡിയം ടിഷ്യൂവിലുള്ള എസിഇ2 റിസപ്റ്ററുകളുമായി നേരിട്ട് ബന്ധപ്പെട്ടും നാശം വിതയ്ക്കാം. ഹൃദയ പേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡിറ്റിസ് ഹൃദയം നിലയ്ക്കാന്‍ തന്നെ കാരണമായേക്കാം
കോവിഡ് രോഗമുക്തിക്ക് ശേഷം നെഞ്ച് വേദന വന്നവരും അണുബാധയ്ക്ക് മുന്‍പ് ലഘുവായ ഹൃദ്രോഗം ഉണ്ടായിരുന്നവരും ഒരു ഇമേജിങ്ങ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ് . ഇത് വഴി വൈറസ് ഹൃദയ പേശികള്‍ക്ക് നീണ്ടു നില്‍ക്കുന്ന നാശമുണ്ടാക്കിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാം
പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും കോവിഡ് നെഗറ്റിവ് ആയിക്കഴിഞ്ഞാൽ നിർബന്ധമായും ഫുൾ ബോഡി ചെക്ക് അപ്പ് നടത്താൻ മടിയ്ക്കരുത് . എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തുടക്ക ഘട്ടങ്ങളില്‍ മരുന്നുകള്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. അതിനാൽ നേരത്തേയുള്ള രോഗനിര്‍ണയം വളരെ പ്രധാനമാണ്.
ശ്വാസംമുട്ടല്‍, ക്ഷീണം, മുട്ടുകളിലും പാദത്തിലും കാലുകളിലും ഉള്ള നീര്‍ക്കെട്ട്, വേഗത്തില്‍ താളം തെറ്റിയ ഹൃദയമിടിപ്പ്, സാധാരണ ചെയ്യാറുള്ള വ്യായാമം ചെയ്യുമ്പോൾ പോലും അമിതമായ ക്ഷീണം , തുടര്‍ച്ചയായ ചുമ, പെട്ടെന്ന് ഭാരം വര്‍ദ്ധിക്കല്‍, അല്ലെങ്കിൽ ഭാരക്കുറവ് , എപ്പോഴും മൂത്രമൊഴിക്കാന്‍ മുട്ടല്‍, വിശപ്പില്ലായ്മ തുടങ്ങയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണാന്‍ മറക്കരുത്. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ ഇതിനു പിന്നിലെന്ന് പരിശോധനകളിലൂടെ ഡോക്ടര്‍ക്ക് കണ്ടെത്താന്‍ കഴിയും.
https://www.facebook.com/Malayalivartha